സ്വന്തം ലേഖകൻ: അബുദാബിയിലെ 205 സ്കൂളുകൾ 30ന് തുറക്കും. കെജി 1 മുതൽ 5ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ആദ്യഘട്ടത്തിൽ സ്കൂളിലെത്തണം. 6 മുതൽ 12 വരെയുള്ള കുട്ടികൾക്ക് 4 ആഴ്ചയ്ക്കു ശേഷം സ്കൂളിൽ പോയാൽ മതി. 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് ടെസ്റ്റ് വേണമെന്നതിനാണ് ഈ തീരുമാനം. അതുവരെ ഇ–ലേണിങ് തുടരും. അബുദാബി …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം വിസ കാലാവധി നീട്ടിനൽകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.നേരത്തെ രണ്ട് ഘട്ടങ്ങളിലായി മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകിയിരുന്നു. 4,05,000 വിദേശികൾക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു.സന്ദർശക വിസയും ജോലി വിസയും ഉൾപ്പെടെ കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവിക എക്സ്റ്റൻഷൻ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബ്ൾ കരാർ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ.നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേസിനും ഇരുരാജ്യങ്ങളിലേക്കും സർവീസ് നടത്താനുള്ള എയർബബ്ൾ കരാർ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് ഒപ്പുവെച്ചിരിക്കുന്നത്. ആഗസ്റ്റ് 18നാണ് ഉത്തരവ് പ്രാബല്യത്തിലാവുന്നത്. പ്രതിവാര വിമാനസർവീസുകളായിരിക്കും ഇതുപ്രകാരം നടത്തുക. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്ട്രേഷൻ നടത്തണം. വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നവർക്കായി രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അതേസമയം, ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വിമാന …
സ്വന്തം ലേഖകൻ: പൗരന്മാരും താമസക്കാരും ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിന് ഒൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.ഒാൺലൈൻ വഴി ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിനുള്ള സേവനം എല്ലാ സമയവും ലഭ്യമായിരിക്കും. പുതുക്കേണ്ട വിധം ഹെൽത്ത് കാർഡ് ഒാൺലൈൻ വഴി പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകി ഒൺലൈൻ ഫോറം പൂരിപ്പിക്കുക. അതിന് ശേഷം …
സ്വന്തം ലേഖകൻ: സെപ്തംബര്‍ 19ന് നടക്കാനിരുന്ന ന്യൂസിലന്‍ഡ് പൊതു തെരഞ്ഞെടുപ്പ് മാറ്റിയതായി പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കണ്ടെത്തിയതോടെയാണ് തീരുമാനം. ചൊവ്വാഴ്ച ഓക്കലാന്റിലെ ഒരു കുടുംബത്തിലെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂസിലന്‍ഡില്‍ നൂറ് ദിവസത്തോളം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. നിലവില്‍ പാര്‍ട്ടി നേതാക്കളുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ …
സ്വന്തം ലേഖകൻ: പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി യു.എ.ഇ. മാര്‍ച്ച് 1 ന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് യുഎഇ വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു യു.എ.ഇ. മെയ് 8 ന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഇന്ന് അവസാനിക്കാനിരിക്കേയാണ് വിസാ നിയമ ലംഘകര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ 3 മാസത്തേയ്ക്ക് …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം വിസ കാലാവധി നീട്ടിനൽകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ രണ്ട് ഘട്ടങ്ങളിലായി മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകിയിരുന്നു. 4,05,000 വിദേശികൾക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു. സന്ദർശക വിസയും ജോലി വിസയും ഉൾപ്പെടെ കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും പ്രത്യേക അപേക്ഷ നൽകാതെ …
സ്വന്തം ലേഖകൻ: ഖത്തറിൽ കൂളുകൾ തുറക്കുന്നത് ഇനിയും നീളാം. ചിലപ്പോൾ നിലവിലുള്ള വിദൂരവിദ്യാഭ്യാസ സമ്പ്രദായംതന്നെ തുടരാനും സാധ്യത. വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങും മുമ്പ് സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അതിനു ശേഷം മാത്രമായിരിക്കും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി പറഞ്ഞു. കോവിഡ് …
സ്വന്തം ലേഖകൻ: കമലാ ഹാരിസിനെ വിജയശ്രീലാളിതയെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ പോസ്റ്റര്‍. കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 35 കാരിയായ മീന, കാലിഫോര്‍ണിയയില്‍ അഭിഭാഷകയാണ്. ചിത്രം തമിഴ്‌നാട്ടില്‍ നിന്നും അയച്ചു തന്നതാണെന്ന് മീന ട്വിറ്റില്‍ പറഞ്ഞു. ‘ഞങ്ങളുടെ ഇന്ത്യയിലെ കുടുംബ ദേശമായ തമിഴ്‌നാട്ടില്‍ നിന്നും അയച്ച്തന്ന ചിത്രമാണിത്. പിവി ഗോപാലന്റെ …