സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ …
സ്വന്തം ലേഖകൻ: ബ്രിട്ടൻ വീണ്ടും കൊവിഡിന്റെ പിടിയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7,143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 71 പേരാണ്. യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്ത് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന മരണനിരക്കാണിത്. നിയന്ത്രണത്തിലായിരുന്ന …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റ് രാജ്യത്തിനു തന്നെ നാണക്കേടായി. ഡിബേറ്റ് മോഡറേറ്റർ ഫോക്സ് ടിവി ആങ്കർ ക്രിസ് വാലസ്സിന്റെ ക്ഷമയോടെയുള്ള നീക്കം മൂലം ഡിബേറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് 35 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും എതിർ സ്ഥാനാർഥിയും …
സ്വന്തം ലേഖകൻ: അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. തങ്ങളുടെ ഒരു യുദ്ധ വിമാനം വെടിവെച്ചിട്ടത് അസര്‍ബൈജാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിയാണെന്ന് അര്‍മേനിയ സര്‍ക്കാര്‍ ആരോപിച്ചു. എഫ്-16 എന്ന ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ തങ്ങളുടെ ഒരു പൈലറ്റ് മരിച്ചതായി അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അസര്‍ബൈജാന്‍ സൈന്യത്തിന്റെ കൈയ്യില്‍ എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ ഇല്ല. ഇത് പരസ്യമായി രാജ്യം …
സ്വന്തം ലേഖകൻ: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യ മന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്ത് അമീറിന്റെ വിയോഗത്തോടനുബന്ധിച്ച് കുവൈത്തിൽ മൂന്നുദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും. ചൊവ്വ, ബുധൻ, …
സ്വന്തം ലേഖകൻ: ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി ലുഫ്താന്‍സ. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. ഒക്ടോബറില്‍ സര്‍വീസ് നടത്താനുള്ള തങ്ങളുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതിനാല്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 …
സ്വന്തം ലേഖകൻ: സൌദിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സൌദി ശുറാകൗണ്‍സില്‍. ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പകരം സ്വദേശികളെ നിയമിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തില്‍ താല്‍ക്കാലിക കരാറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സൌദി മന്ത്രിസഭാ ഉപദേശക സമിതിയായ …
സ്വന്തം ലേഖകൻ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. രണ്ടായിരത്തോളം പേജ് വരുന്നതാണ് വിധിപ്രസ്താവം. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. …
സ്വന്തം ലേഖകൻ: സ്കൂളുകൾ തുറക്കുേമ്പാൾ കുട്ടികളെ നിർബന്ധമായും അയക്കണമെന്ന നിബന്ധന ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ ഖാമിസ്. കൊവിഡ് ഭീതിയുള്ള രക്ഷിതാക്കൾക്ക് കുട്ടികളെ ക്ലാസിലയക്കാതെ ഒാൺലൈൻ പഠനം തുടരാം. നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, രോഗബാധയും മരണവും ഉയരുന്ന പശ്ചാത്തലത്തിൽ ഇ-ലേണിങ് അടക്കം ബദൽ മാർഗങ്ങൾ പരിഗണിക്കുന്നുണ്ട്. …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സംവിധാനം ആരംഭിച്ചു. മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്രക്കാർക്ക് ചെക് ഇൻ, ബാഗേജ് േഡ്രാപ് സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഹാപ്പിഹവർ ആൻഡ് സിറ്റ മൊബൈൽ സൊലൂഷൻ സാങ്കേതികവിദ്യയാണ് പുതിയ സംവിധാനത്തിന് പിന്നിൽ. വിമാനത്താവളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിനായുള്ള ശുചീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോൾ …