സ്വന്തം ലേഖകൻ: ചൈനയില്‍ കൊവിഡ് 19 ന്റെ രണ്ടാം വരവെന്ന് സംശയം. കൊവിഡിനെ ലോക്ക് ഡൗണിലൂടെ കൃത്യമായി നിയന്ത്രിച്ചതിന് ശേഷം ആദ്യമായി ശനിയാഴ്ച ചൈനയില്‍ 57 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ദക്ഷിണ ബീജിംഗിലെ ഷിന്‍ഫാദി മാംസ-പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാണ് വൈറസിന്റെ രണ്ടാം വരവ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭൂപടത്തിന് അംഗീകാരം നല്‍കിയ നേപ്പാള്‍ നടപടിക്കെതിരെ കടുത്ത പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ തിരസ്കരിച്ചുള്ള നേപ്പാളിന്‍റെ നടപടി സാധൂകരിക്കാവുന്നതല്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ചരിത്രത്തിലാദ്യമായി നേപ്പാളും ഇന്ത്യയും തമ്മില്‍ തുറന്ന അതിര്‍ത്തി തര്‍ക്കത്തിലേക്ക് നീങ്ങുകയാണ്. ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മാത്രമല്ല, അതിര്‍ത്തി പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉഭയകക്ഷി ധാരണക്കും വിരുദ്ധമാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11929 പേര്‍ക്ക്. 311 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 9000 കടന്നു. മുംബൈയില്‍ കൊവിഡ് ബാധിച്ച് നാല് പൊലീസുകാര്‍ കൂടി മരിച്ചു. ഒരു എഎസ്ഐയും മൂന്ന് ഹെഡ് കോൺസ്റ്റബിൾമാരുമാണ് മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 …
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ‌്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ പാടുപെടുകയാണ് ബോറിസ് ജോൺസൺ സർക്കാർ. ഒരാഴ്ചയിലേറെയായി കത്തിപ്പടരുന്ന പ്രതിഷേധാഗ്നി വാരാന്ത്യത്തിൽ വീണ്ടും ശക്തിയാർജിക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പാർലമെന്റ് ചത്വരത്തിലെ ചർച്ചിൽ പ്രതിമയെ കൂട്ടിലടച്ച് സംരക്ഷിക്കുകയാണ് സർക്കാർ. …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. രാജ്യത്ത് ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. യുഎസ്സില്‍ വിപണി വീണ്ടും തുറന്നതും വലിയ കാരണമായിട്ടുണ്ട്. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഇപ്പോഴും പാലിക്കാന്‍ തയ്യാറായിട്ടില്ല. ടെക്‌സസിലും അരിസോണയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരവേ നേപ്പാള്‍ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക് നേപ്പാളിന്റെ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. നേപ്പാളി കോണ്‍ഗ്രസ് (എന്‍സി), രാഷ്ട്രീയ ജനതാ പാര്‍ട്ടി-നേപ്പാള്‍ (ആര്‍ജെപി-എന്‍), രാഷ്ട്രീയ പ്രജാതന്ത്ര …
സ്വന്തം ലേഖകൻ: ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ്. യുഎഇ താമസ വീസയുള്ള 2 ലക്ഷം പേർ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ …
സ്വന്തം ലേഖകൻ: ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കാൻ സൌദി ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 1932ൽ സൌദി അറേബ്യ രൂപീകരിച്ചതിനു ശേഷം ഇതാദ്യമായാണ് ഹജ്ജ് തീര്‍ഥാടനം വേണ്ടെന്നു വെക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടതിനു പിന്നാലെയാണ് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കൊല്ലത്തെ തീര്‍ഥാടനം ഉപേക്ഷിക്കാൻ ആലോചിക്കുന്നതെന്നാണ് ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോര്‍ട്ട്. …
സ്വന്തം ലേഖകൻ: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റസാ ഗിലാനിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അന്വേഷണ ഏജന്‍സിയായ നാബുമാണ് പിതാവിന് രോഗം ബാധിക്കാന്‍ കാരണമെന്നും കാസിം കുറ്റപ്പെടുത്തി. തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് ഇമ്രാന്‍ ഖാന് നന്ദി എന്നായിരുന്നു കാസിമിന്റെ പരിഹാസം. റാവല്‍പിണ്ടിയില്‍ …
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളിൽ കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഗൾഫ് നാടുകളിൽനിന്നു കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തും. അബുദാബി കെഎംസിസി മാത്രം 40 വിമാനങ്ങളാണ് ചാർട്ടേഡ് ചെയ്തിട്ടുള്ളത്. വന്ദേഭാരത് മിഷൻ വഴി എന്നു ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ വിമാനം വിളിച്ചു മടങ്ങുകയല്ലാതെ …