സ്വന്തം ലേഖകൻ: 2015ലെ ആണവ കരാറിൽ അംഗീകരിച്ച നിബന്ധനകൾ പാലിക്കുന്നതുവരെ ഇറാനെതിരായ സാമ്പത്തിക ഉപരോധം നീക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ് തയാറാകണമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞദിവസം ആവശ്യപ്പെട്ടരിന്നു. ജോ ബൈഡൻ …
സ്വന്തം ലേഖകൻ: ക്യൂബൻ സാന്പത്തികമേഖല സ്വകാര്യ മേഖലയ്ക്കു തുറന്നുകൊടുക്കുന്നു. രണ്ടായിരത്തിനു മുകളിൽ വ്യവസായ വിഭാഗങ്ങളിൽ സ്വകാര്യവത്കരണം അനുവദിക്കുമെന്ന് തൊഴിൽവകുപ്പു മന്ത്രി മാർത്ത എലേന ഫെയ്റ്റോ അറിയിച്ചു. നേരത്തേ 127 വിഭാഗങ്ങളിൽ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. യുഎസിലെ മുൻ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങളും കോവിഡും മൂലം സന്പദ്വ്യവസ്ഥ തകർന്നു തരിപ്പണമായ സാഹചര്യത്തിലാണു കമ്യൂണിസ്റ്റ് രാജ്യം മാറിച്ചിന്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം …
സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ, ബഹ്റൈൻ ഉൾപ്പെടെ 5 രാജ്യങ്ങളെ ഒഴിവാക്കി യുഎഇ 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, മൗറീഷ്യസ്, മംഗോളിയ, ന്യുസിലൻഡ്, സൗദിഅറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. അതതു രാജ്യത്തെ കൊവിഡ് ബാധ നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിലൊരിക്കലാണ് പട്ടിക …
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീൻ സ്വീകരിച്ചവരും കൊവിഡ് മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സീൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും മുൻകരുതൽ പാലിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ഒരുപോലെ ബാധകമാണ്. രണ്ടാം കൊവിഡ് വ്യാപനത്തിന് കാരണം ജാഗ്രതക്കുറവാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 75-80 ശതമാനം പേരും കൊവിഡ് വാക്‌സീൻ എടുക്കുന്നതു വരെ …
സ്വന്തം ലേഖകൻ: സൗദിയിൽ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ. ഇക്കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് …
സ്വന്തം ലേഖകൻ: യുഎഇ, ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിരോധിച്ചതോടെ യുഎഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്കും ഒമാനിൽനിന്ന് സൗദി അറേബ്യയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. നിരോധനം കാരണം ജോലി ആവശ്യവും മറ്റുമായി അടിയന്തരമായി സൗദിയിൽ എത്തേണ്ട നിരവധി പേർ ഒമാൻ ട്രൻസിറ്റിനായി ഉപയോഗിക്കുന്നതോടെയാണ് ഇത്. ഇത്തരക്കാർ വിസിറ്റ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. യുകെയിൽ വാക്സിൻ പാസ്‌പോർട്ടുകൾ അവതരിപ്പിക്കാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ യാത്രാ സമയത്ത് വാക്സിൻ എടുത്തു എന്നതിന് മറ്റ് രാജ്യങ്ങൾ എന്തെങ്കിലും തെളിവ് ചോദിച്ചാൽ, കുത്തിവയ്പ് നടത്തിയതിനുള്ള രേഖ നിങ്ങളുടെ ഡോക്ടറോട് ചോദിക്കാമെന്നും വാക്‌സിനേഷൻ മന്ത്രി വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: യോഗ്യതയുടെയും ശന്പളത്തിന്റെയും അടിസ്ഥാനത്തിൽ എച്ച്-1ബി വീസ അനുവദിക്കാനുള്ള നീക്കം ഡിസംബർ 31 വരെ നീട്ടിവച്ചതായി യുഎസ് പൗരത്വ -കുടിയേറ്റ വകുപ്പ് അറിയിച്ചു. നിലവിലുള്ള ലോട്ടറി സംവിധാനം അതുവരെ തുടരും. പുതിയ സംവിധാനം മാർച്ച് 9ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്നതാണ്. മുന്പുണ്ടായിരുന്ന ട്രംപ് ഭരണകൂടമാണ് ലോട്ടറി സംവിധാനം നിർത്താൻ തീരുമാനിച്ചത്. യോഗ്യതയുടെയും ശന്പളത്തിന്റെയും അടിസ്ഥാനത്തിൽ വീസ …
സ്വന്തം ലേഖകൻ: അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു. നെയ്പെദോയിൽ തടങ്കലിൽ കഴിയുന്ന ജനാധിപത്യസമര നായികയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇന്നലെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. ആരോഗ്യപ്രവർത്തകർ തുടക്കമിട്ട അട്ടിമറി വിരുദ്ധ നിസ്സഹകരണ സമരത്തിന് എൻഎൽഡി ഔദ്യോഗികമായി …
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള എല്ലാ വീസകളും കൊറോണ സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂ. കൊവിഡ് കാലത്തെ സവിശേഷ സാഹചര്യത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയാണ് കൊറോണ സമിതി രൂപവത്കരിച്ചത്. പുതിയ വീസ അനുവദിച്ച് തുടങ്ങുന്നത് കാത്തുകഴിയുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. നാട്ടിൽ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി. 2020 മാർച്ച് 12 മുതൽ 2021 ജനുവരി …