സ്വന്തം ലേഖകൻ: ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും. ദുരന്തമേഖല പ്രസിഡന്റ് സന്ദർശിച്ചേക്കും. അതിശൈത്യത്തെ തുടർന്ന് വൈദ്യുതിവിതരണശൃംഖല തകരാറിലായത് ഇനിയും പൂർണമായും ശരിയാക്കാനായിട്ടില്ല. അതിശൈത്യം തുടരുന്നതിനാൽ ജലവിതരണവും തകരാറിലാണ്. പ്രസിഡന്റിന്റെ നടപടിയെ ഗവർണർ ആബട്ട് സ്വാഗതം …
സ്വന്തം ലേഖകൻ: മ്യാന്മർ പട്ടാളത്തിൻ്റെ വെടിയേറ്റ് മരിച്ചവരുടെ സംസ്ക്കാര ചടങ്ങിൽ ആളിക്കത്തി പ്രതിഷേധം. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പിനും ക്രൂരമായ അടിച്ചമർത്തലിനും ആവേശം ചോർത്താനാവാതെ മ്യാൻമറിലെങ്ങും പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. കപ്പൽശാല തൊഴിലാളികളുടെ സമരറാലിക്കു നേരെ ശനിയാഴ്ച വെടിവയ്പു നടന്ന മാൻഡലെയിൽ ഇന്നലെ പതിനായിരങ്ങൾ പങ്കെടുത്ത റാലി സമാധാനപരമായിരുന്നു. ഓങ് സാൻ …
സ്വന്തം ലേഖകൻ: കൊവിഡിൻ്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർത്തും അത്യാവശ്യമാണെങ്കിൽ മാത്രമേ വിദേശ യാത്രകൾ പാടുള്ളൂ. കൊവിഡ് മരണനിരക്ക് കുറക്കുന്നതിന് മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ 868 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ …
സ്വന്തം ലേഖകൻ: സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത് സൗദിയിലുള്ള 87,000 പ്രവാസികളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2,72,000 പേരാണ് വിദ്യാഭ്യാസ മേഖലയില്‍ വിവിധ തസ്തികകളില്‍ ജോലിയിലുള്ളത്. സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനത്തോളമാണ് വിദേശ ജോലിക്കാരുടെ എണ്ണമെന്നാണ് കണക്ക്. ഈ മേഖല സ്വദേശിവത്കരിക്കുന്നതിലുടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മേഖലയിലാകെ …
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കു പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേന്ദ്ര നടപടി പ്രവാസികൾക്ക് വൻ തിരിച്ചടിയാകുന്നു. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൊവിഡ് പരിശോധനക്ക് കൂടുതൽ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്. സർക്കാർ എന്തെങ്കിലും ഇളവ് പ്രഖ്യാപിച്ചേക്കും എന്ന പ്രതീക്ഷയിലാണ് പലരും. തിങ്കളാഴ്ച അർധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് …
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നിൽക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സർലോക്ക യൂണിവേഴ്സിറ്റി (യുഎസ്എ) പുറത്തുവിട്ട സർവേയിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന് വോട്ടു ചെയ്തവരാണ് സർവേയിൽ പങ്കെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 27 ശതമാനം മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉറച്ചുനിൽകൂ …
സ്വന്തം ലേഖകൻ: കുവൈത്ത് വിദേശികളുടെ പ്രവേശന വിലക്ക് നീട്ടിയതോടെ ത്രിശങ്കുവിലായി പ്രവാസികൾ. രണ്ടാഴ്ചത്തെ വിലക്ക് സമയം കഴിയാൻ രണ്ട് മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ് ട്വിറ്ററിൽ അറിയിച്ചത്. ടിക്കറ്റ് എടുത്ത് യാത്രക്കൊരുങ്ങി നിന്ന പലരും നിരാശരായി. ദുബായ് …
സ്വന്തം ലേഖകൻ: ജൂലൈ 31 ഓടെ ബ്രിട്ടനിലെ എല്ലാ മുതിർന്ന ആളുകൾക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദീർഘകാലമായി കാത്തിരുന്ന റോഡ്മാപ്പിന്റെ സുപ്രധാന ഭാഗമായാണ് വാക്സിൻ കുത്തിവയ്പ്പിലെ ഈ നാഴികക്കല്ല്. ശരത്കാലത്തോടെ 18 വയസും …
സ്വന്തം ലേഖകൻ: ഇറാൻ ആണവക്കരാറിലേക്ക് യുഎസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി യൂറോപ്യൻ യൂണിയന്റെ ഇടപെടൽ. നടപടിയോട് അനുകൂലമായിട്ടാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ പ്രതികരണം. 2015ൽ ഒപ്പുവച്ച ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്‌ഷൻ (ജെസിപിഒഎ) അഥവാ ഇറാൻ ആണവക്കരാർ പുനഃസ്ഥാപിക്കുന്നതിന് ഇറാനുമായി ചർച്ചയ്ക്കു തയാറാണെന്നു വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. എന്നാൽ, രാജ്യത്തിനുമേൽ ചുമത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ അതിവേഗം പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം ഞായറാഴ്ച മുതൽ നടപ്പാകും. സൗദി സെൻട്രൽ ബാങ്ക് ഇൻസ്റ്റൻറ് പേയ്മെൻറ് സംവിധാനം ആരംഭിക്കും. ഇതോടെ ധനകാര്യ സ്ഥപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വിവിധ ബാങ്കുകൾക്കിടയിൽ തൽക്ഷണം പണം കൈമാറ്റം പൂർത്തിയാക്കാൻ സാധിക്കും. ആഴ്ചയിൽ മുഴുവൻ സമയം സേവനം ലഭിക്കും.പ്രവർത്തനചെലവ് …