1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിൽ 106 വിമാനങ്ങൾ; 31 എണ്ണം കേരളത്തിലേക്ക്, ഗള്‍ഫില്‍നിന്ന് 34 വിമാനങ്ങള്‍
വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിൽ 106 വിമാനങ്ങൾ; 31 എണ്ണം കേരളത്തിലേക്ക്, ഗള്‍ഫില്‍നിന്ന് 34 വിമാനങ്ങള്‍
സ്വന്തം ലേഖകൻ: ശനിയാഴ്ച മുതൽ ഈ മാസം 22 വരെ തുടരുന്ന രണ്ടാംഘട്ട വന്ദേ ഭാരത് ദൗത്യത്തിൽ 106 വിമാനങ്ങൾ ഉൾപ്പെടുത്തി. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും. ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് …
“ഇവർ നമ്മുടെ അഭിമാനം,” ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് കേരളത്തിന്റെ ആദരം
“ഇവർ നമ്മുടെ അഭിമാനം,” ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് കേരളത്തിന്റെ ആദരം
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് ലോകമാകെയുള്ള മലയാളി നഴ്സുമാരുടെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും അവർക്ക് അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ‌ സർക്കാർ വലിയ നിഷ്കർഷ പുലർത്തുന്നുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതിൽ …
ഉപാധികളോടെ ലോക്ക്ഡൗൺ ഇളവുകളുമായി ബ്രിട്ടൻ; സ്കൂളുകൾ ജൂണിലും കടകൾ ജൂലൈയിലും തുറക്കും
ഉപാധികളോടെ ലോക്ക്ഡൗൺ ഇളവുകളുമായി ബ്രിട്ടൻ; സ്കൂളുകൾ ജൂണിലും കടകൾ ജൂലൈയിലും തുറക്കും
സ്വന്തം ലേഖകൻ: ഉപാധികളോടെ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബുധനാഴ്ച മുതല്‍ ബ്രിട്ടനിൽ ജനങ്ങള്‍ക്ക് ഉപാധികളോടെ നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളുള്ള പുതിയ കോവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. “അടുത്ത ഘട്ടമായി ജൂണ്‍ …
സൌദി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; സാമ്പത്തിക സഹായം നിര്‍ത്തി നികുതി വര്‍ധിപ്പിക്കും
സൌദി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; സാമ്പത്തിക സഹായം നിര്‍ത്തി നികുതി വര്‍ധിപ്പിക്കും
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെച്ചും സൗദി അറേബ്യ. മൂല്യവര്‍ധിത നികുതി15 ശതമാനമാക്കി വര്‍ധിപ്പിക്കാനും വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന അലവന്‍സുകള്‍ നിര്‍ത്തിവെക്കാനും സൗദി അറേബ്യ തീരുമാനിച്ചു. ജൂണ്‍ ആദ്യം മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തും. ജൂലായ് ആദ്യംമുതല്‍ മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നും …
വന്ദേ ഭാരത്: ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ; ദോഹ വിമാനം റദ്ദാക്കാൻ കാരണം ടിക്കറ്റ്?
വന്ദേ ഭാരത്: ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ; ദോഹ വിമാനം റദ്ദാക്കാൻ കാരണം ടിക്കറ്റ്?
