1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2021

സ്വന്തം ലേഖകൻ: കൊവിഡിൻ്റെ പു​തി​യ വ​ക​ഭേ​ദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തീ​ർ​ത്തും അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ വി​ദേ​ശ​ യാ​ത്ര​ക​ൾ പാ​ടു​ള്ളൂ. കൊവിഡ്​ മ​ര​ണ​നി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​ന്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​മാ​നി​ൽ 868 പേ​ർ​ക്കു​കൂ​ടി കൊവിഡ് സ്​​ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ​യാ​ണ്​ ഇ​ത്ര​യും പേ​ർ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,39,362 ആ​യി. 569 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,30,653 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. മൂ​ന്നു ​പേ​ർ ​കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1552 ആ​യി.

20 പേ​രെ​യാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ലാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇതോടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 163 ആ​യി. ഇ​തി​ൽ 56 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​. പു​തി​യ രോ​ഗി​ക​ളി​ൽ 494 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണു​ള്ള​ത്.

സീ​ബ്​-152, ബോ​ഷ​ർ-147, മ​സ്​​ക​ത്ത്​-135, മ​ത്ര-48, അ​മി​റാ​ത്ത്​-11, ഖു​റി​യാ​ത്ത്​-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​സ്​​ക​ത്തി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. വ​ട​ക്ക​ൻ ബാ​ത്തി​ന-103, ദാ​ഖി​ലി​യ-81, ദോ​ഫാ​ർ-40, തെ​ക്ക​ൻ ബാ​ത്തി​ന-36, ദാ​ഹി​റ-31, വ​ട​ക്ക​ൻ ശ​ർ​ഖി​യ-27, ബു​റൈ​മി-19, അ​ൽ വു​സ്​​ത-15, തെ​ക്ക​ൻ ശ​ർ​ഖി​യ-13, മു​സ​ന്ദം-​ഒ​മ്പ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.