സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3500ൽനിന്ന് 5000 ആക്കി ഉയർത്തി. വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചതിനോട് അനുബന്ധമായാണ് യാത്രക്കാരുടെ പരമാവധി പരിധി ഉയർത്തിയത്. വ്യോമയാന വകുപ്പിൻ്റെ സർക്കുലറിന് ബുധനാഴ്ച മുതൽ പ്രാബല്യമുണ്ട്. വിമാന സർവിസുകളുടെ പരിധിയും ഉയർത്തിയിട്ടുണ്ട്. ഒരു ദിവസം 67 വിമാനങ്ങൾക്ക് സർവിസ് നടത്താനാണ് ഇപ്പോൾ അനുമതി …
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ ക്വാറൻ്റീൻ നയം, ജൂലൈ 19 മുതൽ മാസ്ക് നിയമങ്ങൾ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ബോറിസ് ജോൺസണെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. കോവിഡ് നിയന്ത്രണങ്ങൾ ഒറ്റയടിയ്ക്ക് പിൻവലിക്കുന്നത് തിരിച്ചടിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് എംപിമാർ എതിർപ്പുമായി രംഗത്തെത്തുന്നത്. കോമൺസിൽ ഈ വിഷയം ജോൺസണും സ്റ്റാമറും തമ്മിലുള്ള വാക്പോരിനും കാരണമായേക്കും. ജൂലൈ 19 മുതൽ തന്നെ …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത് ഏറ്റവും ഉയർന്ന് കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്. യു.കെയിൽ ഇതുവരെ ആറ് ലാംഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ …
സ്വന്തം ലേഖകൻ: ഹോം ക്വാറന്റീൻ നിയമം പരിഷ്കരിച്ച് അബുദാബി. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വാക്സീൻ എടുക്കാത്തവർക്ക് 12 ദിവസവും വാക്സീൻ എടുത്തവർക്ക് 7 ദിവസവുമാക്കി ക്വാറന്റീൻ വർധിപ്പിച്ചു. നേരത്തെ ഇത് യഥാക്രമം 10, 5 ദിവസങ്ങളായിരുന്നു. സ്മാർട് വാച്ച് ധരിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന വാക്സീൻ എടുത്തവർ ആറാം ദിവസം പിസിആർ എടുക്കണം. നെഗറ്റീവായാൽ …
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച ടാക്സി ഡ്രൈവർമാരുടെ പേരുകൾ ടാക്സിക്ക് മുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനം. മഹാമാരിക്കാലത്ത് അധികസമയം ജോലി ചെയ്ത് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിയതിനാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഇത്തരമൊരു ആദരം ഇവർക്ക് നൽകുന്നത്. ഡ്രൈവർമാരെ തിരഞ്ഞെടുത്താണ് ആദരിക്കുന്നത്. ടാക്സിക്ക് മുകളിലെ മഞ്ഞ ബോർഡിലായിരിക്കും പേരുകൾ …
സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയാറെടുപ്പുകളിൽ 95 ശതമാനവും പൂർത്തിയായതായി അധികൃതർ. ലോകത്തിനും മേഖലയ്ക്കും എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ സുസജ്ജമാണ്. ലോകകപ്പിന് മുൻപുള്ള ഓരോ ഇവന്റ്‌സിനും ചാംപ്യൻഷിപ്പിനുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘാടക കമ്മിറ്റികളുണ്ട്. പങ്കെടുക്കുന്നവരുടെയും കാണികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ഓരോ ഇനവും നടത്തുകയെന്ന് …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കു മാത്രം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പൊതുഗതാഗത സേവനങ്ങളിലേക്കും പ്രവേശനം പരിമിതപ്പെടുത്തുന്ന നിയമം വൈകാതെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം. കോവിഡ് മഹാമാരി ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്. അതിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ സ്വദേശികളും വിദേശികളും വാക്സീൻ എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്. കേണൽ തലാൽ അൽ ഷൽഹൂബ് …
സ്വന്തം ലേഖകൻ: അധിക ചാർജ് നൽകി പാസ്പോർട്ട് തപാൽവഴി വീട്ടുപടിക്കൽ എത്തിക്കുന്ന സേവനത്തിൽ നിങ്ങൾക്ക് താൽപര്യമുണ്ടോ? പ്രവാസികളുടെ അഭിപ്രായം തേടി ഖത്തർ ഇന്ത്യൻ എംബസി. എംബസി വഴി പുതുക്കാൻ അപേക്ഷിക്കുന്ന പാസ്പോർട്ടുകൾ തിരികെ, തപാൽ വഴി അയക്കുന്ന സംവിധാനത്തെ കുറിച്ചാണ് ഖത്തറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൻെറ ആലോചന. ഇതിനായി സമൂഹമാധ്യമങ്ങൾ വഴി പ്രവാസി ഇന്ത്യക്കാരിൽനിന്നും എംബസി …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രാ വിലക്കുകള്‍ നിലനില്‍ക്കും. നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ഡൗണ്‍ സമയം ദീര്‍ഘിപ്പിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 16 മുതല്‍ …
സ്വന്തം ലേഖകൻ: കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നോട്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് …