സ്വന്തം ലേഖകൻ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ച കഴിഞ്ഞ് യാത്രതിരിക്കും. ബഹ്‌റൈനില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം രാത്രി 7 മണിക്കാണ് പുറപ്പെടുക. ഞായറാഴ്ച …
രാജ്യത്ത് 24 മണിക്കൂറിനിടെ 4213 പേര്‍ക്ക് കൊവിഡ്; മൂന്നാംഘട്ട ലോക്‌ഡൗണും ഫലിക്കുന്നില്ലെന്ന് സൂചന
രാജ്യത്ത് 24 മണിക്കൂറിനിടെ 4213 പേര്‍ക്ക് കൊവിഡ്; മൂന്നാംഘട്ട ലോക്‌ഡൗണും ഫലിക്കുന്നില്ലെന്ന് സൂചന
സ്വന്തം ലേഖകൻ: മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കുയുള്ളപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ കോവിഡ് കേസുകൾ 67,724 ആയി ഉയർന്നപ്പോൾ മരണം 2,215 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. മരണം 200 ആയി. മൂന്നാംഘട്ട ലോക്‌ഡൗണും രാജ്യത്ത് …
മുഖ്യമന്ത്രിമാരുമായി ചർച്ച: ലോക്ക്ഡൌൺ പുനഃപരിശോധിക്കുമെന്ന് മോദി; പൊട്ടിത്തെറിച്ച് മമത
മുഖ്യമന്ത്രിമാരുമായി ചർച്ച: ലോക്ക്ഡൌൺ പുനഃപരിശോധിക്കുമെന്ന് മോദി; പൊട്ടിത്തെറിച്ച് മമത
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എവിടെയാണോ അവിടെ തുടരാനാണ് നമ്മള്‍ ആവര്‍ത്തിച്ചതെന്നും എന്നാല്‍ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. “നമ്മള്‍ എടുത്ത തീരുമാനം മാറ്റുകയോ പുനപരിശോധിക്കുകയോ വേണ്ടിയിരിക്കുന്നു. എന്നാല്‍ …
ബ്രിട്ടനിൽ “സ്റ്റേ അറ്റ് ഹോം” മാറ്റി “സ്റ്റേ അലേർട്ട്” പ്രഖ്യാപിക്കാൻ ബോറിസ്; കൈവിട്ട കളിയെന്ന് മുന്നറിയിപ്പ്
ബ്രിട്ടനിൽ “സ്റ്റേ അറ്റ് ഹോം” മാറ്റി “സ്റ്റേ അലേർട്ട്” പ്രഖ്യാപിക്കാൻ ബോറിസ്; കൈവിട്ട കളിയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഞായറാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ത് പറയുമെന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷുകാർ. നിലവിലുള്ള സ്റ്റേ അറ്റ് ഹോം എന്ന ഉപദേശം പിൻവലിച്ച് സ്റ്റേ അലേർട്ട് എന്നാക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘സ്റ്റേ അറ്റ് ഹോം’, പ്രൊട്ടക്ട് എൻഎച്ച്എസ്, സേവ് ലൈവ്സ്’ എന്നായിരുന്നു ഇതുവരെ ബ്രിട്ടന്റെ കൊറോണ പോരാട്ടത്തിന്റെ മുദ്രാവാക്യം. ഇതുമാറ്റി …
ലോക്ക്ഡൌണിൽ കുടുങ്ങി മടങ്ങി പോകാൻ കഴിയാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല
ലോക്ക്ഡൌണിൽ കുടുങ്ങി മടങ്ങി പോകാൻ കഴിയാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കൽ മൂലം ഇന്ത്യയിൽ നിന്ന് മടങ്ങി പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല. ധനകാര്യ ന്ത്രാലയത്തിന്റെതാണ് തിരുമാനം. മാർച്ച് 22 ന് മുൻപ് രാജ്യത്ത് എത്തിവരുടെ എൻആഐ പദവിയാണ് നഷ്ടമാകാത്തത്. പതിവർഷം 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയാൽ എൻആർഐ പദവി പോകും എന്നതാണ് നിലവിലുള്ള വ്യവസ്ഥ. …
ലോകത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കടന്നു; മരണം 281,015; യുഎസിൽ അടക്കം മരണക്കൊയ്ത്ത് തുടരുന്നു
ലോകത്ത് കോവിഡ് ബാധിതര്‍ 41 ലക്ഷം കടന്നു; മരണം 281,015; യുഎസിൽ അടക്കം മരണക്കൊയ്ത്ത് തുടരുന്നു
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ശനിയാഴ്ച 33,789 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,131,037 ആയി. 1041 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 281,015 ആയി. 1,455,047 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് യുഎസിലാണ്. ലോകത്താകെ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ നാലിലൊന്നും …