1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വന്ദേ ഭാരത്: ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ; യൂറോപ്പിൽ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
വന്ദേ ഭാരത്: ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ; യൂറോപ്പിൽ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് 45 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതില്‍ 44ഉം കേരളത്തിലേക്ക് ആകുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊന്ന് ഒഡീഷയിലേക്കാണ്. ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് എത്താന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനാലാണ് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത് …
രാജ്യത്ത് 24 മണിക്കൂറിനിടെ 279 കൊവിഡ് മരണം, 9985 പേര്‍ക്ക് കൊവിഡ്; വുഹാനെ മറികടന്ന് മുംബൈ
രാജ്യത്ത് 24 മണിക്കൂറിനിടെ 279 കൊവിഡ് മരണം, 9985 പേര്‍ക്ക് കൊവിഡ്; വുഹാനെ മറികടന്ന് മുംബൈ
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുന്നതിനിടെ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,76,583 ആയി. 1,33,632 പേർ നിലവിൽ ചികിത്സയിലുണ്ട്.1,35,206 പേർക്ക് അസുഖം ഭേതമായി. രോഗ മുക്തി നിരക്ക് 50 ശതമനം കടന്നത് ആശ്വാസം പകരുന്ന വാർത്തയായി. കൊവിഡ് സ്ഥിരീകരിച്ചതിൽ …
കൊവിഡ് ആഘാതമേറ്റ് യുഎഇയുടെ സാമ്പത്തിക രംഗം; ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമായേക്കും!
കൊവിഡ് ആഘാതമേറ്റ് യുഎഇയുടെ സാമ്പത്തിക രംഗം; ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമായേക്കും!
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി യു.എ.ഇ. കൊവിഡ് പ്രത്യാഘാത ഫലമായി യു.എ.ഇയില്‍ വിവിധ മേഖലകളിലായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് എക്‌ണോമിക്‌സ് കണക്കു കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികള്‍ മടങ്ങുന്നത് വലിയ തിരിച്ചടിയാകുമെന്നും റിപ്പോർട്ട് പറയുന്നു. കുവൈത്ത് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ നിലവിലെ പ്രതിസന്ധിക്കിടെ രാജ്യത്തുള്ള വിദേശികളെ …
ബ്രിട്ടനിൽ എൻ‌എച്ച്‌എച്ച് വെയിറ്റിംഗ് ലിസ്റ്റിലെ രോഗികളുടെ കാത്തിരിപ്പ് നീളുന്നു
ബ്രിട്ടനിൽ എൻ‌എച്ച്‌എച്ച് വെയിറ്റിംഗ് ലിസ്റ്റിലെ രോഗികളുടെ കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്​.എസിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന്‌ രോഗികളുടെ കാത്തിരിപ്പ് നീളുന്നു. കാത്തിരുന്ന് മടുത്ത നിരവധി പേർ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പട്ടികയിലുള്ള എകദേശം 15-20 ശതമാനം പേര്‍, അടുത്ത സെപ്റ്റംബര്‍ മുതല്‍ ചികിത്സ കിട്ടാതെ വിഷമിക്കേണ്ടി വരുമെന്നാണ് സൂചന. കൊവിഡ് വ്യാപനം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നിലവിലുള്ള എൻ.എച്ച്​.എസ്​ ഹോസ്പിറ്റലുകളുടെ ഏകദേശം …
ഖത്തറില്‍ നാല് ഘട്ടങ്ങളിലായി നിയന്ത്രണങ്ങളില്‍ ഇളവ്; ആദ്യ ഘട്ടം ജൂണ്‍ 15 മുതല്‍
ഖത്തറില്‍ നാല് ഘട്ടങ്ങളിലായി നിയന്ത്രണങ്ങളില്‍ ഇളവ്; ആദ്യ ഘട്ടം ജൂണ്‍ 15 മുതല്‍
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജനജീവിതം അനിശ്ചിതമായി സ്തംഭിപ്പിച്ച് നിര്‍ത്താനാവില്ലെന്നും നാല് ഘട്ടങ്ങളായി സാവധാനം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ …
ചൈനയില്‍ കൊവിഡ് നേരത്തെ വ്യാപിച്ചിരുന്നോ? ഓഗസ്റ്റ് മുതൽ ആശുപത്രികളിൽ തിരക്ക്
