1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ കവരുക 81,000 ജീവൻ! അമേരിക്കയെ കാത്തിരിക്കുന്നത് വൻ‌ദുരന്തം?
കൊറോണ കവരുക 81,000 ജീവൻ! അമേരിക്കയെ കാത്തിരിക്കുന്നത് വൻ‌ദുരന്തം?
സ്വന്തം ലേഖകൻ: കൊറോണ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നതോടെ അമേരിക്കയില്‍ മാത്രം അടുത്ത നാല് മാസത്തിനുള്ളില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്‌. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിന്റേതാണ് പഠനം. അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ കൊറോണ …
കൊറോണ ആഫ്രിക്കയെ കീഴ്ടടക്കിയാൽ ബലിയാടാവുക ലക്ഷക്കണക്കിന് ജനങ്ങൾ
കൊറോണ ആഫ്രിക്കയെ കീഴ്ടടക്കിയാൽ ബലിയാടാവുക ലക്ഷക്കണക്കിന് ജനങ്ങൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ നേരിടാൻ യൂറോപ്പും യുഎസും ശക്തമായി പോരാടുമ്പോൾ, ലോകമൊന്നാകെ മുൻകരുതൽ എടുത്തില്ലെങ്കിൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ലക്ഷക്കണക്കിനുപേർ കൊല്ലപ്പെടുമെന്ന് സന്നദ്ധ സംഘടനകൾ. ആഫ്രിക്കയിലേതുപോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും സിറിയ, യെമൻ പോലെ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലും വൈറസ് എത്തിയാൽ മരിച്ചുവീഴുക ലക്ഷക്കണക്കിനു പേരായിരിക്കും. അവിടങ്ങളിലെ വൃത്തിയും ശുചിത്വവും ഇപ്പോഴും …
കൊറോണ പോരാട്ടത്തിൽ വ്യത്യസ്തരായി ജപ്പാനും വിയറ്റ്നാമും; രോഗികളുടെ എണ്ണത്തിൽ വൻ കുറവ്
കൊറോണ പോരാട്ടത്തിൽ വ്യത്യസ്തരായി ജപ്പാനും വിയറ്റ്നാമും; രോഗികളുടെ എണ്ണത്തിൽ വൻ കുറവ്
സ്വന്തം ലേഖകൻ: ജനസാന്ദ്രതയേറിയ രാജ്യമാണ് ജപ്പാന്‍. ജനുവരിയില്‍ മാത്രം ചൈനയില്‍നിന്ന് ജപ്പാനിലെത്തിയത് 9,25,000 പേരാണ്. ഫെബ്രുവരിയില്‍ 89,000 പേരും. എന്നിട്ടും വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ജപ്പാനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്ന എന്ന വിമര്‍ശനം തന്നെയാണ് ആദ്യമുയര്‍ന്നതും. ഇത്തവണത്തെ ഒളിമ്പിക്‌സിന് ആതിഥേയം വഹിക്കേണ്ട രാജ്യമായിരുന്നതുകൊണ്ടും ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നതിനാലും ഒളിമ്പിക്‌സ് നടത്തുന്നതിന് ജപ്പാന്‍ …
കൊറോണ: ബ്രിട്ടനിൽ സ്ഥിതി വഷളാകുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്കും വൈറസ് ബാധ
കൊറോണ: ബ്രിട്ടനിൽ സ്ഥിതി വഷളാകുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്കും വൈറസ് ബാധ
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിടസ് ജോണ്‍സന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ബോറിസ് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചാള്‍സ് രാജകുമാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. “കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ എനിക്ക് രോഗലക്ഷണം നേരിട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തി. റിസള്‍ട്ട് പോസിറ്റീവാണ്. …
അമേരിക്കയിൽ കാട്ടുതീയായി പടർന്ന് കൊറോണ; രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്നു
അമേരിക്കയിൽ കാട്ടുതീയായി പടർന്ന് കൊറോണ; രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്നു
സ്വന്തം ലേഖകൻ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന്​ അമേരിക്ക. 85749 പേർക്കാണ്​ യു.എസിൽ രോഗം സ്​ഥിരീകരിച്ചത്​. ചൈനയിൽ ഇത്​ 81340ഉം ഇറ്റലിയിൽ 80589ഉമാണ്​. കാര്യങ്ങൾ പിടിവിട്ടതോടെ, തുടക്കം മുതൽ ചൈനക്കെതിരെ സംസാരിച്ച അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ഒടുവിൽ നിലപാട് മാറ്റി. കോവിഡ്​ നിയന്ത്രണം സംബന്ധിച്ച്​ ​ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി …
സൗദിയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്; കുവൈത്തിൽ 2 ഇന്ത്യക്കാർക്ക് രോഗം; മോദിയും ഖത്തർ അമീറും തമ്മിൽ ചർച്ച
സൗദിയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്; കുവൈത്തിൽ 2 ഇന്ത്യക്കാർക്ക് രോഗം; മോദിയും ഖത്തർ അമീറും തമ്മിൽ ചർച്ച
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ളവരും ബാക്കിയുള്ളവര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയുമാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1104 ആയി. ഇന്ന് രണ്ട് പേര്‍ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി. …
കാബൂൾ ഗുരുദ്വാര ആക്രമണത്തിലെ ചാവേർ മലയാളി! പുതിയ വെളിപ്പെടുത്തൽ
കാബൂൾ ഗുരുദ്വാര ആക്രമണത്തിലെ ചാവേർ മലയാളി! പുതിയ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: കാബൂളിലെ ഗുരുദ്വാരയില്‍ 25 പേര്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരാക്രമണത്തില്‍ ചാവേറായത് കേരളത്തില്‍ നിന്നുള്ള ആളെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ മൂന്ന് ചാവേറുകളില്‍ ഒരാള്‍ അബു ഖാലിദ് അല്‍ ഹിന്ദി എന്ന് ഐ.സ് നാമകരണം ചെയ്ത വ്യക്തിയാണെന്ന് ഇന്ത്യാ ടുഡേയുടെ എക്‌സ്‌ളൂസീവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ കേരളത്തില്‍നിന്നും ഐ.എസില്‍ ചേര്‍ന്ന മുഹ്‌സിന്‍ എന്ന ആളാണെന്നാണ് …
കൊറോണ കണക്കുകൾ മറച്ചുവച്ച് ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചോ?
കൊറോണ കണക്കുകൾ മറച്ചുവച്ച് ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചോ?
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപിച്ച് അമേരിക്കന്‍ മാസിക ‘നാഷണല്‍ റിവ്യൂ’. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിൽ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് …
കൊവിഡ്: ബ്രിട്ടനിൽ 5 ലക്ഷം എൻഎച്ച്എസ് വോളന്റിയർമാർ; ത്യാഗങ്ങൾ സഹിക്കണമെന്ന് ജോൺസൺ
കൊവിഡ്: ബ്രിട്ടനിൽ 5 ലക്ഷം എൻഎച്ച്എസ് വോളന്റിയർമാർ; ത്യാഗങ്ങൾ സഹിക്കണമെന്ന് ജോൺസൺ
സ്വന്തം ലേഖകൻ: തുടക്കത്തിലെ പാളിച്ചകൾ പരിഹരിച്ച്, അദൃശ്യനായ ശത്രുവിനെതിരെ അരയും തലയും മുറുക്കി പോരാടാനാണ് ബ്രിട്ടന്റെ നടപടികൾ. എൻ.എച്ച്.എസിൽ വോളന്റയർമാരായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് അഞ്ചു ലക്ഷത്തിലേറെ പേരാണ്. രണ്ടര ലക്ഷം വോളന്റിയർമാരെ ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഇരുപത്തിനാലു മണിക്കൂറികമാണ് അഞ്ചുലക്ഷം പേർ സന്നദ്ധത അറിയിച്ചത്. ഇവരോടൊപ്പം മെഡിക്കൽ, നഴ്സിംങ് വിദ്യാർഥികളടങ്ങുന്ന 24,000 പേരുടെ …
സൗദിയില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം നീട്ടി; യു.എ.ഇയില്‍ ഇന്ന് രാത്രി 8 മുതല്‍ പുറത്തിറങ്ങരുത്
സൗദിയില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം നീട്ടി; യു.എ.ഇയില്‍ ഇന്ന് രാത്രി 8 മുതല്‍ പുറത്തിറങ്ങരുത്
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ മൂന്നായി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്ന് 112 കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 1012 ആയി. പ്രവിശ്യകള്‍ തിരിച്ചുള്ള വിവരങ്ങള്‍ ഇപ്രകാരമാണ്: റിയാദ് 34, …