സ്വന്തം ലേഖകൻ: അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റുകുറ്റിയിൽ നിന്ന് പടർന്ന തീയാണ് ഷാർജ അൽനഹ്ദയിലെ അബ്കോ ടവർ റസിഡൻഷ്യൽ കെട്ടിടത്തെ വിഴുങ്ങിയതെന്ന് പൊലീസ്. ഒന്നാം നിലയിലെ വരാന്തയിൽ വീണ സിഗറ്റുകുറ്റിയാണ് വില്ലനെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇൗ മാസം അഞ്ചിനുണ്ടായ വൻ അഗ്നിബാധ 49 നില കെട്ടിടത്തിൽ താമസിച്ചിരുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് പേരെ വഴിയാധാരമാക്കിയിരുന്നു. കെട്ടിടത്തിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ വയനാട്ടിൽ നിന്നുള്ള രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ.യെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിലെത്തി. കേരളം, കര്‍ണാടക, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേഴ്‌സുമാരാണ് ആദ്യബാച്ചിലുള്ളത്. സംഘത്തില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരാണ്. 88 പേരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് അണുബാധയുടെ രണ്ടാംവ്യാപനം തടയാൻ ബ്രിട്ടനിലേക്ക് വരുന്ന എല്ലാ യാത്രക്കാരും രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ കഴിയണം. ബ്രിട്ടൻ തുറമുഖങ്ങളിലും എയര്പോര്ട്ടുകളിലും അയർലൻഡ് ഒഴികെയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടണം. സ്വയം ഒറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ സഹിതം യാത്രക്കാർ ഒരു ഡിജിറ്റൽ ഫോം നൽകണം. അധികൃതർ സ്‌പോട്ട് …
സ്വന്തം ലേഖകൻ: ലോകത്താകമാനം 4,041,441 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 276,911 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,403,867 പേര്‍ രോഗമുക്തി നേടി. അമേരിക്കയ്ക്ക് പുറമെ യൂറോപ്പിലാണ് കൊവിഡ് 19 കൂടുതല്‍ ജീവനുകള്‍ കവര്‍ന്നത്. സ്‌പെയിനില്‍ 26,478 പേരും ഇറ്റലിയില്‍ 30,201 പേരും യുകെയില്‍ 31,241 ആളുകളും ഫ്രാന്‍സില്‍ 26,230 പേരും മരണപ്പെട്ടു. അമേരിക്കയിൽ സ്ഥിതി അതിസങ്കീര്‍ണമായി …
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അധികൃതരുടെ നിർദേശം. കോവിഡ് ബാധിച്ചവർക്ക് രാജ്യത്തെ തൊഴിൽ നിയമപ്രകാരമുള്ള മെഡിക്കൽ ലീവാണ് നൽകേണ്ടത്. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിയുന്നവരെ ജോലിയിൽ നിന്നും നീക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ്. തൊഴിലാളികൾക്കെതിരെ വ്യാജ പരാതികളോ തന്ത്രപൂർവമായ നീക്കങ്ങളോ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അറുപതിനായിരത്തിലേക്ക് കുതിക്കുന്നു. 59,881 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗബാധ. 1990 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. തുടർച്ചയായി നാലാം ദിവസമാണ് 3000 ഓളം രോഗികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും നൂറോളം പേർ മരിക്കുകയും ചെയ്യുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം …
സ്വന്തം ലേഖകൻ: അൽ നഹ്ദ അബ്കോ ടവറിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വൻ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. താമസക്കാരിൽ പലരുടെയും പാസ്പോർട്ട് അടക്കമുള്ള രേഖകളും സാധനങ്ങളും കത്തിനശിച്ചു. ടവറിലെ താമസക്കാരെ ഫ്ലാറ്റുകളിൽ കടക്കാൻ ഇന്ന് അധികൃതർ അനുവദിച്ചു. കേടുപാടില്ലാതെ അവശേഷിക്കുന്ന സാധനങ്ങൾ എടുക്കാനാണ് നിശ്ചിത സമയത്തേക്കു പൊലീസ് അനുമതി നൽകിയത്. താമസക്കാരെ ഒരുമിച്ച് കടത്തിവിടാതെ ചെറുസംഘങ്ങളായി …
സ്വന്തം ലേഖകൻ: മെട്രോയിലും ബസുകളിലും യാത്രചെയ്യുന്നവർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായിരിക്കണം യാത്ര. കൂട്ടംകൂടുകയോ തിരക്കുകൂട്ടുകയോ ചെയ്യരുതെന്നും നിർദേശിച്ചു. കഴിഞ്ഞമാസം 4നു രാത്രിയിൽ നിർത്തിവച്ച മെട്രോ സർവീസുകൾ 26നാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. 5 പ്രധാന നിർദേശങ്ങൾ യാത്ര ചെയ്യുന്നതിന്റെ 30 മിനിറ്റ് മുൻപ് സ്റ്റേഷനിൽ എത്തണം. സ്റ്റേഷന്റെ അകത്തോ പുറത്തോ കൂട്ടംകൂടി …
സ്വന്തം ലേഖകൻ: കൊവിഡ് മരണനിരക്ക് പിടിതരാതെ ഉയരുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുക എന്നാണ് സൂചന. ഇന്നലെയും …