സ്വന്തം ലേഖകൻ: മലയാളികളടക്കം നിരവധി വിദേശികള്‍ താമസിക്കുന്ന ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ 50 നില കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പത്താമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പുക കാരണം ഉണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള ഏഴ് പേര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ അവിടെ നിന്ന് …
സ്വന്തം ലേഖകൻ: വർഗീയ വിദ്വേഷമുണർത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് കാനഡയില്‍ ജോലി നഷ്ടമായി. കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടേതാണ് നടപടി. രവി ഹൂഡ എന്നയാളെ ഇയാളെ സ്കൂള്‍ കൌണ്‍സില്‍ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും നീക്കിയതായും അധികൃതര്‍ വ്യക്തമാക്കി. റമദാൻ മാസത്തിൽ നോമ്പുതുറ സമയത്ത് ബാങ്കുവിളിക്കാനുള്ള അനുമതി നൽകിക്കൊണ്ടുള്ള കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,757,470 ലെത്തി. 259,496 പേരാണ് ഇതുവരെ മരിച്ചത്. 1,258,552 പേർ രോഗമുക്തി നേടി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,300 പേർ മരിച്ചപ്പോൾ ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ 49,391 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1,694 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,958 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 126 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 14,183 പേര്‍ രോഗമുക്തരായി. കൊറോണ വ്യാപനം പെരുകുന്ന സാഹചര്യത്തില്‍ …
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിലെ അവന്തിപുരയിൽ തുടരുന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന ഹിസ്ബുള്‍ കമാന്റർ റിയാസ് നായ്കൂവിനെ വധിച്ചു. ഹിസ്ബുളിന്‍റെ തലവന്മാരിൽ ഒരാളാണ് റിയാസ് നായ്കൂ. ജമ്മു കശ്മീർ പൊലീസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുളിന്‍റെ നേതൃത്ത്വത്തിലേക്കെത്തിയ ആളാണ് റിയാസ്. 15 മണിക്കൂറിലേറെയായി തുടരുന്ന …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ആശ്വാസത്തിന്‍റെ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് അസുഖം ഭേദമായത്. നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്. 502 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 …
സ്വന്തം ലേഖകൻ: കൊവിഡ് ആളിപ്പടരുന്ന ബ്രിട്ടനിൽ മരണനിരക്ക് പുതുക്കി സർക്കാർ. ആശുപത്രിക്ക് പുറത്തുള്ള മരണം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇപ്പോള്‍ ബ്രിട്ടനിലാണ്. ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയെയാണ് മറികടന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ 7000 മരണങ്ങള്‍ കൂടിയാണ് രേഖപ്പെടുത്തിയത്. ഇതോടെ മരണനിരക്ക് 32313 ആയി ഉയര്‍ന്നു. …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനവും മരണനിരക്കും കുറയുകയാണ്. മിക്ക രാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. 252,000 ത്തിലധികം പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. പക്ഷേ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കുറയുകയാണ്. അമേരിക്കയില്‍ 1,015 പേരാണ് 24 …
സ്വന്തം ലേഖകൻ: ലോക്ക്ഡൌണിൽ ശ്വാസംമുട്ടുന്ന കശ്മീരിന്റെ ചിത്രം പകര്‍ത്തി പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് 2020 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. തിങ്കളാഴ്ചയാണ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് …
സ്വന്തം ലേഖകൻ: ചൈനയിലേതു പോലെ ഫ്രാന്‍സിലും ഡിസംബറില്‍ തന്നെ കോവിഡ് 19 എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടറുടെ നിഗമനം. ഡിസംബർ 27ന് പാരീസിൽ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാൾക്ക് കൊറോണയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ചികിത്സ സമയത്ത് ഉപയോഗിച്ച പഞ്ഞി ഇപ്പോൾ പരിശോധിച്ചതിൽ നിന്ന് രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി …