സ്വന്തം ലേഖകന്‍: പുരുഷന്മാരുടെ പീഡനം സഹിക്കാന്‍ വയ്യ! ടാന്‍സാനിയയില്‍ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നു. ടാന്‍സാനിയന്‍ ഗ്രാമമായ കിതവാസിയിലെ കുരിയ ഗോത്രത്തിലാണ് ഈ പ്രത്യേക ആചാരം. ഇവിടെ പുരുഷന്മാരായ അനന്തരാവകാശികള്‍ ഇല്ലാത്ത വയോധികയ്ക്ക് ചെറുപ്പക്കാരിയായ സ്ത്രീയേ വിവാഹം ചെയ്യാം. മക്കളുള്ളതോ മക്കളുണ്ടാകാന്‍ സാധ്യതയുള്ളതോ ആയ യുവതികളേയും വിവാഹം കഴിക്കാന്‍ തടസ്സമില്ല. ഇങ്ങനെയുള്ള വിവാഹങ്ങളുടെ ലക്ഷ്യം സുരക്ഷിത്വമാണ്. …
സ്വന്തം ലേഖകന്‍: റോഷനുമായി പ്രണയമാണോ? മനസ്സു തുറന്ന് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും തമ്മിലുള്ള സൗഹൃദം. റോഷന്റെ ജന്‍മദിനത്തില്‍ ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ …
സ്വന്തം ലേഖകന്‍: ഇത് ബാര്‍ബി ഡോളോ അതോ ദീപികയോ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു മേക്കോവര്‍; വീഡിയോ കാണാം. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളില്‍ ഒന്നായ മെറ്റ് ഗാലയില്‍ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ശ്രദ്ധ നേടി. വ്യത്യസ്തത കൊണ്ട് പ്രിയങ്കയുടെ വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ലൂയിസ് കാരളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ …
സ്വന്തം ലേഖകന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് ജാമ്യമില്ല; അപേക്ഷ തള്ളി യുകെ കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവാദ വജ്രവ്യവസായി നീരവ് മോദിക്ക് യു.കെ. കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. ഇത് മൂന്നാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. പഞ്ചാബ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍; ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെ മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണെന്നും ഇത് പെട്ടെന്ന് തന്നെ മിഡില്‍ ഇന്‍കംട്രാപ്പ് കടക്കുമെന്നും ഒടുവില്‍ ബ്രസീലോ സൗത്ത് ആഫ്രിക്കയോ പോലെയാവുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. 2018 മാര്‍ച്ചില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ …
സ്വന്തം ലേഖകന്‍: കുവൈത്ത് വിമാനത്താവളത്തില്‍ മലയാളി മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രെജിസ്റ്റര്‍ ചെയ്തു. ജലീബ് അല്‍ ശുയൂഖ് പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുവൈത്ത് എയര്‍ വെയ്‌സില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം …
സ്വന്തം ലേഖകന്‍: ആണവ കരാറില്‍ നിന്ന് ഭാഗികമായി പിന്‍മാറിയതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറ്റം. രണ്ട് മാസത്തിനകം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണമടക്കം പുനരാരംഭിക്കാനാണ് ഇറാന്റെ പദ്ധതി. …
സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളോടെ ദോഹ മെട്രോ ഓട്ടം തുടങ്ങി. ഖത്തറിന്റെ ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ദോഹ മെട്രോ ഓടിത്തുടങ്ങി. അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയുള്ള പതിമൂന്ന് സ്റ്റേഷനുകളിലൂടെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. അത്യാധുനിക സൌകര്യങ്ങളോട് കൂടിയുള്ള സ്റ്റേഷനുകളാണ് ദോഹ മെട്രോയുടെ പ്രത്യേകത. രാവിലെ എട്ട് മണിക്ക് അല്‍ ഖസ്സാറില്‍ …
സ്വന്തം ലേഖകന്‍: പക്കോട, സ്റ്റാര്‍ട് അപ്പ് ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ; മോദിയുടെ ‘സ്വപ്‌ന’ പദ്ധതികളെ നൈസായി ട്രോളി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ അവകാശവാദത്തോടെ ആരംഭിച്ച് പരാജയപ്പെട്ട പദ്ധതികളെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സ്വപ്‌ന പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യയേയും സ്റ്റാര്‍ട് അപ്പ് ഇന്ത്യയേയും ട്രോളിയായിരുന്നു രാഹുലിന്റെ …
സ്വന്തം ലേഖകന്‍: ഇതാണ് ഫെയ്‌സ്ബുക്കില്‍ വൈറലായ ആ പത്താം ക്ലാസ് റിസള്‍ട്ടിന്റെ ഉടമ! ഞാന്‍ ജോഷിന്‍, എനിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആറ് എ പ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ്. ഇത് ചോദിക്കാനായി ആരും വീട്ടിലേക്ക് തള്ളിക്കേറി വരണ്ട ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ പോസ്റ്റിലെ ചിത്രത്തിലാണ് ഇത്തരമൊരു പത്താം ക്ലാസ് ഫലം പ്രത്യക്ഷപ്പെട്ടത്. …