സ്വന്തം ലേഖകൻ: വ്യക്തമായ സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നിട്ടു കൂടി ഉത്തര കൊറിയ എങ്ങനെയാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത്? എവിടെ നിന്നാണ് അവർക്കിത്രയും പണം ലഭിക്കുന്നത് ? കാലങ്ങളായി ലോകരാജ്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. മറ്റ് രാജ്യങ്ങളൊന്നും സഹായിക്കാത്ത സാഹചര്യത്തിൽ ഏത് അജ്ഞാത ശക്തിയാണ്, ഏത് ഉറവിടമാണ് ഉത്തരകൊറിയയ്‌ക്ക് പണം നൽകുന്നതെന്നുള്ള അന്വേഷണത്തിലായിരുന്നു അമേരിക്കയും …
സ്വന്തം ലേഖകൻ: ദുബായില്‍ രണ്ടു വര്‍ഷത്തിനകം ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ചാര്‍ജ് ഈടാക്കാനും …
സ്വന്തം ലേഖകൻ: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ് രംഗത്ത്. ഡ്രൈവിങ്ങിനിടെ പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ എടുക്കാനും സ്റ്റാറ്റസ് ഇടാനും വേണ്ടിയാണ് പലരും ഫോൺ ഉപയോഗിക്കുന്നത്. ഇത് ആവർത്തിക്കരുതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാവുന്ന അപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് ഇത്തരത്തിലൊരു നിർദ്ദേശം പോലീസ് …
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 7 നും 11നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുക. ഇക്കോണമി ക്ലാസുകളിൽ എടുക്കുന്ന ടിക്കറ്റുകൾക്ക് 35 ശതമാനം ആണ് ഇളവ് ലഭിക്കുന്നത്. 140 നഗരങ്ങളിലേക്ക് ഈ സൗകര്യം ലഭിക്കും. ഓഫർ …
സ്വന്തം ലേഖകൻ: യുകെയിൽ അവശ്യ സാധനങ്ങളുടെ വിലയില്‍ ചുരുങ്ങിയത് പത്ത് ശതമാനത്തിലേറെ വര്‍ദ്ധനയാണ് പുതുവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഷോപ്പുകളിലെ വില ഏതാണ്ട് ഇരട്ടിയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഷോപ്പ് വിലക്കയറ്റം ഇരട്ടിയായി. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് ഷോപ്പര്‍മാരെ ബാധിച്ചത്. ഇപ്പോഴിതാ വിലക്കയറ്റത്തിന്റെ ആഘാതം കൂട്ടി രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. …
സ്വന്തം ലേഖകൻ: ഒസാമ ബിന്‍ ലാദന്‍റെ മകന്‍ അഫ്ഗാനിസ്ഥാനില്‍ പോയി താലിബാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2021 ഒക്ടോബറിലാണ് ബിന്‍ലാദന്‍റെ മകന്‍ അഫ്ഗാൻ സന്ദർശിച്ചതെന്നാണ് യുഎൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നത്. അഫ്ഗാനിലെ വിദേശ ഭീകരരുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ താലിബാൻ നടപടികൾ സ്വീകരിച്ചതായി കാണുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. സമീപകാല ചരിത്രത്തിൽ മറ്റേത് കാലത്തേക്കാളും കൂടുതൽ സ്വാതന്ത്രൃമാണ് …
സ്വന്തം ലേഖകൻ: കാനഡയില്‍ കോവിഡ് വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ട്രക്കര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. ട്രക്കര്‍മാര്‍ നഗരം വളഞ്ഞതിനാല്‍ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് മേയര്‍ ജിം വാട്‌സൺ അറിയിച്ചു. “നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണ്. ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാണ്. സർക്കാരിന്‍റെ പിന്തുണ ആവശ്യമുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം പൊലീസുകാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം,” …
സ്വന്തം ലേഖകൻ: വിദേശികളുടെ വിവാഹമോചന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് അബുദാബി. കുട്ടികളുടെ പരിപാലനത്തിനായി ജോലിയുപേക്ഷിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇതിലുള്‍പ്പെടും. അമുസ്ലിങ്ങള്‍ക്കും ശരിയത്ത് നിയമം പിന്തുടരാത്ത രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും അബുദാബി നിയമവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവുപ്രകാരമാണിത്. വിവാഹബന്ധം വേര്‍പെടുത്തുകയും കുട്ടികളുടെ …
സ്വന്തം ലേഖകൻ: യുഎഇയില്‍ 15 വയസ്സിനും അതില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലി അനുവദിക്കുന്ന യുഎഇ തൊഴില്‍ നിയമത്തിലെ പ്രധാന മാറ്റം തൊഴിലുടമകള്‍ക്ക് ഉത്തേജനം നല്‍കാനും യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കാനും സജ്ജമാണെന്ന് വിദഗ്ധര്‍. ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയ്ക്ക് അനുമതി …
സ്വന്തം ലേഖകൻ: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളായ ഹൗസ് ഡ്രൈവര്‍മാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി. രാജ്യത്തെ സ്വകാര്യ കമ്പനികളിലേക്ക് മാറ്റാന്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹൗസ് ഡ്രൈവര്‍മാരായി സൗദിയില്‍ ജോലി ചെയ്യുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്‍കിയ പുതിയ തീരുമാനം തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഉയര്‍ന്ന യോഗ്യത …