1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോർത്തുംബ്രിയ സർവകലാശാലയിൽ 850 ഓളം വിദ്യാർത്ഥികൾക്ക് കൊവിഡ്; ന്യൂകാസിൽ ഹോട്ട്സ്പോട്ട്
നോർത്തുംബ്രിയ സർവകലാശാലയിൽ 850 ഓളം വിദ്യാർത്ഥികൾക്ക് കൊവിഡ്; ന്യൂകാസിൽ ഹോട്ട്സ്പോട്ട്
സ്വന്തം ലേഖകൻ: ന്യൂകാസിലിലെ നോർത്തുംബ്രിയ സർവകലാശാലയിലെ 850 ഓളം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികൾ സർവകലാശാലയിൽ തിരിച്ചെത്തിയ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇത്രയധികം കേസുകൾ ഉണ്ടായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കേസുകളുടെ വർദ്ധനവിനെ തുടർന്ന് ന്യൂകാസിൽ നഗരം പുതിയ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. പരിശോധനയിൽ പോസിറ്റിവ് ആയതിനെത്തുടർന്ന് സ്വയം നിരീക്ഷണത്തിൽ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, അലക്കൽ, ക്ലീനിംഗ് …
ഫ്രാൻസിൽ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ മതത്തിന് കടിഞ്ഞാണിട്ട് മാക്രോൺ; വിവാദം
ഫ്രാൻസിൽ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ മതത്തിന് കടിഞ്ഞാണിട്ട് മാക്രോൺ; വിവാദം
സ്വന്തം ലേഖകൻ: ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച പദ്ധതികള്‍ വിവാദത്തില്‍. ഫ്രാന്‍സിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മതത്തെ ഒഴിവാക്കുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് വലിയ രീതിയിലുള്ള എതിര്‍പ്പാണ് മുസ്‌ലിം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. നേരത്തെ ഇസ്‌ലാമിക് റാഡിക്കലിസം ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങള്‍ക്ക് അപകടമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ലോകത്തെല്ലായിടത്തും ഇസ്‌ലാം …
കൊവിഡ് കാലത്തും യുഎസ് തിരഞ്ഞെടുപ്പ് മാമാങ്കത്തിന് പൊടിക്കുന്നത് റെക്കോർഡ് തുക; കണക്കുകൾ ഇങ്ങനെ
കൊവിഡ് കാലത്തും യുഎസ് തിരഞ്ഞെടുപ്പ് മാമാങ്കത്തിന് പൊടിക്കുന്നത് റെക്കോർഡ് തുക; കണക്കുകൾ ഇങ്ങനെ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമവനിത മെലനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും തിരഞ്ഞെടുപ്പ് മാമാങ്കത്തിന് പൊടിക്കുന്നത് റെക്കോർഡ് തുക. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ഒപ്പം നടക്കുന്ന ഹൗസ്, സെനറ്റ് തിരഞ്ഞെടുപ്പുകള്‍ക്കുമായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ചെലവഴിക്കുന്നതു ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുക. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം കൂടി ആകെ ചെലവ് 1,100 കോടി ഡോളറിനോടടുത്തുവരുമെന്ന കണക്കുകള്‍ …
ദുബായിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ഇളവുകൾ; പുതിയ മാർഗനിർദേശങ്ങൾ
ദുബായിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ഇളവുകൾ; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്ക് വരുന്നവർ കൊവിഡ്–19 പിസിആർ പരിശോധന നിർബന്ധമാണെന്ന നിബന്ധന തുടരും. അതേസമയം, ദുബായിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ഇളവു വരുത്തി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം ദുബായ് ദുരന്ത നിവാരണ സുപ്രീം …
സൌദിയിൽ എത്തുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത കൊവിഡ് സർട്ടിഫിക്കറ്റ് മതിയാകും
സൌദിയിൽ എത്തുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത കൊവിഡ് സർട്ടിഫിക്കറ്റ് മതിയാകും
സ്വന്തം ലേഖകൻ: സൌദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തി സൌദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികൾ നിർദേശം നൽകി. സൌദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം മതിയാകുമെന്നാണ് അധികൃതർ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ നിർദേശം. നേരത്തെ ഇത് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ ഫലം വേണമെന്നായിരുന്നു. സൌദിയിലേക്ക് വരുന്ന …
