സ്വന്തം ലേഖകൻ: യു.എ.ഇ.യുടെ അടുത്ത 50 വർഷങ്ങൾ രൂപപ്പെടുത്താനുള്ള പുതിയ പദ്ധതിയിൽ അണിചേരാൻ പൗരൻമാരോടും താമസക്കാരോടും ആഹ്വാനം ചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യു.എ.ഇ.യുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളെകൂടി ഉൾപ്പെടുത്താൻ ‘ഡിസൈനിങ് ദ നെക്സ്റ്റ് 50’ പദ്ധതി ആരംഭിച്ചു. തിങ്കളാഴ്ചയാണ് ദുബായ് ഭരണാധികാരി …
സ്വന്തം ലേഖകൻ: ഖത്തരി പൗരന്മാർക്കും താമസക്കാർക്കും ഖത്തറിൽതന്നെ അവധിയാഘോഷിക്കുന്നതിനുള്ള പാക്കേജുകളുമായി ഖത്തർ എയർവേസ് ഹോളിഡേയ്സ്. അന്തർദേശീയ ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ സ്വദേശത്തുതന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തർ ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് പുതിയ പാക്കേജുകൾ ഖത്തർ എയർവേസ് ഹോളിഡേയ്സ് അവതരിപ്പിച്ചിരിക്കുന്നത്. ദോഹയിലെ അഞ്ച് പ്രമുഖ ഹോട്ടലുകളിലാണ് പാക്കേജുകൾ ലഭ്യമാക്കിയിട്ടുള്ളത്. അൽ മെസ്സില …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി. കഴിഞ്ഞ മാർച്ച് മുതലുള്ള ടിക്കറ്റുകൾ 2021 ഡിസംബർ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്. 36,027 …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 15ലും കൊവിഡ് വ്യാപനം കൂടുന്നതായി ജർമൻ ജനതയ്ക്കു സർക്കാർ വക മുന്നറിയിപ്പ്. ജർമൻകാർ കഴിവതും അയൽ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം. കൊവിഡ് ബാധ്യതാ പ്രദേശങ്ങളിൽ നിന്നു തിരിച്ചെത്തുന്നവർ കൊവിഡ് ടെസ്റ്റ്, ക്വാറന്റീൻ തുടങ്ങിയവ കർക്കശമായി പാലിച്ചിരിക്കണം ജർമൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. ഒക്ടോബർ മാസത്തിലെ ജർമനിയിലെ രണ്ടാഴ്ചത്തെ …
സ്വന്തം ലേഖകൻ: സുപ്രീം കോടതിയിലേക്ക് ഒഴിവ് വന്ന സ്ഥാനം നികത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു കൂടുതല്‍ കരുത്തു കാട്ടി. ഡെമോക്രാറ്റിക്കുകളുടെ കടുത്ത് എതിര്‍പ്പിനെ മറികടന്നാണ് ട്രംപ് ജഡ്ജി ഐമി കോണി ബാരറ്റിനെ ശനിയാഴ്ച സുപ്രീംകോടതിയിലേക്കു നാമനിര്‍ദ്ദേശം ചെയ്തത്. ഇതോടെ, യാഥാസ്ഥിതിക ജുഡീഷ്യല്‍ തത്വങ്ങളുടെ ചാമ്പ്യനായി ജഡ്ജി ഐമിയെ ട്രംപ് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് …
സ്വന്തം ലേഖകൻ: മൂന്നുമാസത്തിനിടെ കുവൈത്ത് സർക്കാർ മേഖലയിൽ 10,482 സ്വദേശികളെ നിയമിച്ചു. ജൂൺ 30 മുതൽ സെപ്റ്റംബർ 24 വരെ 86 ദിവസങ്ങളിലാണ് ഇത്രയും പേരെ സിവിൽ സർവിസ് കമീഷൻ നിയമിച്ചത്. സിവിൽ സർവിസ് കമീഷൻ മേധാവി അഹ്മദ് അൽ ജസ്സാർ ആണ് കണക്കുകൾ പുറത്തുവിട്ടത്. പുതുതായി നിയമിച്ചവരിൽ 6465 പേർക്ക് ബിരുദ യോഗ്യതയും 2283 …
സ്വന്തം ലേഖകൻ: ഒക്ടോബർ 4 മുതൽ 3 ഘട്ടങ്ങളിലായി പുനരാരംഭിക്കുന്ന ഉംറ നിർവഹിക്കുന്നതിന് ഹജ് സമയത്തെ അതേ ജാഗ്രത കൈക്കൊള്ളുമെന്നും ‘ഇഅ്തമര്‍നാ’ ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റ് ലഭ്യമാക്കുന്നതിന് ഫീസ് ഈടാക്കില്ലെന്നും ഹജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബൻദൻ പറഞ്ഞു. “ആരോഗ്യ സംരക്ഷണവും സുരക്ഷയും പാലിച്ച് കർമങ്ങൾ നിർവഹിക്കുകയും തിരക്ക് കുറക്കുകയുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം. …
സ്വന്തം ലേഖകൻ: തലസ്ഥാന എമിറേറ്റിൽ നിയമവിരുദ്ധമായി സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റി സഞ്ചരിച്ചാൽ 3000 ദിർഹമും 24 ബ്ലാക്ക് പോയൻറും പിഴക്കു പുറമെ 30 ദിവസത്തേക്ക് വാഹനം പൊലീസ് കസ്റ്റഡിയിൽ കണ്ടുകെട്ടുമെന്നും അബൂദബി പൊലീസ് അറിയിച്ചു. അനധികൃതമായി യാത്രക്കാരെ കയറ്റുന്നതിലെ അപകടങ്ങളെക്കുറിച്ചും സുരക്ഷ പ്രശ്നങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്ന വിഡിയോയും അബൂദബി പൊലീസ് പ്രസിദ്ധീകരിച്ചു. അംഗീകാരമില്ലാതെ യാത്രക്കാരെ കയറ്റി …
സ്വന്തം ലേഖകൻ: രാജ്യത്തെ ആരോഗ്യമേഖലയിൽ പ്രാക്ടീസ് നടത്തുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച 23 ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി. ഇവരെ പൊതുജനാരോഗ്യ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രാക്ടീസിങ് ലൈസൻസിനായുള്ള നടപടികളിൽ മന്ത്രാലയം സ്വീകരിക്കുന്ന കർശന പരിശോധനകളിലാണ് വ്യാജ സർട്ടിഫിക്കറ്റുമായെത്തിയവർ കുടുങ്ങിയത്. 17 ഡോക്ടർമാർ, നാല് അലൈഡ് മെഡിക്കൽ പ്രഫഷണൽസ്, നാലു നഴ്സുമാർ എന്നിവർക്കെതിരെയാണ് ഈ വർഷം നടപടി സ്വീകരിച്ചിരിക്കുന്നത്. …