1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി; ദോഹയില്‍ നിന്നും 183 പേര്‍ നാളെ; 2 മലയാളികൾ കൂടി മരിച്ചു
യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി; ദോഹയില്‍ നിന്നും 183 പേര്‍ നാളെ; 2 മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: ഏറെ നാള്‍നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രവാസികളുടെ ആദ്യ സംഘം നാട്ടിലെത്തി. വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്. മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ പരിശോധനകള്‍ക്കും വിധേയരാക്കി മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയ 5പേരെ കളമശ്ശേരി …
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്; 12 ലക്ഷം പേർ യുഎസിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്; 12 ലക്ഷം പേർ യുഎസിൽ
സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,947,818 ആയി. 271,719 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 1,358,269 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 23 ലക്ഷം പേര്‍ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതില്‍ 48,958 പേരുടെ നില അതീവ ഗുരുതരമാണ്. സ്‌പെയിനിനെയും ഇറ്റലിയെയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം …
രാജ്യത്ത് കൊവിഡ് രോഗികൾ 57,306 ആയി; ലോക്ക്ഡൌണിന് ശേഷം ഇനിയെന്തെന്ന ചോദ്യം ശക്തം
രാജ്യത്ത് കൊവിഡ് രോഗികൾ 57,306 ആയി; ലോക്ക്ഡൌണിന് ശേഷം ഇനിയെന്തെന്ന ചോദ്യം ശക്തം
സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം 55,000 കടന്നു. രണ്ടുദിവസത്തിനിടെ അയ്യായിരം രോ​ഗികള്‍. മരണം 1800 കടന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഡൽഹി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളെ കൂടാതെ ബംഗാൾ, പഞ്ചാബ്‌, യുപി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി‌. ഒഡിഷയിൽ വ്യാഴാഴ്‌ച 14 രോ​ഗികള്‍. തമിഴ്നാട്ടിൽ 580 പുതിയ രോ​ഗികള്‍. ആകെ രോ​ഗികള്‍ അയ്യായിരം കടന്നു. ഗുജറാത്തിൽ …
സൌദി, ബഹ്‌റൈൻ വിമാനങ്ങൾ ഇന്നെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം 12 ന്
സൌദി, ബഹ്‌റൈൻ വിമാനങ്ങൾ ഇന്നെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം 12 ന്
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്ന റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുന്നത്. പ്രത്യേക വിമാനം മുംബൈയില്‍ നിന്നും റിയാദില്‍ എത്തി പ്രവാസികളുമായി കോഴിക്കോടേക്ക് മടങ്ങും. 40 ലേറെ യാത്രക്കാരെ …
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: യൂറോപ്പിൽ മരണസംഖ്യ 30000ത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ. ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത് 649 പേർ. 30,076 പേർ ഇതുവരെ മരിച്ചതായാണ് സർക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങൾ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നാണ് വിവിധ ഏജൻസികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തൽ. രോഗാവസ്ഥ മൂർധന്യാവസ്ഥ മറികടന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നിൽക്കുന്ന മരണനിരക്കും …
യുഎസിൽ മരണം 74,813; മോസ്ക്കോയിൽ 3 ലക്ഷം പേർ കൊവിഡ് ഭീഷണിയിൽ
യുഎസിൽ മരണം 74,813; മോസ്ക്കോയിൽ 3 ലക്ഷം പേർ കൊവിഡ് ഭീഷണിയിൽ
സ്വന്തം ലേഖകൻ: യുഎസിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണസംംഖ്യ ഉയരുകയാണെങ്കിലും രാജ്യവ്യാപകമായി വ്യാപനം വരുതിയിലാണെന്ന് ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് മരണം 74,813 ആയി. രോഗബാധിതരുടെ ആകെ എണ്ണം 1,263,697 ആയി ഉയര്‍ന്നു. രണ്ടു ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നഴ്‌സിങ് ഹോമുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ …
ഭക്ഷണത്തിനായി യാചിച്ച് ലോക്ക്ഡൌണിൽ ദുരിതത്തിലായ ഖത്തറിലെ വിദേശ തൊഴിലാളികൾ
ഭക്ഷണത്തിനായി യാചിച്ച് ലോക്ക്ഡൌണിൽ ദുരിതത്തിലായ ഖത്തറിലെ വിദേശ തൊഴിലാളികൾ
സ്വന്തം ലേഖകൻ: ഖത്തറിലെ കൊവിഡ് 19 കേസുകൾ വർധിച്ചതോടെ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ഭക്ഷണത്തിന് പോലും യാചിക്കേണ്ടി വരുന്നെന്ന് ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടിട്ടും നാട്ടിലേക്ക് തിരികെ മടങ്ങാൻ സാധിക്കാതെ ഖത്തറിൽ തന്നെ കുടുങ്ങിയ തൊഴിലാളികൾ കടുത്ത ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. മുന്നറിയിപ്പികളൊന്നുമില്ലാതെ തൊഴിൽ നഷ്ടമായവർക്ക് അന്നന്നത്തെ ചിലവിന് പോലും കയ്യിൽ പണമില്ലാത്ത …
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53,045 ആയി; വ്യാപനം ജൂൺ, ജൂലൈ മാസങ്ങളിൽ കൂടാൻ സാധ്യത
രാജ്യത്ത് കോവിഡ്  ബാധിതരുടെ എണ്ണം 53,045 ആയി; വ്യാപനം ജൂൺ, ജൂലൈ മാസങ്ങളിൽ കൂടാൻ സാധ്യത
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89 മരണവും 3561 കോവിഡ് കേസുകളും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53,045 ആയി. 1,787 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 15,331 പേർക്ക് ഇതുവരെ അസുഖം മാറി. അതിനിടെ ഇന്ത്യയിൽ രോഗം ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുക …
സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്ല; ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രം; ഹോട്ട്സ്പോട്ടുകൾ 33
സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്ല; ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രം; ഹോട്ട്സ്പോട്ടുകൾ 33
സ്വന്തം ലേഖകൻ: സംസ്ഥാനത്തിന് വീണ്ടും ആശ്വാസദിനം. ഇന്നും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 474. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് …
കൊറോണവൈറസിന് ജനിതക വ്യതിയാനം; യൂറോപ്പിൽ വ്യാപിക്കുന്നത് മാരകമായ ഇനമെന്ന് വിദഗ്ദർ
കൊറോണവൈറസിന് ജനിതക വ്യതിയാനം; യൂറോപ്പിൽ വ്യാപിക്കുന്നത് മാരകമായ ഇനമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് -19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. ആണവായുധങ്ങളുടെ രൂപകല്‍പ്പനയ്ക്കായി രണ്ടാം ലോക …