1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2021

സ്വന്തം ലേഖകൻ: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15ൽ പത്തും മലയാളികൾ. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആർപി ഗ്രൂപ്), ഡോ.ഷംഷീർ വയലിൽ (വിപിഎസ് ഹെൽത്ത് കെയർ), കെ.പി.ബഷീർ ( വെസ്റ്റേൺ ഇന്റർനാഷനൽ), പി‌.എൻ.‌സി. മേനോൻ (ശോഭ ഗ്രൂപ്), തുംബൈ മൊയ്തീൻ (തുംബൈ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്), ഫൈസൽ കൊട്ടിക്കൊേള്ളാൻ (കെഫ് ഹോൾഡിങ്സ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്) എന്നിവരാണിവർ.

പട്ടികയിലെ ആദ്യ 25ൽ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ്), ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ്), അനിൽ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്), ലാലു സാമുവൽ (കിങ്സ്റ്റൺ ഹോൾഡിങ്സ്) എന്നിവരും ഉൾപ്പെടുന്നു.പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവർ. മധ്യപൂർവദേശത്തെ ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.