1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ ബഹ്​റൈനിലേക്ക്​ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്​ട്രേഷൻ നടത്തണം.

വന്ദേഭാരത് ​ദൗത്യത്തിൽ ബഹ്റൈനിൽ നിന്ന്​ നാട്ടിലേക്ക്​ തിരിച്ചുവരുന്നവർക്കായി രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇതിന്​ സമാനമായാണ്​ ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്​. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യാം.

അതേസമയം, ഇന്ത്യയിൽ നിന്ന്​ ബഹ്റൈനിലേക്ക്​ വിമാന സർവീസ്​ ആരംഭിക്കുന്നത്​ സംബന്ധിച്ച്​ ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന്​എംബസി അറിയിച്ചു. എയർ ബബ്ൾ കരാർ പ്രകാരം പരസ്പരം സർവീസ് ആരംഭിക്കുന്നത്​ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്​. തീരുമാനമായാൽ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനാണ്​ ഇപ്പോൾ രജിസ്​ട്രേഷൻ ആരംഭിച്ചിട്ടുള്ളത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.