1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റിനെതിരെ കർശന നടപടി
കുവൈത്തില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റിനെതിരെ കർശന നടപടി
സ്വന്തം ലേഖകൻ: കുവൈത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. നിരവധി ഓഫീസുകളുടെ ലൈസന്‍സുകള്‍ മരവിപ്പിച്ചതായും അനധികൃത തൊഴിലാളി റിക്രൂട്ട്‌മെന്റ് കര്‍ശനമായും തടയുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് നടപടികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 15 ലൈസന്‍സുകള്‍ റദ്ദാക്കിയതായും, നിയമപരമായി …
യുകെയിൽ എൻഎച്ച്എസുകാ ർക്ക് ഐസോലേഷൻ ഇളവ് ഉടൻ; വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കിയേക്കും
യുകെയിൽ എൻഎച്ച്എസുകാ ർക്ക് ഐസോലേഷൻ ഇളവ് ഉടൻ; വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കിയേക്കും
സ്വന്തം ലേഖകൻ: കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടെങ്കിൽ സെൽഫ് ഐസോലേഷനിൽ പോകുന്നതിൽ നിന്ന് ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് ജീവനക്കാരെ ഒഴിവാക്കാൻ നീക്കം. 2 ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവ് ലഭിക്കുക, ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സെൽഫ് ഐസോലേഷൻ നിയമങ്ങൾ മാറ്റണമെന്ന് എൻ‌എച്ച്‌എസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ നീക്കം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കൂടുതൽ ചർച്ചകൾ …
20 വര്‍ഷംകൊണ്ട് 1502 ഏക്കര്‍ തരിശുഭൂമിയില്‍ നട്ടത് 40 ലക്ഷം മരങ്ങൾ! അപൂർവ നേട്ടവുമായി ദമ്പതികള്‍
20 വര്‍ഷംകൊണ്ട് 1502 ഏക്കര്‍ തരിശുഭൂമിയില്‍ നട്ടത് 40 ലക്ഷം മരങ്ങൾ! അപൂർവ നേട്ടവുമായി ദമ്പതികള്‍
സ്വന്തം ലേഖകൻ: പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണം മനുഷ്യരും മൃഗങ്ങളും ഒരുപോലെ അഭയാർഥികളായി മാറുന്ന ഇക്കാലത്ത് അപൂർവ നേട്ടവുമായി ബ്രസീലിയൻ ദമ്പതികൾ. സെബാസ്റ്റ്യാനോയും ലീലിയ സാൽഗഡോയും വിജനമായ ഭൂപ്രദേശത്തെ വനം പുനസ്ഥാപിച്ച് വന്യജീവികളുടെ പറുദീസയാക്കി മാറ്റിയാണ് അസാധ്യമെന്ന് കരുതിയ കാര്യം സാധ്യമാക്കിയത്. ഫോട്ടോ ജേണലിസ്റ്റായിരുന്നു സെബാസ്റ്റ്യാനോ സാൽഗഡോ. 1994ൽ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ജന്മനാടായ ബ്രസീലിലേക്ക് മടങ്ങി. …
ദുബായ് എക്സ്പോ 2020: ഇന്ത്യൻ ടെക്കികൾക്ക് മികച്ച അവസരങ്ങളുമായി സ്റ്റാർട്ടപ്പ് ഹബ്ബ്
ദുബായ് എക്സ്പോ 2020: ഇന്ത്യൻ ടെക്കികൾക്ക് മികച്ച അവസരങ്ങളുമായി സ്റ്റാർട്ടപ്പ് ഹബ്ബ്
സ്വന്തം ലേഖകൻ: ഇന്ത്യൻ ടെക്കികൾക്ക് സ്വാഗതവുമായി ദുബായ് എക്സ്പോ 2020 സ്റ്റാർട്ടപ്പ് ഹബ്ബ്. ടെക് മേഖലയിലെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താനും രാജ്യാന്തരതലത്തിൽ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുങ്ങും. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ സാധ്യതകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ ‘ദുബായ് ടെക് ടൂർ’ നടത്തും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ വെർച്വൽ …
ഇന്ത്യയിൽ നിന്ന് യുഎഇ യിലേക്ക് വീണ്ടും ടിക്കറ്റ് ബുക്കിങ് തുടങ്ങി; 2 രാജ്യങ്ങ ൾക്കു കൂടി യാത്രാ വിലക്ക്
ഇന്ത്യയിൽ നിന്ന് യുഎഇ യിലേക്ക് വീണ്ടും ടിക്കറ്റ് ബുക്കിങ് തുടങ്ങി; 2 രാജ്യങ്ങ ൾക്കു കൂടി യാത്രാ വിലക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരമില്ലെങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് …
ഖത്തറിൽ വാക്സീൻ എടുത്ത വർക്ക് 12 മാസം ക്വാറന്റീൻ ഇളവ്; 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ക്വാറൻ്റീനില്ല
ഖത്തറിൽ വാക്സീൻ എടുത്ത വർക്ക് 12 മാസം ക്വാറന്റീൻ ഇളവ്; 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ക്വാറൻ്റീനില്ല
സ്വന്തം ലേഖകൻ: ഖത്തറിൽ വാക്സീൻ എടുത്തവർക്കു ക്വാറന്റീൻ ഇളവ് കാലാവധി 12 മാസമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചു 14 ദിവസത്തിനുശേഷമാണ് ഇതു കണക്കാക്കുക. രോഗപ്രതിരോധ ശേഷി വർധിക്കുന്നതു സംബന്ധിച്ച പുതിയ റിപ്പോർട്ടുകളെ തുടർന്നാണു കാലാവധി ദീർഘിപ്പിച്ചത്. 12 മാസത്തിനിടെ കോവിഡിൽ നിന്നു സുഖം പ്രാപിച്ചവർക്കു നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തർ …
യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം; ആശങ്കയായി ലാംഡ വകഭേദം
യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം; ആശങ്കയായി ലാംഡ വകഭേദം
സ്വന്തം ലേഖകൻ: യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം. വിദേശത്ത് നിന്ന് വാക്സിൻ എടുക്കുന്നവരെ യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. യുകെക്ക് പുറത്ത് വാക്സിൻ സ്വീകരിച്ചവർ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ക്വാറൻ്റീൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് …
ഓഗസ്റ്റ് 31 ന് ശേഷം യുഎസ് ഇല്ലാത്ത അഫ്ഗാനിസ്ഥാൻ; തക്കം പാർത്ത് താലിബാൻ; ഇടനിലക്കാരായി ഇറാൻ
ഓഗസ്റ്റ് 31 ന് ശേഷം യുഎസ് ഇല്ലാത്ത അഫ്ഗാനിസ്ഥാൻ; തക്കം പാർത്ത് താലിബാൻ; ഇടനിലക്കാരായി ഇറാൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 20 വർഷമായി തുടരുന്ന അമേരിക്കൻ സേനയെയാണു ബൈഡൻ പിൻവലിക്കുന്നത്. അഫ്ഗാൻ ജനങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രം നിർമ്മിച്ചു …
മക്കൾ എട്ട്! ചൈനയിൽ ഒറ്റ കുട്ടി നയം ലംഘിച്ച കര്‍ഷകന് 10 ലക്ഷം രൂപ പിഴ ചുമത്തി
മക്കൾ എട്ട്! ചൈനയിൽ ഒറ്റ കുട്ടി നയം ലംഘിച്ച കര്‍ഷകന് 10 ലക്ഷം രൂപ പിഴ ചുമത്തി
സ്വന്തം ലേഖകൻ: ജനന നിയന്ത്രണ നയം ലംഘിച്ചതിന് എട്ട് മക്കളുള്ള കര്‍ഷകന് വന്‍തുക പിഴ ശിക്ഷ വിധിച്ച് ചൈന. മൂന്ന് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന നിയമം ലംഘിച്ച കര്‍ഷകന് 90,000 യുവാന്‍ (10,38,664 രൂപ) യാണ് പിഴയായി അടക്കേണ്ടത്. സിചുവാനിലെ എന്യൂ കൌണ്ടിയിലെ അന്‍പതുകാരനായ ലിയുവിന് രണ്ട് ആണ്‍കുട്ടികള്‍ വേണമെന്ന ആഗ്രഹം അവസാനം വിനയാവുകയായിരുന്നു. രണ്ടാമത്തെ …
യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം വാക്സിനെടുത്തവർക്കും നെഗറ്റീവ് ആയവർക്കും മാത്രം
യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം വാക്സിനെടുത്തവർക്കും നെഗറ്റീവ് ആയവർക്കും മാത്രം
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 1 മുതൽ പുതിയ നിബന്ധന വരുന്നു. വാക്സിൻ എടുക്കാത്തവർ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് എത്തുന്നവർ എന്നിവർക്കെല്ലാം നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. അതിനിടെ വാക്സിൻ സ്വീകരിച്ച …