ചൈനയില്‍ കൊവിഡ് നേരത്തെ വ്യാപിച്ചിരുന്നോ? ഓഗസ്റ്റ് മുതൽ ആശുപത്രികളിൽ തിരക്ക്
സ്വന്തം ലേഖകൻ: ചൈനയില്‍ കൊവിഡ് 19 വ്യാപനം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരിക്കാനാണ് സാധ്യതയെന്ന് കാണിച്ച് പുതിയ പഠനം. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ റിസേര്‍ച്ച് ആണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തിയത്. ആഗസ്റ്റില്‍ വുഹാനിലെ ആശുപത്രി സന്ദര്‍ശനം ക്രമാതീതമായി കൂടിയെന്നും ചുമ പോലുള്ള രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച് സെര്‍ച്ച് എന്‍ജിനുകളില്‍ ഈ സമയത്ത് തിരച്ചില്‍ …
രാജ്യത്ത് 24 മണിക്കൂറിനിടെ 9987 പേർക്ക് കൊവിഡ്; രോഗികള്‍ 2.69 ലക്ഷവും കടന്ന് മുന്നോട്ട്
രാജ്യത്ത് 24 മണിക്കൂറിനിടെ 9987 പേർക്ക് കൊവിഡ്; രോഗികള്‍ 2.69 ലക്ഷവും കടന്ന് മുന്നോട്ട്
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.69 ലക്ഷം കടന്നു. 269,897 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,508 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 266 പേർ മരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് …
ഖാ​സിം സു​ലൈ​മാ​നി​യെ ഒറ്റിയ മൊസാദ് ചാരനെ വധിക്കുമെന്ന് ഇറാന്‍; നടപടി അമേരിക്കയ്ക്കുള്ള മറുപടി
ഖാ​സിം സു​ലൈ​മാ​നി​യെ ഒറ്റിയ മൊസാദ് ചാരനെ വധിക്കുമെന്ന് ഇറാന്‍; നടപടി അമേരിക്കയ്ക്കുള്ള മറുപടി
സ്വന്തം ലേഖകൻ: ഇ​റാ​ന്‍ ഖു​ദ്‌​സ് ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കും കൈ​മാ​റി​യ ചാ​ര​നെ വ​ധി​ക്കു​മെ​ന്ന് ഇ​റാ​ൻ. സി​.ഐ​.എ​യു​ടെ​യും മൊ​സാ​ദി​ന്‍റെ​യും ചാ​ര​നാ​യ ഇ​റാ​ന്‍ പൗ​ര​ന്‍ മ​ഹ്മൗ​ദ് മൗ​സ​വി മ​ദ​വി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കു​മെ​ന്ന് ഇ​റാ​ന്‍ നി​യ​മ​കാ​ര്യ വ​ക്താ​വ് ഖൊ​ലാം​ഹു​സൈ​ന്‍ ഇ​സ്‌​മൈ​ലി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​റാ​ന്‍റെ പ്ര​മു​ഖ ​നേ​താ​വാ​യി​രു​ന്ന സു​ലൈ​മാ​നി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ …
സന്ദര്‍ശക വീസ സൗജന്യമായി പുതുക്കി നല്‍കുമെന്ന് ഒമാൻ; കാലാവധി ഈ മാസം 15 വരെ നീട്ടി നൽകും
സന്ദര്‍ശക വീസ സൗജന്യമായി പുതുക്കി നല്‍കുമെന്ന് ഒമാൻ; കാലാവധി ഈ മാസം 15 വരെ നീട്ടി നൽകും
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പശ്ചാലത്തില്‍, വിസിറ്റ്/എക്‌സ്പ്രസ് വീസകളിലെത്തി ഒമാനില്‍ കുടുങ്ങിയ വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. വിമാനത്താവളം അടച്ചതിന് ശേഷം വീസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ മാസം 15 വരെ വിസകളുടെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. വിസിറ്റ്/എക്‌സ്പ്രസ് വീസകള്‍ സൗജന്യമായി തനിയെ പുതുക്കി കിട്ടുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. …
ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പ്രതിഷേധം
ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പ്രതിഷേധം
സ്വന്തം ലേഖകൻ: അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ബ്രിട്ടനിലെങ്ങും ആളിപ്പടരുകയാണ്. എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിച്ച് മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇന്നലെ ബ്രിസ്റ്റോളിൽ നഗരമധ്യത്തിൽ സ്ഥാപിച്ച അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർന്നു. പ്രതിഷേധക്കാർ കൂറ്റർ വെങ്കല പ്രതിമ ഇളക്കിയെടുത്ത് ഹാർബറിൽ താഴ്ത്തുകയായിരുന്നു. തകർത്തു നിലത്തിട്ട പ്രതിമയുടെ കഴുത്തിൽ മുട്ടുകുത്തിനിന്ന് …