1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: ലണ്ടൻ ടാക്‌സികളുടെ മാതൃകയിൽ കറുത്ത നിറത്തിലുള്ള ടാക്‌സികൾ ദുബായ് നിരത്തുകളിൽ ഇറക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഫെബ്രുവരി മുതൽ ലണ്ടൻ ടാക്സി നിരത്തുകളിൽ ഓടും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുബായ് ടാക്‌സി കോർപ്പറേഷൻ തുടക്കത്തിൽ സേവനം ആരംഭിക്കുകയെന്ന് ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ദുബായ് ടാക്‌സി കോർപ്പറേഷനാണ് സർവീസ് നടത്തുന്നത്. ലണ്ടൻ ടാക്‌സികളുടെ ഉൾവശംപോലെ വിശാലവും പ്രത്യേക കാബിനുകളും ഇതിലുണ്ടായിരിക്കും. ആറ്് സീറ്റുകളും പ്രത്യേകം ലഗേജ് ഇടവും ഉണ്ടായിരിക്കും.

വൈ ഫൈ, സാറ്റ്‌ലൈറ്റ് അധിഷ്ഠിത നാവിഗേഷൻ സംവിധാനം, വോയിസ് കമാൻഡ് സിസ്റ്റം, ഇരട്ട എൻജിൻ എന്നിവ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുണ്ടാവും. ആർ.ടി.എ. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.