സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വേനലവധിക്കു മുമ്പ് രാജ്യത്തെ എല്ലാ സ്കൂളുകളും നാലാഴ്ചത്തേക്കു തുറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. പ്രതിപക്ഷത്തിന്റെ വിമർശനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും എതിർപ്പും കണക്കിലെടുത്താണ് ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ 230,000 കംപ്യൂട്ടറുകൾ സർക്കാർ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ …
സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ – ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തില്ലെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് മുതിർന്ന സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൈനികകാര്യ …
സ്വന്തം ലേഖകൻ: ൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 207. നാലു പേർ കൂടി മരിച്ചതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207 ആയി. ലഭ്യമായ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 18 ദിവസത്തിനിടെ 106 മലയാളികളാണ് മരിച്ചത്. ഏപ്രിൽ 1ന് യുഎഇയിലാണ് ഗൾഫിൽ ആദ്യമായി മലയാളിയുടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മേയ് 22ന് …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് 45 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതില്‍ 44ഉം കേരളത്തിലേക്ക് ആകുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊന്ന് ഒഡീഷയിലേക്കാണ്. ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് എത്താന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനാലാണ് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത് …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുന്നതിനിടെ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,76,583 ആയി. 1,33,632 പേർ നിലവിൽ ചികിത്സയിലുണ്ട്.1,35,206 പേർക്ക് അസുഖം ഭേതമായി. രോഗ മുക്തി നിരക്ക് 50 ശതമനം കടന്നത് ആശ്വാസം പകരുന്ന വാർത്തയായി. കൊവിഡ് സ്ഥിരീകരിച്ചതിൽ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി യു.എ.ഇ. കൊവിഡ് പ്രത്യാഘാത ഫലമായി യു.എ.ഇയില്‍ വിവിധ മേഖലകളിലായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് എക്‌ണോമിക്‌സ് കണക്കു കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികള്‍ മടങ്ങുന്നത് വലിയ തിരിച്ചടിയാകുമെന്നും റിപ്പോർട്ട് പറയുന്നു. കുവൈത്ത് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ നിലവിലെ പ്രതിസന്ധിക്കിടെ രാജ്യത്തുള്ള വിദേശികളെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്.എസിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന് രോഗികളുടെ കാത്തിരിപ്പ് നീളുന്നു. കാത്തിരുന്ന് മടുത്ത നിരവധി പേർ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പട്ടികയിലുള്ള എകദേശം 15-20 ശതമാനം പേര്‍, അടുത്ത സെപ്റ്റംബര്‍ മുതല്‍ ചികിത്സ കിട്ടാതെ വിഷമിക്കേണ്ടി വരുമെന്നാണ് സൂചന. കൊവിഡ് വ്യാപനം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നിലവിലുള്ള എൻ.എച്ച്.എസ് ഹോസ്പിറ്റലുകളുടെ ഏകദേശം …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജനജീവിതം അനിശ്ചിതമായി സ്തംഭിപ്പിച്ച് നിര്‍ത്താനാവില്ലെന്നും നാല് ഘട്ടങ്ങളായി സാവധാനം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ …
സ്വന്തം ലേഖകൻ: ചൈനയില്‍ കൊവിഡ് 19 വ്യാപനം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരിക്കാനാണ് സാധ്യതയെന്ന് കാണിച്ച് പുതിയ പഠനം. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ റിസേര്‍ച്ച് ആണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തിയത്. ആഗസ്റ്റില്‍ വുഹാനിലെ ആശുപത്രി സന്ദര്‍ശനം ക്രമാതീതമായി കൂടിയെന്നും ചുമ പോലുള്ള രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച് സെര്‍ച്ച് എന്‍ജിനുകളില്‍ ഈ സമയത്ത് തിരച്ചില്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.69 ലക്ഷം കടന്നു. 269,897 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,508 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 266 പേർ മരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് …