സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ അർഹരായ രോഗികളുടെ ചികിത്സ ചെലവ് അടിയന്തര ഘട്ടങ്ങളിൽ വഹിക്കാൻ എംബസി തയാറാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസി ഹാളിൽ സംഘടിപ്പിച്ച ഒാപൺ ഹൗസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “കുവൈത്തിലെ ഇന്ത്യക്കാർക്കുള്ള നിയമസഹായ പദ്ധതികൾ എന്ന വിഷയത്തിൽ നടത്തിയ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസി ഹാളിൽ ക്ഷണിക്കപ്പെട്ട …

സ്വന്തം ലേഖകൻ: ഫ്രഞ്ച് ജനതയെ “വിഭജിക്കുന്ന’’ പൊളിറ്റിക്കൽ ഇസ്ലാമിനെ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണവുമായി ഫ്രഞ്ച് പാർലമെന്റ്. നിയമത്തിന്റെ കരട് പാർലമെന്റ് അംഗീകരിച്ചു. മുസ്ലിംരാജ്യങ്ങൾ ഫ്രാൻസിലെ മോസ്കുകളിലും മതസംഘടനകളിലും ചെലുത്തുന്ന സ്വാധീനം കുറയ്ക്കാൻ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അന്യമതവിദ്വേഷവും അക്രമവും മതപ്രസംഗത്തിനു വിഷയമാക്കുന്ന മോസ്കുകൾ അടച്ചുപൂട്ടും. മൂന്നു വയസ് പൂർത്തിയാക്കുന്ന കുട്ടികൾ സർക്കാർ അംഗീകൃത …
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞ വിദേശികൾക്കും ‘തവക്കൽനാ’ആപ്പിൽ രജിസ്റ്റർ ചെയ്യാം. തവക്കൽനാ അഡ്മിനിസ്ട്രേഷൻ അധികൃതർ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സന്ദർശന വിസയിലുള്ളവർക്കും ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാം. രാജ്യത്തിനുള്ളിൽ അവരുടെ സാന്നിധ്യം ആവശ്യമാണ്. പാസ്പോർട്ട് നമ്പറും ജനനത്തീയതിയും ഏതു രാജ്യക്കാരനാണെന്ന വിവരവും മൊബൈൽ ഫോൺ നമ്പറും നൽകി സന്ദർശക വിസയിലുള്ളവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനാവും. …
സ്വന്തം ലേഖകൻ: നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്. പാക് താലിബാന് ഭീകരന് ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. 9 വർഷം മുൻപ് മലാലയെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഇഹ്സാനുല്ല. തലനാരിഴക്കാണ് അന്ന് മലാല രക്ഷപ്പെട്ടത്. “തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുവേണ്ടിയുള്ള ജനറൽ അതോറിറ്റിയായ ‘മൻശആത്തി’നു കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലാണ് പ്രവർത്തിക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ കുവൈത്ത് 21 മുതൽ വിദേശികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇന്ത്യയുൾപ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് ഇല്ല. എങ്കിലും, മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാം. ഇങ്ങനെ കുവൈത്തിലേക്കു പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ഇപ്പോൾ ദുബായിൽ കുടുങ്ങിയിട്ടുള്ളത്. 21 മുതൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അൺലോക്ക് റോഡ് മാപ്പ് കണക്കുകൾ പരിശോധിച്ചു മാത്രമെന്ന് ബോറിസ് ജോൺസൺ. “ഡാറ്റ, നോ ഡേറ്റ്സ്,“ എന്നായിരുന്നു അൺലോക്ക് റോഡ് മാപ്പ് തയ്യാറാക്കുന്നതിൻ്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന റോഡ് മാപ്പ് “ജാഗ്രതയോടെയും വിവേകപൂർണ്ണവുമായ സമീപനത്തെ” അടിസ്ഥാനമാക്കിയുള്ളതും വീണ്ടും ലോക്ക്ഡൗണിലേക്ക് തിരിച്ചു പോകാത്ത രീതിയിലുള്ളതും ആയിരിക്കുമെന്നും ജോൺസൺ പറഞ്ഞു. സൗത്ത് വെയിൽസിലെ …
സ്വന്തം ലേഖകൻ: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ അന്വേണത്തിനു സമാനമായ രീതിയിൽ, കാപ്പിറ്റോൾ കലാപത്തെക്കുറിച്ച് സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികൾ യുഎസ് സെനറ്റ് തള്ളിയതോടെയാണു സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു പെലോസി ജനപ്രതിനിധി സഭാ അംഗങ്ങൾക്ക് …
സ്വന്തം ലേഖകൻ: അതി ശൈത്യവും കൊടുങ്കാറ്റും അമേരിക്കയുടെ തെക്ക്, മധ്യ ഭാഗങ്ങളില്‍ നാശം വിതക്കുന്നു. ടെക്സസ് സംസ്ഥാനങ്ങളിലാണ് മഞ്ഞുവീഴ്ച ശക്തമായത്. പലയിടത്തും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധം താപനില പൂജ്യത്തിനും താഴേയ്ക്ക് പോയി. കാലവസ്ഥ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു പലരും വീട്ടില്‍ തന്നെ അടച്ചിട്ടിരിക്കുകയാണ്. റോഡിലെങ്ങും മഞ്ഞ് വീണു സഞ്ചാരയോഗ്യമല്ലാതായി. കനത്ത …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന ചില വിഭാഗങ്ങളിലുള്ളവർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കി. 16 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും നിർബന്ധിത ക്വാറന്റീൻ ആവശ്യമില്ല. കൂടാതെ ഒമാൻ വിദേശകാര്യാലയങ്ങളിൽ ജോലിചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്രജ്ഞർ അവരുടെ കുടുംബാംഗങ്ങൾ, രാജ്യത്തെത്തുന്ന വിമാനജീവനക്കാർ എന്നിവർക്കും ഇളവുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ള യാത്രക്കാർക്ക് ആരോഗ്യ വകുപ്പുകളിൽനിന്ന് …