സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് സഹായ ഹസ്തം നീട്ടി കുവൈത്ത് ഭരണകൂടം. സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനം. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. 45000 ഇന്ത്യക്കാരെ ഒരു പക്ഷേ കുവൈത്ത് അവരുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. കൊറോണ പ്രതിസന്ധിയില്‍ പെട്ട കുവൈത്തിന് നേരത്തെ ഇന്ത്യ സഹായം എത്തിച്ചിരുന്നു. ഇന്ത്യയുടെ സൈനിക …
സ്വന്തം ലേഖകൻ: അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ മേയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് ,വിസ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന എംബസിയുടെ ഔട്ട് സോഴ്‌സിങ് ഏജന്‍സിയായ വി.എഫ്.എസ് ഓഫീസുകള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചതിനാലാണ് എംബസിയില്‍ അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നത്. മെയ് അഞ്ചുമുതല്‍ നേരിട്ടാണ് എംബസിയില്‍ അടിയന്തിര സേവനങ്ങള്‍ക്കായി എത്തേണ്ടത്. എന്നാല്‍ …
സ്വന്തം ലേഖകൻ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടതായി രാജ്യത്തെ ഔദ്യോഗിക മാധ്യമം. മെയ് ദിന ആഘോഷ പരിപാടിയുടെ ഭാഗമായി പൊതു പരിപാടിയില്‍ പങ്കെടുത്തതായാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്. കിം ഉത്തരകൊറിയയിലെ പുതിയ വളം ഫാക്ടറി ഉന്‍ ഉദ്ഘാടനം ചെയ്തതായും കൊറിയന്‍ കേന്ദ്ര ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ടു ചെയ്തു. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗത്തിനെതിരായ ചികില്‍സയില്‍ വന്‍ നേട്ടം കൈവരിച്ച് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. മൂലകോശ ചികില്‍സാ രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. 73 രോഗികളില്‍ നടത്തിയ ആദ്യ ഘട്ട ചികില്‍സ വിജയകരമാണ്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് യുഎഇ ഭരണകര്‍ത്താക്കളും രാജകുടുംബാംഗങ്ങളും രംഗത്തുവന്നു. യുഎഇയിലെ ചികില്‍സാ രീതി ലോകരാജ്യങ്ങള്‍ക്കെല്ലാം ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. വരുംദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എട്ട് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഒന്ന് വയനാടാണ്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയാണ്. അതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും. വൈറസ് സ്ഥിരീകരിച്ച മറ്റൊരാൾ കണ്ണൂരിൽ. 499 പേർക്ക് …
സ്വന്തം ലേഖകൻ: കോവിഡ് രോഗത്തിന്റെ പിടിയിലായ ബ്രിട്ടൻ രോഗവ്യാപനത്തിന്റെ മൂർധന്യാവസ്ഥ മറികടന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന ഒരുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയതായും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതനായി വിശ്രമത്തിലായിരുന്ന ബോറിസ് ജോലിയിൽ തിരികെയെത്തിയശേഷം ആദ്യമായാണ് ഇന്നലെ ഡൗണിംങ് സ്ട്രീറ്റിൽ പതിവ് കൊറോണ ബ്രീഫിംങ്ങിനായി എത്തിയത്. ഇന്നലെ 674 പേരാണ് ആശുപത്രികളിലും നഴ്സിംങ് ഹോമുകളിലുമായി …
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുതിയ രോഗികൾ 1344 പേരാണ്. ഇതില്‍ 1115 പേരാണ് പ്രവാസികള്‍. ഇതോടെ ആകെ മരണ സംഖ്യ 169 ആയി. ആകെ രോഗികളുടെ എണ്ണം 24097 ആയും ഉയര്‍ന്നു. 117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ രോഗമുക്തി 3555 പേര്‍ക്കാണ്. ഇന്ന് 392 …
സ്വന്തം ലേഖകൻ: ലോകമെങ്ങും കോവിഡ് രോഗികൾ 32 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,333,024 പേർക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 235,121 ആയി. 1,053,516 പേർ രോഗമുക്തി നേടി. റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം …
സ്വന്തം ലേഖകൻ: കൊവിഡ്-19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നല്‍കി. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് …
സ്വന്തം ലേഖകൻ: കോവിഡ് 19 മൂലം അമേരിക്കയിൽ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. ആറാഴ്ച കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 30 ദശലക്ഷമായി ഉയരുകയും ചെയ്തു. തൊഴില്‍ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ച കണക്കുകള്‍ കഴിഞ്ഞ ആറ് ആഴ്ചയിലേതാണ്. …