സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ഫ്രാങ്കഫുര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയോട് നാലു വയസുകാരിയായ മകളുടെ മുന്നില്‍വച്ച് വസ്ത്രം അഴിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി. ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് നിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തനിക്കുണ്ടായത് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പുതിയ തലവേദനയായി തര്‍ക്കപ്രദേശമായ ജിബ്രാള്‍ട്ടര്‍, പിടിവലിയുമായി യുകെയും സ്‌പെയിനും. യുകെയും സ്‌പെയ്‌നും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപായ ജിബ്രാള്‍ട്ടറിന്റെ അവകാശത്തെ സംബന്ധിച്ച് തീരുമാനെടുക്കുന്നതില്‍നിന്ന് ബ്രിട്ടനെ വീറ്റോ ചെയ്യാന്‍ സ്‌പെയിന് യൂറോപ്യന്‍ യൂണിയന്‍ അധികാരം നല്‍കിയതാണ് പുതിയ പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. ജിബ്രാള്‍ട്ടറിനെ ബ്രെക്‌സിറ്റിന്റെ ഭാഗമായി പുറത്തെത്തിക്കാന്‍ യുകെ ശ്രമിച്ചാല്‍ സ്‌പെയിന് …
സ്വന്തം ലേഖകന്‍: ഇന്ത്യ ആണവായുധം ആദ്യം പ്രയോഗിച്ചേക്കും, ഇന്ത്യയുടെ ആണവനയത്തില്‍ മാറ്റം വരുന്നതായി ആശങ്ക പ്രകടിപ്പിച്ച് പാകിസ്താന്‍. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയത്തില്‍നിന്ന് ഇന്ത്യ പിന്നോട്ടു പോയേക്കുമെന്ന് പാകിസ്താന്‍ ഭയപ്പെടുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്റെ ആണവ വിദഗ്ധര്‍ ഇത്തരമൊരു ആശങ്ക പുലര്‍ത്തുന്നതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ആണവായുധം …
സ്വന്തം ലേഖകന്‍: സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ‘ടീം ട്രംപ്’, ട്രംപിന്റെ മകള്‍ ഇവാന്‍കക്കും ഭര്‍ത്താവ് കുഷ്‌നര്‍ക്കും കോടികളുടെ സ്വത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരായ മകളും മരുമകനും സ്വത്ത് വെളിപ്പെടുത്തി. ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്കും ഭര്‍ത്താവ് ജെര്‍ഡ് കുഷ്‌നര്‍ക്കും കൂടി 240 മില്യണ്‍ ഡോളറിനും 740 മില്യണ്‍ ഡോളറിനും മധ്യേ സ്വത്തുണ്ടെന്നാണ് വൈറ്റ് ഹൗസ് വെളിപ്പെടുത്തല്‍. …
സ്വന്തം ലേഖകന്‍: ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം, ചൈന വീണ്ടും മീശപിരിക്കുന്നു, വിരട്ടാന്‍ നോക്കരുതെന്ന് ഇന്ത്യ. ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന വാദം വീണ്ടും ഉയര്‍ത്തി ചൈന രംഗത്തെത്തി. അരുണാചല്‍പ്രദേശില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്ക പ്രദേശത്താണ് ദലൈലാമ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന് …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രസിഡന്റ് ജേക്കബ് സുമ ഇന്ത്യന്‍ വംശജനായ ധനമന്ത്രി പ്രവീണ്‍ ഗോര്‍ധനെയാണ് പുറത്താക്കിയത്. ജേക്കബ് സുമയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ഒരാളായിരുന്നു ഗോര്‍ധന്‍. കഴിഞ്ഞയാഴ്ച അന്തരിച്ച ആഫ്രിക്കന്‍ വര്‍ണവിവേചന പോരാളി …
സ്വന്തം ലേഖകന്‍: 2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍. ഈ വര്‍ഷം 89 ദിവസം പിന്നിട്ടപ്പോള്‍ കര, കടല്‍ മാര്‍ഗം ഈ വര്‍ഷം യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 27,850 ആണെന്ന് ഏജസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം. സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന നയമാണ് ട്രംപ് ഭരണകൂടം ഒറ്റയടിക്ക് മാറ്റിയത്. നേരത്തെ, പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അധികാരത്തില്‍നിന്ന് മാറ്റിയാല്‍ മാത്രമേ സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാകൂ എന്ന് വാശി പിടിച്ചിരുന്ന അമേരിക്ക ബശ്ശാറിനെ …
സ്വന്തം ലേഖകന്‍: പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. പോളണ്ടിലെ പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുമ്പോഴാണ് വിദ്യാര്‍ഥി ഒരു സംഘം അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിന് ഇരയായത്. കൂടുതല്‍ പ്രതികാര നടപടികള്‍ ഭയന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി തന്റെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍. സ്വദേശിവത്കരണത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യയില്‍ നിന്നുളള സ്റ്റീലിന് വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. വിവാദമായ കീസ്‌റ്റോണ്‍ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉപയോഗിക്കരുതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ യു.എസ് …