സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ജൂൺ 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ഒമാനിൽ കാൽലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 114 പേർ മരണപ്പെട്ടു. ഇന്ന് …
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ. ടിൽബറി പോർട്ടിലും സമാനമായ രീതിയിൽ ആറ് …
സ്വന്തം ലേഖകൻ: രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് …
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ കാലത്ത് അടിയന്തര സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗതീരുമാനം. ഇന്നു ചേർന്ന യോഗത്തിനു ശേഷം യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ …
സ്വന്തം ലേഖകൻ: സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 333,475 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9,524 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 153106 …
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിയ തൊഴിലാളികള്‍ക്കായി പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസി മലയാളി. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ആര്‍ ഹരികുമാറാണ് 120 ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കിയത്. തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. എയര്‍ അറേബ്യ വിമാനമാണ് ഇദ്ദേഹം ചാര്‍ട്ടര്‍ ചെയ്തത്. തൊഴിലാളികളെ സൗജന്യമായാണ് നാട്ടിലെത്തിച്ചത്. …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാനും, ഇവരെ പ്രതിരോധിക്കാനുമായി ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നലെ ഒത്തുകൂടിയത് പതിനായിരങ്ങളാണ്. പൊലീസിന്റെ വിലക്കുകൾ മറികടന്ന് കൂട്ടംകൂടുന്ന സമരക്കാർ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കോവിഡിന്റെ രണ്ടാം വരവിന് കളമൊരുക്കുകയാണ്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞപ്പോൾ നടത്തുന്ന പ്രതിഷേധക്കൂട്ടയ്മകൾക്കു വരുംദിവസങ്ങളിൽ വലിയ …
സ്വന്തം ലേഖകൻ: വംശീയ വിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ തുടരുന്ന അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു. റെയ്ഷാര്‍ഡ് ബ്രൂക്ക്‌സ് എന്ന 27കാരനാണ് വെള്ളിയാഴ്ച പോലീസിന്റെ വെടിയേറ്റു മരിച്ചത്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധം രൂക്ഷമായിരിക്കെയാണ് പുതിയ സംഭവം. അറ്റ്‌ലാന്റയിലെ ഒരു റസ്‌റ്റോറന്റിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് …
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ കുടുങ്ങിയ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് വീസ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരുന്നു. വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ നിന്ന് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വീസ …