1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 ത്തിലധികം കൊവിഡ് കേസുകൾ; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 ത്തിലധികം കൊവിഡ് കേസുകൾ; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഐസിയു, ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, …
സംസ്ഥാനത്ത് 78 പേര്‍ക്ക് കൂടി കൊവിഡ്; മരണം 19 ആയി; തൃശൂരിൽ അതീവ ജാഗ്രത
സംസ്ഥാനത്ത് 78 പേര്‍ക്ക് കൂടി കൊവിഡ്; മരണം 19 ആയി; തൃശൂരിൽ അതീവ ജാഗ്രത
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, …
ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബ്രിട്ടൻ;
ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബ്രിട്ടൻ;
സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബ്രിട്ടൻ. ഇതോടെ രാജ്യത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് മറ്റൊരു വീട്ടിൽ താമസിക്കാൻ കഴിയും. ശനിയാഴ്ച മുതൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കോ സിംഗിൾ പാരന്റായി കുട്ടികളുമായി കഴിയുന്നവർക്ക് മറ്റൊരു വീട്ടിൽ മറ്റൊരു സപ്പോർട്ട് ബബിളിൽ ചെലവഴിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഏകാന്തതയെ ചെറുക്കാൻ സഹായിക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും …
“കൊവിഡ് പോയാലും ഞങ്ങൾക്ക് പ്രവാസികളെ വേണം,” കുവൈത്തിന്റെ നീക്കത്തിനെതിരെ യുഎഇ
“കൊവിഡ് പോയാലും ഞങ്ങൾക്ക് പ്രവാസികളെ വേണം,” കുവൈത്തിന്റെ നീക്കത്തിനെതിരെ യുഎഇ
സ്വന്തം ലേഖകൻ: വിദഗ്ധരായ പ്രവാസികളെ ആവശ്യമാണെന്നും ഇവരെ രാജ്യത്ത് നിലനിര്‍ത്താന്‍ താല്‍പര്യപ്പെടുന്നെന്നും യു.എ.ഇ മന്ത്രാലയം. യു.എ.ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാനുള്ള കുവൈറ്റിന്റെ പദ്ധതികള്‍ പരാമര്‍ശിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. “ഞങ്ങള്‍ വിശ്വസിക്കുന്നത് യു.എ.ഇ വിദഗ്ധരായ …
സൗദിയിൽ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികൾ; യുഎഇയ്ക്ക് ആശ്വാസമായി കണക്കുകൾ
സൗദിയിൽ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികൾ; യുഎഇയ്ക്ക് ആശ്വാസമായി കണക്കുകൾ
സ്വന്തം ലേഖകൻ: സൗദിയിൽ തുടർച്ചയായ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികൾ. ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന രോഗബാധിതരും മരണവും ആണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3733 പേർക്ക് പുതുതായി രോഗബാധയേൽക്കുകയും 38 പേർ മരിക്കുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 2 പേരുടെ നില …
രാജ്യത്ത് പതിനായിരത്തോളം പുതിയ കൊവിഡ് കേസുകൾ; ഡല്‍ഹി ജുമാമസ്ജിദ് അടച്ചു
രാജ്യത്ത് പതിനായിരത്തോളം പുതിയ കൊവിഡ് കേസുകൾ; ഡല്‍ഹി ജുമാമസ്ജിദ് അടച്ചു
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തോളം പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 289,936 ആയി. അടുത്ത രണ്ട് ദിവസത്തിനകം ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ഇന്ത്യയിൽ ആശങ്ക പരത്തുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാമത്. …
ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിഹാദ് സർവീസ് തുടങ്ങുന്നു
ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിഹാദ് സർവീസ് തുടങ്ങുന്നു
സ്വന്തം ലേഖകൻ: അബുദാബി ആസ്ഥാനമാക്കിയുള്ള യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ് ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നു. ബംഗ്ലുരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങൾ. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, മധ്യപൂർവദേശം, യൂറോപ്പ് എന്നിങ്ങനെ 42 കേന്ദ്രങ്ങളിലേയ്ക്ക് എത്തിഹാദ് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കോവിഡ് …
ബ്രിട്ടൻ സ്കൂളുകൾ പൂർണമായും തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ട്
ബ്രിട്ടൻ സ്കൂളുകൾ പൂർണമായും തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ട്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വേനലവധിക്കു മുമ്പ് രാജ്യത്തെ എല്ലാ സ്കൂളുകളും നാലാഴ്ചത്തേക്കു തുറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. പ്രതിപക്ഷത്തിന്റെ വിമർശനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും എതിർപ്പും കണക്കിലെടുത്താണ് ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ 230,000 കംപ്യൂട്ടറുകൾ സർക്കാർ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ …
ഇന്ത്യ, ചൈന ചർച്ചയിൽ കല്ലുകടി; ഗൽവാൻ താഴ്‌വരയിൽ നിന്ന് പിൻ‌വാങ്ങില്ലെന്ന് ചൈന
ഇന്ത്യ, ചൈന ചർച്ചയിൽ കല്ലുകടി; ഗൽവാൻ താഴ്‌വരയിൽ നിന്ന് പിൻ‌വാങ്ങില്ലെന്ന് ചൈന
സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ – ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തില്ലെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് മുതിർന്ന സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൈനികകാര്യ …
ഗള്‍ഫിൽ കൊവിഡ് ബാധിച്ചുള്ള മലയാളി മരണം 200 കടന്നു; അബുദാബിയിൽ കൊവിഡ് ഹോട്ട് ലൈൻ
ഗള്‍ഫിൽ കൊവിഡ് ബാധിച്ചുള്ള മലയാളി മരണം 200 കടന്നു; അബുദാബിയിൽ കൊവിഡ് ഹോട്ട് ലൈൻ
സ്വന്തം ലേഖകൻ: ൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 207. നാലു പേർ കൂടി മരിച്ചതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207 ആയി. ലഭ്യമായ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 18 ദിവസത്തിനിടെ 106 മലയാളികളാണ് മരിച്ചത്. ഏപ്രിൽ 1ന് യുഎഇയിലാണ് ഗൾഫിൽ ആദ്യമായി മലയാളിയുടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മേയ് 22ന് …