സ്വന്തം ലേഖകൻ: അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്ത പ്രസിഡൻറ് ജോ ബൈഡെൻറ സ്ഥനാരോഹണ ചടങ്ങ് അലങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ് അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട് പ്രവഹിക്കുന്നതായി റിപ്പോർട്ട്. ജനുവരി ആറിന് ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ നിരവധി പേർ മരിച്ചത് ദുഃസ്വപ്നമായി യു.എസിനെ വേട്ടയാടുന്നതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ് ഇതിനെ നേരിടാൻ അധികൃതർ …
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിനെ വിമർശിച്ചതിന് ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഗുരുതരാവസ്ഥയിലായ അലക്സി നാവൽനി മാസങ്ങൾ നീണ്ട വിദേശ ചികിത്സക്കൊടുവിൽ നാട്ടിലെത്തിയപ്പോൾ പിടിയിൽ. ജർമനിയിൽ നിന്ന് റഷ്യയിലേക്ക് മടങ്ങിയെത്തിയ ഉടൻ മോസകോയിൽനിന്നാണ് 44 കാരനെ റഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോസ്കോയിൽ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലെ പൊലീസുകാർ …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മാസങ്ങളുടെ ഇടവേളക്ക് ശേഷം ഇന്നലെയാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ എത്താൻ കാലതാമസം എടുക്കും. ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിലൂടെ പൗരൻമാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം …
സ്വന്തം ലേഖകൻ: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധിയിൽ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി. ദേശീയ ആരോഗ്യ ഇൻഷുറൻസ് കമ്പനി (ദമാൻ), ഫസ്റ്റ് അബുദാബി ബാങ്ക് (ഫാബ്) എന്നിവയുടെ …
സ്വന്തം ലേഖകൻ: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15ൽ പത്തും മലയാളികൾ. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആർപി ഗ്രൂപ്), ഡോ.ഷംഷീർ വയലിൽ (വിപിഎസ് ഹെൽത്ത് കെയർ), കെ.പി.ബഷീർ ( വെസ്റ്റേൺ ഇന്റർനാഷനൽ), പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്), തുംബൈ മൊയ്തീൻ (തുംബൈ …
സ്വന്തം ലേഖകൻ: യുഎഇയിൽ അതിശൈത്യം പിടിമുറുക്കിയതോടെ പ്രഭാതങ്ങളിൽ എങ്ങും കനത്ത മൂടൽമഞ്ഞ്. അസ്ഥിരമായി തുടരുന്ന കാലാവസ്ഥയിൽ ഞായറാഴ്ച അനുഭവപ്പെട്ട ശക്തമായ മൂടൽ മഞ്ഞിൽ ദുബായിൽ 24 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ദുബൈ പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ അറിയിച്ചു. രാവിലെ ആറിനും ഒമ്പത് മണിക്കുമിടയിലെ മൂന്ന് മണിക്കൂർ കൊണ്ടാണ്, കാഴ്ചമറക്കുന്ന തരത്തിലുള്ള മൂടൽമഞ്ഞ് കാരണം …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സാലിക് കവാടങ്ങൾ കടക്കുന്നതിനു മുമ്പ് അക്കൗണ്ടിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് വാഹന ഉടമകളോട് അധികൃതർ. സാലിക് പിഴ ചുമത്തിയതായി ഇടക്കിടെ മൊബൈൽ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഓർമപ്പെടുത്തൽ. വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി എത്തുമ്പോഴാണ് പലരും സാലിക്ക് പിഴ കൂടുതലുണ്ടെന്ന വിവരം അറിയുന്നത്. മൊബൈലിൽ എത്തിയ സന്ദേശം …
സ്വന്തം ലേഖകൻ: രാജ്യാന്തര കുടിയേറ്റത്തിൽ വൻതോതിലുള്ള ഇടിവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യക്കാർ ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരെന്ന് യുഎൻ റിപ്പോർട്ട്. കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയിൽ അറബ്-ഇസ്‌ലാമിക മേഖലയിൽ സൗദി അറേബ്യ മുന്നിട്ട് നിൽക്കുന്നു. ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി. ഐക്യരാഷ്ട സഭ പുറത്തിറക്കിയ ഇന്റർനാഷനൽ മൈഗ്രേഷൻ റിപ്പോർട്ട് 2020 പ്രകാരം മഹാമാരിയുടെ കാലത്ത് കുടിയേറ്റത്തിൽ 30 ശതമാനത്തിന്റെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ …