സ്വന്തം ലേഖകൻ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍. അര്‍ദ്ധരാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് എത്തി സംസ്‌ക്കാരത്തിനായി കൊണ്ടുപോയതായി കുടുംബം പറഞ്ഞു. ”മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ (ശ്മശാനത്തിലേക്ക്) പൊലീസ് കൊണ്ടുപോയി,” യുവതിയുടെ സഹോദരന്‍ വാര്‍ത്താ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തു നായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൌദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൌദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ. മതവിശ്വാസം ചൂണ്ടിക്കാണിച്ച് പൊതുവിടത്തില്‍ നായകളുമായി കറങ്ങുന്നത് മതകാര്യ പൊലീസ് സൌദിയില്‍ മിക്കയിടങ്ങളിലും വിലക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വളര്‍ത്തു നായകളെയും കൊണ്ട് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എലെവൽ ഇല്ലാത്ത മുതിർന്നവർക്ക് സൌജന്യ കോളേജ് പഠനത്തിന് അവസരം. സർക്കാർ തയ്യാറാക്കുന്ന ഒരു കൊവിഡ് പാക്കേജിന്റെ ഭാഗമായി എ-ലെവലോ തത്തുല്യ യോഗ്യതകളോ ഇല്ലാത്ത ആളുകൾക്ക് ഏപ്രിൽ മുതൽ 2.5 ബില്യൺ പൗണ്ട് ദേശീയ നൈപുണ്യ ഫണ്ട് വഴി പണമടച്ച് ഇംഗ്ലണ്ടിലെ ഒരു കോളേജ് കോഴ്‌സ് പഠിക്കാം. കൊവിഡ് -19 ന് ശേഷമുള്ള …
സ്വന്തം ലേഖകൻ: അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടർന്നതോടെ ഇരു ഭാഗത്തുമായി വൻ ആൾനാശമുണ്ടായി. 550ലധികം അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം വാർത്ത ഏജൻസിയെ അറിയിച്ചു. ഈ വിവരം നിഷേധിച്ച അർമീനിയൻ പ്രതിരോധ മന്ത്രാലയം 200ലേെറ പേർക്ക് പരിക്കേറ്റതായി വ്യക്തമാക്കി. നഗോർണോ-കരോബാക് പ്രദേശത്തെ നിയന്ത്രിക്കുന്ന …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണം എന്ന നിര്‍ദേശം സ്വിറ്റ്സര്‍ലന്‍ഡിലെ വോട്ടര്‍മാര്‍ ഹിതപരിശോധനയില്‍ തള്ളി. 62 ശതമാനം വോട്ടര്‍മാരും വലതുപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശത്തെ നിരാകരിച്ചു എന്നാണ് പ്രാഥമിക കണക്ക്. 38 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലെങ്കിലും സ്വിറ്റ്സര്‍ലന്‍ഡില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് അംഗ രാജ്യങ്ങളിലെന്ന പോലെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. …
സ്വന്തം ലേഖകൻ: സുപ്രീം കോടതി ജഡ്ജ് റൂത്ത് ബാഡര്‍ ജിന്‍സ്‌ബെര്‍ഗിന്റെ മരണശേഷം പുറത്തുവന്ന എല്ലാ പ്രധാനപ്പെട്ട പോളുകളിലും ലീഡ് സ്വന്തമാക്കി ബൈഡൻ. നേരിയ മുൻതൂക്കമാണെങ്കിലും കടുത്ത മത്സരം നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. മിക്കവാറും വോട്ടര്‍മാര്‍ ആരെ പിന്തുണയ്ക്കും എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന നിരീക്ഷണമാണ് പൊതുവെയുള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ നിരീക്ഷണ പ്രകാരം, …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തിങ്കളാഴ്ച അറിയിച്ചു. വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങി വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന വിദേശ തൊഴിലാളികൾക്ക് കമ്പനികളിലേക്ക് േജാലി …
സ്വന്തം ലേഖകൻ: യു.എസിൽ തലേച്ചാർ തിന്നുന്ന അമീബ ആറു വയസുകാരൻെറ ജീവനെടുത്തതിനെ തുടർന്ന് ടെക്സാസിൽ ദുരന്ത മുന്നറിയിപ്പ്. വെള്ളത്തിലൂടെയാണ് കുട്ടിയുടെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി. മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ടെക്സാസ് ഗവർണർ ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകുകയായിരുന്നു. തലച്ചോർ തിന്നുന്ന അമീബയായ നെയ്േഗ്ലറിയ ഫൗലേറി ബാധിച്ച് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് ദുബായ്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്ലാബ്സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫലത്തിനാണ് ദുബായില്‍ അംഗീകാരമില്ലാത്തത്. …
സ്വന്തം ലേഖകൻ: പാസ്പോർട്ട് കാലാവധി കഴിയുന്നതിെൻറ രണ്ടു മാസം മുമ്പ് പുതിയതിന് അപേക്ഷിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു. ചില വിഭാഗം പാസ്പോർട്ടുകൾക്ക് നിർബന്ധിത പൊലീസ് വെരിഫിക്കേഷൻ ആവശ്യമായതിനാലാണിത്. എംബസിയുടെ ഭാഗത്തുനിന്ന് പാസ്പോർട്ട് അപേക്ഷകളിലെ നടപടിക്രമങ്ങൾക്ക് കാലതാമസം ഉണ്ടാവുന്നില്ലെന്നും എന്നാൽ, അനിവാര്യമായ നടപടിക്രമങ്ങൾക്ക് സമയം ആവശ്യമാണെന്നും എംബസി വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ക്വാറൻറീൻ കാലാവധി കുറക്കാനുള്ള …