1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ കമ്പനികളെ വിഴുങ്ങാൻ ചൈന? തടയിടാൻ വിദേശ നിക്ഷേപ നയത്തിൽ മാറ്റവുമായി കേന്ദ്രം
ഇന്ത്യൻ കമ്പനികളെ വിഴുങ്ങാൻ ചൈന? തടയിടാൻ വിദേശ നിക്ഷേപ നയത്തിൽ മാറ്റവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശ നിക്ഷേപനയത്തിൽ മാറ്റം വരുത്തി കേന്ദ്ര വാണിജ്യമന്ത്രാലയം. ഇന്ത്യൻ കമ്പനികളിൽ നടത്തുന്ന ഓഹരിനിക്ഷേപങ്ങൾ സംബന്ധിച്ചുള്ള നയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവർക്ക് ഇനി സർക്കാർ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ …
കോവിഡ് പോരാട്ടത്തിൽ ലോകത്തെ സഹായിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎൻ
കോവിഡ് പോരാട്ടത്തിൽ ലോകത്തെ സഹായിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎൻ
സ്വന്തം ലേഖകൻ: കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിൽ മറ്റുള്ളവരെ സഹായിച്ച രാജ്യങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിവാദ്യം ചെയ്തു. അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് മലേറിയയ്‌ക്കെതിരായ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇന്ത്യ അയച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രശംസയുമായി യുഎൻ ജനറൽ സെക്രട്ടറി രംഗത്തെത്തിയത്. കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ പര്യാപ്തമാണെന്ന് യുഎസ് ഫുഡ് ആൻഡ് …
രാജ്യത്ത് 24 മണിക്കൂറിനിടെ 43 മരണവും 991 പേർക്ക് വൈറസ് ബാധയും; ഗുജറാത്തിലും മഹാരാഷ്ട്രയിലും രൂക്ഷം
രാജ്യത്ത് 24 മണിക്കൂറിനിടെ 43 മരണവും 991 പേർക്ക് വൈറസ് ബാധയും; ഗുജറാത്തിലും മഹാരാഷ്ട്രയിലും  രൂക്ഷം
സ്വന്തം ലേഖകൻ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. 29 മലയാളികളുള്‍പ്പടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മുംബൈ ജസ്‍ലോക്ക് ആശുപത്രിയിൽ മാത്രം മലയാളികള്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബെ ഹോസ്പ്പിറ്റലില്‍ ഒരു മലയാളി ഉള്‍പ്പടെ 12 ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ …
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കൊവിഡ്; 2 പേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 140 പേര്‍
സംസ്ഥാനത്ത്  4 പേര്‍ക്ക് കൂടി കൊവിഡ്; 2 പേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 140 പേര്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും …
ബ്രിട്ടനിൽ ഒറ്റ ദിവസം 800 ലധികം കൊവിഡ് മരണം; ലോക്ക്ഡൌൺ മൂന്നാഴ്ച നീട്ടി
ബ്രിട്ടനിൽ ഒറ്റ ദിവസം 800 ലധികം കൊവിഡ് മരണം; ലോക്ക്ഡൌൺ മൂന്നാഴ്ച നീട്ടി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒറ്റ ദിവസം 800ലധികം ആളുകൾ മരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം.ലോക്ക്ഡൌൺ മൂന്നാഴ്ച കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. ഇവിടെ 4617 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ ഒരു ലക്ഷം കടന്നു. ജർമനിയിൽ 1,37,698 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 4052 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. നടപടികളില്‍ …
യുഎസില്‍ 24 മണിക്കൂറിനിടെ 4,591 മരണം; നിയന്ത്രണങ്ങൾ നീക്കുമെന്ന് ട്രംപ്; എതിർപ്പുമായി വ്യവസായികൾ
യുഎസില്‍ 24 മണിക്കൂറിനിടെ 4,591 മരണം; നിയന്ത്രണങ്ങൾ നീക്കുമെന്ന് ട്രംപ്; എതിർപ്പുമായി വ്യവസായികൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസില്‍ മരിച്ചവരുടെ എണ്ണം 4,591. ലോകത്ത് കോവിഡ്-19 മൂലം ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ മരണനിരക്കാണിത്‌. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട വിവരമാണിത്. ബുധനാഴ്ച രേഖപ്പെടുത്തിയ 2,569 പേരുടെ മരണമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ കണക്ക്. 6,76,000 ലധികം അമേരിക്കക്കാര്‍ക്കാണ് കൊറോണ വൈറസ് …
ജനവാസ മേഖലകളിൽ കൊവിഡ് പരിശോധന ശക്തമാക്കി സൌദി; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ്
ജനവാസ മേഖലകളിൽ കൊവിഡ് പരിശോധന ശക്തമാക്കി സൌദി; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ്
സ്വന്തം ലേഖകൻ: സൌദിയില്‍ നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 87 ആയി. 762 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസംഖ്യയാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7142 ആയും ഉയര്‍ന്നു. ഇന്ന് 59 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ …
കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ ലാബിലെ ഇന്റേണാണെന്ന് യുഎസ് മാധ്യമം
കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ ലാബിലെ ഇന്റേണാണെന്ന് യുഎസ് മാധ്യമം
സ്വന്തം ലേഖകൻ: നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയാവാം അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്ന വാദവുമായി അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ്. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പുറത്തുവിട്ട വര്‍ത്തയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് …
50 കഴിഞ്ഞവരെ പിരിച്ചുവിടാൻ അനുമതി നൽകി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ്
50 കഴിഞ്ഞവരെ പിരിച്ചുവിടാൻ അനുമതി നൽകി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ്
സ്വന്തം ലേഖകൻ: ബിസിനസ് ഉടമകൾക്ക് അനുകൂല പ്രഖ്യാപനവുമായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരെ പിരിച്ചുവിടാനാണ് അനുമതി നൽകിയിട്ടുള്ളത്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് ബിസിനസ് ഉടമകൾക്ക് അയച്ച ഇമെയിലിൽ അയച്ച പ്രസ്താവനയിൽ ജീവനക്കാരുടെ യാത്രാ ചെലവ് കമ്പനികൾ നൽകണമെന്നും നിർദേശിച്ചിരുന്നു. അബുദാബിയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക …
കോവിഡ് മരണസംഖ്യ 50 ശതമാനം വര്‍ധിച്ചതായി സമ്മതിച്ച് ചൈന
കോവിഡ് മരണസംഖ്യ 50 ശതമാനം വര്‍ധിച്ചതായി സമ്മതിച്ച് ചൈന
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മൂലമുണ്ടായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. …