സ്വന്തം ലേഖകൻ: ജനുവരി 27 മുതൽ ഖത്തർ എയർവേസ് യുഎഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപേരാധം അവസാനിപ്പിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് വിമാന സർവിസ് തുടങ്ങുന്നത്. 27ന് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കും 28ന് അബൂദബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരു …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 70 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നല്‍കില്ല. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി രാജ്യത്തെ പൗരന്മാര്ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് 70 വയസ്സ് കഴിഞ്ഞ വിദേശികളുടെ താമസ രേഖ ബിരുദം …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ തൊഴിലാളികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനായി ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുന്ന പ്രത്യേക കേന്ദ്രം ദുബായിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജബൽഅലി ഡിസ്കവറി ഗാർഡന് സമീപത്തെ ഡൽഹി പ്രൈവറ്റ് സ്കൂളിലാണ് പരിശീലന കേന്ദ്രം. ചടങ്ങിൽ യുഎഇയിലെ ഡി.പി.എസ് സൊസൈറ്റി ചെയർമാൻ ദിനേശ് കോത്താരി, ഇന്ത്യൻ കോൺസുലർ ജനറൽ ഡോ. …
സ്വന്തം ലേഖകൻ: ലണ്ടൻ ടാക്സികളുടെ മാതൃകയിൽ കറുത്ത നിറത്തിലുള്ള ടാക്സികൾ ദുബായ് നിരത്തുകളിൽ ഇറക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഫെബ്രുവരി മുതൽ ലണ്ടൻ ടാക്സി നിരത്തുകളിൽ ഓടും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുബായ് ടാക്സി കോർപ്പറേഷൻ തുടക്കത്തിൽ സേവനം ആരംഭിക്കുകയെന്ന് ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ദുബായ് …
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നുവെന്ന് കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7364 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,90,757 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. യു.കെയില്‍ നിന്നും വന്ന 2 …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1610 പേർ. രാജ്യത്തെ ആകെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം 90,000 ത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ പുതുതായി 33,355 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഡിസംബർ 27നുശേഷം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ സംഖ്യയാണിത് എന്നതു മാത്രമാണ് …
സ്വന്തം ലേഖകൻ: യുഎസിൽ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. …
സ്വന്തം ലേഖകൻ: വിമാനയാത്രക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കുമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ. വാക്സിനെടുത്ത സർട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി അധികൃതർക്ക് മുമ്പിൽ ഹാജരാക്കേണ്ടി വരുമെന്നും അൽ ബാകിർ പറഞ്ഞു. ബി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണമെന്നത് …
സ്വന്തം ലേഖകൻ: ശമ്പളം കൈമാറുന്നതിനും മറ്റു പണമിടപാടുകൾ നടത്തുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾ ഇലക്ട്രോണിക് അല്ലെങ്കിൽ ഒാൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കണമെന്ന് തൊഴിൽ വകുപ്പ് നിർദേശം നൽകി. ഫെബ്രുവരി 28 മുതലാണ് ഇത് നിർബന്ധമാകുന്നത്. ഒമാൻ സെൻട്രൽ ബാങ്കിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പിെൻറ നിർദേശം. കമ്പനികൾ പരമ്പരാഗത രീതിയിലുള്ള പണംകൈമാറ്റം ഒഴിവാക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. …
സ്വന്തം ലേഖകൻ: സൌദിയിൽനിന്നു ബഹ്റൈനിലേക്ക് റോഡ് മാർഗം പോകുന്ന അഞ്ചു വിഭാഗം യാത്രക്കാർക്ക് കോവിഡിനുള്ള പി.സി.ആർ ലബോറട്ടറി ടെസ്റ്റ് ഫീസിൽ കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) ഇളവ് നൽകി. അംഗീകൃത നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബവും, ഔദ്യോഗിക ദൗത്യം കഴിഞ്ഞ് മടങ്ങുന്നവർ, വിദേശ സൈനികരും അവരുടെ കുടുംബങ്ങളും, ആരോഗ്യ മന്ത്രാലയത്തിെൻറയും അവരുടെ കൂട്ടാളികളുടെയും ചെലവിൽ ചികിത്സ …