കൊവിഡ്: 19000 ത്തോളം അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ജോലി നഷ്ടമാകും
കൊവിഡ്: 19000 ത്തോളം അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകൻ: ഒക്ടോബർ 1 മുതൽ അമേരിക്കൻ എയർലൈൻസ് 19000 ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടുമെന്ന് സിഇഒ ഡഗ് പാർക്കർ അറിയിച്ചു. കൊവിഡ് മഹാമാരി മൂലം സാമ്പത്തിക തകർച്ച നേരിടുന്ന എയർലൈൻ ഇൻഡസ്ട്രിയെ പിടിച്ചു നിർത്തുന്നതിന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച പെ റോൾ സപ്പോർട്ട് സെപ്റ്റംബർ 30ന് അവസാനിച്ചിരുന്നു സഹായം തുടരുന്നതു സംബന്ധിച്ചു ഹൗസ് സ്പീക്കർ നാൻസി …
ട്രംപിനും ഭാര്യ മെലാനിയ്ക്കും കൊവിഡ്; ഡിബേറ്റ് രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
ട്രംപിനും ഭാര്യ മെലാനിയ്ക്കും കൊവിഡ്; ഡിബേറ്റ് രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങള്‍ കൊവിഡ് ബാധിതരാണെന്നും വൈറ്റ് ഹൗസില്‍ തന്നെ ക്വാറന്റീനില്‍ പോവുകയാണെന്നും ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ട്രംപിനും കൊവിഡ് കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചത് …
കൊവിഡ്: സൌദിയിൽ മൂന്ന് ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി
കൊവിഡ്: സൌദിയിൽ മൂന്ന് ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി
സ്വന്തം ലേഖകൻ: ഈ ​വ​ർ​ഷം ര​ണ്ടാം​ പാ​ദ​ത്തി​ൽ കോ​വി​ഡ്​​ കാ​ല​ത്ത്​ മൂ​ന്നു​ ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ​ക്ക്​ സൌദി അ​റേ​ബ്യ​യി​ൽ തൊ​ഴി​ൽ​ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി റ​ി​പ്പോ​ർ​ട്ട്. ല​ക്ഷ​ത്തി​ലേ​റെ സ്വ​ദേ​ശി​ക​ൾ​ക്കും ജോ​ലി ന​ഷ്​​ട​മു​ണ്ടാ​യെ​ന്നും​ സൌദി​യി​ലെ പ്രാ​ദേ​ശി​ക ദി​ന​പ​ത്രം ‘ഉ​ക്കാ​ദ്​’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ (ഗ​സ്​​റ്റാ​റ്റ്) പു​റ​ത്തി​റ​ക്കി​യ ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ​വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ത്തെ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ടി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ്​ പ​ത്രം …
ബ്രിട്ടനിൽ തുടർച്ചയായി 7,000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ
ബ്രിട്ടനിൽ തുടർച്ചയായി 7,000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായി 7,000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 7018 പേർക്കാണ് ഇന്ന് ബ്രിട്ടനിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മൂലം തുടർച്ചയായ രണ്ടാംദിവസവും മരിച്ചവർ എഴുപത്തൊന്നു പേരാണ്. രണ്ടാം രോഗവ്യാപനത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ഊർജിത ശ്രമത്തിലാണ് സർക്കാർ. ഏപ്രിൽ- മേയ് മാസത്തിലേതിനു തുല്യമായി ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്. ഏറെ നാളത്തെ …
പാരീസിനെ വിറപ്പിച്ച് ഉഗ്രസ്‌ഫോടന ശബ്ദം; യുദ്ധ വിമാനത്തിന്റെ മുഴക്കമെന്ന് പോലീസ്
പാരീസിനെ വിറപ്പിച്ച് ഉഗ്രസ്‌ഫോടന ശബ്ദം; യുദ്ധ വിമാനത്തിന്റെ മുഴക്കമെന്ന് പോലീസ്
സ്വന്തം ലേഖകൻ: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും പ്രാന്തപ്രദേശങ്ങളിലും സ്‌ഫോടന സമാനമായ ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളടക്കം ചെറുതായി കുലുങ്ങിയതോടെ ജനംപരിഭ്രാന്തരായി. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന സ്റ്റേഡിയത്തിലും ശബ്ദം മുഴങ്ങി. ഒരു ജെറ്റ് വിമാനത്തില്‍ നിന്നുള്ള മുഴക്കമാണിതെന്ന് ഫ്രഞ്ച് പോലീസ് പിന്നീട് സ്ഥിരീകിച്ചു. ശബ്ദത്തെ തുടര്‍ന്ന് പല സ്ഥാപനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തേക്കിറങ്ങി ഓടിയിരുന്നു. ഇത് …