1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2019

സ്വന്തം ലേഖകന്‍: ഇതാണ് ഫെയ്‌സ്ബുക്കില്‍ വൈറലായ ആ പത്താം ക്ലാസ് റിസള്‍ട്ടിന്റെ ഉടമ! ഞാന്‍ ജോഷിന്‍, എനിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആറ് എ പ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ്. ഇത് ചോദിക്കാനായി ആരും വീട്ടിലേക്ക് തള്ളിക്കേറി വരണ്ട ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ പോസ്റ്റിലെ ചിത്രത്തിലാണ് ഇത്തരമൊരു പത്താം ക്ലാസ് ഫലം പ്രത്യക്ഷപ്പെട്ടത്. കാര്‍ഡ്‌ബോര്‍ഡില്‍ വലുതാക്കി എഴുതിയ കുറിപ്പ് വൈദ്യുത പോസ്റ്റില്‍ കെട്ടിവെച്ചനിലയിലാണ് ചിത്രത്തിലുള്ളത്.

ആലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി ബോണിയാണ് സംഭവം ഫെയ്‌സ്ബുക്ക് വഴി ഫെയ്മസാക്കിയത്. ജോഷിനെ കണ്ടുപിടിച്ചാല്‍ സമ്മാനം നല്‍കാമെന്നായിരുന്നു സിബിയുടെ ആദ്യത്തെ പോസ്റ്റ്. സംഗതി എല്ലാവരും എറ്റെടുത്തതോടെ ആളെ കണ്ടെത്തിയെന്ന് അടുത്ത പോസ്റ്റില്‍ സിബി തന്നെ അറിയിച്ചിരിക്കുകയാണ്.

വിക്കിമീഡിയ പ്രവര്‍ത്തകന്‍ വിശ്വപ്രഭയാണ് ജോഷിന്റെ വിവരങ്ങള്‍ പരസ്യമാക്കിയത്. കൊല്ലം ജില്ലയിലെ തൃക്കണമംഗലിലെ എസ്.കെ.വി.എച്ച്.എസിലെ വിദ്യാര്‍ഥിയാണ് ജോഷിന്‍ ജോയ് എന്ന് വിശ്വപ്രഭ പറയുന്നു. ഒപ്പം ജോഷിന്റെ ഗ്രേഡിന്റെ വിശദവിവരങ്ങളും വിശ്വപ്രഭ അദ്ദേഹത്തിന്റെ കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.

ഫെയ്?സ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ A+കാരനെ ഞാന്‍ തപ്പിയെടുത്തു: പേര് ജോഷിന്‍ ജോയ്. സ്‌കൂള്‍ എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗല്‍, കൊട്ടാരക്കര, കൊല്ലം ജില്ല. പാവത്തിനു് മലയാളം ഫസ്റ്റ് പേപ്പറിനും ഹിന്ദിക്കും മാത്രം B+. മലയാളം സെക്കന്‍ഡിനും ഇംഗ്ലീഷിനും A ബാക്കി ആറെണ്ണത്തിനും A+ (ആരും വീട്ടിലേക്കു തള്ളിക്കേറിക്കൊണ്ട് ചെല്ലണ്ട. ഫ്‌ലെക്‌സ് അടിക്കുകയും വേണ്ട. സമ്മാനങ്ങള്‍ സ്‌കൂള്‍ അഡ്രസ്സിലേയ്ക്ക് കൊറിയറായോ മണിയോര്‍ഡറായോ അയച്ചുകൊടുക്കുക!) വിശ്വപ്രഭ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.