സ്വന്തം ലേഖകൻ: അഫ്ഗാനിസ്താൻ വീണ്ടും താലിബാൻ നിയന്ത്രണത്തിലായതിനു പിന്നാലെ യുഎസ് മരവിപ്പിച്ച 700 കോടിയിലേറെ ഡോളർ തിരിച്ചുനൽകില്ല. താലിബാൻ രാജ്യം പിടിക്കുംമുമ്പ് അഫ്ഗാൻ സെൻട്രൽ ബാങ്ക് ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിൽ നിക്ഷേപിച്ച തുകയുടെ പകുതി 2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണ ഇരകൾക്ക് വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. അവശേഷിച്ച തുക അഫ്ഗാനിസ്താനിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായും ഉപയോഗിക്കും. ഇതിനാവശ്യമായ …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ യുവത്വത്തിന്റെ കരുത്തിന് ഇടം നൽകാൻ പ്രതിജ്ഞാ ബദ്ധമെന്ന് ഓസ്‌ട്രേലിയ. വിദ്യാഭ്യാസ രംഗത്ത് മൈത്രി സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപനമാണ് ഓസ്‌ട്രേലിയ നടത്തിയിരിക്കുന്നത്. അടുത്ത നാലുവർഷത്തേക്ക് 100 കോടിയിലേറെ രൂപ മൂല്യമുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയാണ് മികച്ച വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. അടുത്ത നാലുവർഷത്തേക്കാണ് മികച്ച വിദ്യാർത്ഥികളെ പിന്തുണ യ്‌ക്കുന്ന പദ്ധതിക്കായി തുക …
സ്വന്തം ലേഖകൻ: യുഎഇയില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ കോടികള്‍ പിഴയും തടവു ശിക്ഷയും. ഏഴര ലക്ഷം ദിര്‍ഹ (ഒ കോടി രൂപ) മാണ് പിഴയായി ഈടാക്കുക. അല്‍ ഹൊസ്ന്‍ ആപ്പില്‍ വ്യക്തികളുടെ നിര്‍ണായക രേഖയായി പിസിആര്‍ പരിശോധനാ ഫലം മാറിയ സാഹചര്യത്തിലാണ് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. യുഎഇയില്‍ പിസിആര്‍ പരിശോധന ഫലം …
സ്വന്തം ലേഖകൻ: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്’, ‘റോസ്’ തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം. സൗദി ആന്റി ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധനുമായ അൽ മോതാസ് കുത്ബിയാണ് ഒരു മാധ്യമത്തിനു …
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ ഇളവുകള്‍ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ നിശ്ചിത സ്ഥലങ്ങള്‍ ഒഴികെ തുറന്ന പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. പുതിയ ഇളവുകളില്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. പ്രദര്‍ശനങ്ങളും പരിപാടികളും നടക്കുന്ന വേദികള്‍, ചന്തകള്‍, പള്ളികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നീ പൊതുസ്ഥലങ്ങളിലും അകംവേദികളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഉപഭോക്താക്കളുമായി …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാക്‌സിൻ സ്വീകരിച്ച യാത്രികർക്ക് ഇന്നുമുതൽ പരിശോധനകളെല്ലാം ഒഴിവാക്കി യുകെ ജനുവരി 24ലെ ഗവൺമെൻറ് ഉത്തരവ് പ്രകാരം പൂർണമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പാസഞ്ചർ ലൊക്കേറ്റർ ഫോം (PLF)മാത്രം മതിയാകും. പൂർണമായി വാക്‌സിനെടുക്കാത്തവർക്ക് അവിടെയെത്തിയ അന്നോ രണ്ടു ദിവസം കഴിയും മുമ്പോ പ്രീ ഡിപ്പാർച്ചർ ടെസ്റ്റും പിസിആർ ടെസ്റ്റും ചെയ്താൽ …
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപനം തടയാൻ നാലാം ഡോസ് വാക്സിനേഷൻ വേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് മെഡിക്കൽ ഉപദേഷ്ടാവ് ആന്‍റണി ഫൗചി. അതേസമയം, ബൂസ്റ്റർ ഡോസുകൾ നൽകുന്നത് വ്യക്തികളുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബറിലാണ് ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത്. ഒമിക്രോൺ മൂലം ലോകവ്യാപകമായി …
സ്വന്തം ലേഖകൻ: യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം”, ബൈഡന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ചു. യുക്രൈന്‍ …
സ്വന്തം ലേഖകൻ: അടുത്ത ആഴ്ച മുതൽ യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമെങ്കിലും മാസ്ക് നിബന്ധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി രോഗവ്യാപനം കുറയ്ക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കോവിഡ് ഗണ്യമായി കുറയുന്നതോടെ മാസ്ക് നിയമത്തിൽ പിന്നീട് ഇളവുണ്ടാകും. മാസ്ക് ധരിക്കുന്നതു മൂലം പകർച്ചപ്പനി, അലർജി ഉൾപ്പെടെ ഒട്ടേറെ രോഗങ്ങളിൽനിന്ന് രക്ഷനേടാമെന്നും ഓർമിപ്പിച്ചു. ഷോപ്പിങ് …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാര മേഖലയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ അബുദാബിയും കേരളവും തീരുമാനിച്ചു. യുഎഇയിൽ സന്ദർശനം നടത്തുന്ന സംസ്ഥാന വിനോദ സഞ്ചാര-പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അബുദാബി ടൂറിസം ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി അബുദാബിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ അടുത്ത് …