1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2021

സ്വന്തം ലേഖകൻ: സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത് സൗദിയിലുള്ള 87,000 പ്രവാസികളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2,72,000 പേരാണ് വിദ്യാഭ്യാസ മേഖലയില്‍ വിവിധ തസ്തികകളില്‍ ജോലിയിലുള്ളത്. സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനത്തോളമാണ് വിദേശ ജോലിക്കാരുടെ എണ്ണമെന്നാണ് കണക്ക്.

ഈ മേഖല സ്വദേശിവത്കരിക്കുന്നതിലുടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മേഖലയിലാകെ 2,72,000 പേരാണ് ജീവനക്കാരായുള്ളത്. ഇതില്‍ 87,000 പേര്‍ വിദേശികളാണ്. സൗദിയിലൊട്ടാകെ 38,000 സര്‍ക്കാര്‍ സ്‌കൂളുകളിലായി 62 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

അതേസമയം സ്വകാര്യ മേഖലയില്‍ 6144 വിദ്യാലയങ്ങളുണ്ട്. സ്വകാര്യ മേഖലയില്‍ 1800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചില തൊഴിലുകള്‍ സ്വദേശികള്‍ക്കായി സംവരണം ചെയ്യുവാന്‍ അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികളാണ് സ്വദേശികള്‍ക്കായി സംവരണം ചെയ്തിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.