1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം
അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം. വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ 12 ദിവസത്തിൽ നിന്ന്‌ 10 ദിവസമാക്കിക്കുറച്ചു. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. ക്വാറന്റീൻ കാലയളവിൽ ബാൻഡ് ധരിക്കുകയും ഒമ്പതാം ദിവസം പി.സി.ആർ. പരിശോധന നടത്തുകയും വേണം. ഫലം …
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍
സ്വന്തം ലേഖകൻ: ഒമാനിൽ വാക്‌സിനേഷന്‍ ക്യാംപയിന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മസീറയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാംപയിനില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു. മസീറ ദ്വീപില്‍ മാത്രം പ്രവാസി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായി ആറായിരത്തിലേറെ പേര്‍ ഉണ്ടെന്നാണ് കണക്ക്. …
അഫ്ഗാന്‍ വെടിനിര്‍ത്തല്‍: ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിൽ താലിബാനുമായി ചർച്ച
അഫ്ഗാന്‍ വെടിനിര്‍ത്തല്‍: ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിൽ താലിബാനുമായി ചർച്ച
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ കുടുതല്‍ പ്രവിശ്യകള്‍ അധീനതയിലാക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനോടടുക്കവെ ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങള്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ദോഹയിലെ താലിബാന്‍ കാര്യാലയത്തിലെത്തി രാഷ്ട്രീയ കാര്യ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. താലിബാന്‍ രാഷ്ട്രീയ കാര്യ തലവന്‍ മുല്ലാ ഗനി ബറദാറുള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. എത്രയും പെട്ടെന്ന് …
താലിബാൻ കാബൂൾ വളഞ്ഞു, കൂട്ടപ്പലായനം; സ്ത്രീകൾക്കായി നരക നിയമങ്ങൾ പ്രാബല്യത്തിൽ
താലിബാൻ കാബൂൾ വളഞ്ഞു, കൂട്ടപ്പലായനം; സ്ത്രീകൾക്കായി നരക നിയമങ്ങൾ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തി പ്രാപിച്ച് വരികയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് രാജ്യത്തെ 34 പ്രവശ്യകളില്‍ 18 പ്രവശ്യകളും ഇപ്പോള്‍ താലിബാൻ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്നാണ് കാണ്ഡഹാര്‍ അറിയപ്പെടുന്നത്. വൈകാതെ തന്നെ രാജ്യ തലസ്ഥാനമായ …
“ഞങ്ങളുമായി സഹകരിച്ചില്ല,“ ഡാനിഷ് സിദ്ദിഖിയെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി താലിബാൻ
“ഞങ്ങളുമായി സഹകരിച്ചില്ല,“ ഡാനിഷ് സിദ്ദിഖിയെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി താലിബാൻ
സ്വന്തം ലേഖകൻ: റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പടാനുള്ള കാരണം വെളിപ്പെടുത്തി താലിബാൻ. തങ്ങളുമായി സഹകരിക്കാതിരുന്നതാണ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണമായതെന്ന് താലിബാൻ വക്താവ് മുഹമ്മദ് സൊഹൈൽ ഷഹീനാണ് വ്യക്തമാക്കിയത്. അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഡാനിഷിനു വെടിയേൽക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ ഐഡി കാര്‍ഡ് …
അബുദാബി സ്കൂളുകളിൽ 12ന് മുകളിലുള്ള വിദ്യാർഥികൾക്ക് രണ്ടാഴ്​ചയിൽ കോവിഡ്​ പരിശോധന
അബുദാബി സ്കൂളുകളിൽ 12ന് മുകളിലുള്ള വിദ്യാർഥികൾക്ക്  രണ്ടാഴ്​ചയിൽ കോവിഡ്​ പരിശോധന
സ്വന്തം ലേഖകൻ: അബുദാബിയിൽ സ്വകാര്യ സ്‌കൂളുകളിൽ വേനലവധിക്കു ശേഷം സ്‌കൂൾ തുറക്കുമ്പോൾ 12 വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാ വിദ്യാർഥികളും രണ്ടാഴ്​ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ഫലം ഹാജരാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു. അഡെക് സ്‌കൂളുകൾക്ക് നൽകിയ പുതിയ പാരൻറിങ് മാർഗനിർദേശത്തിലാണ് പി.സി.ആർ പരിശോധന സംബന്ധിച്ച നിർദേശങ്ങൾ. വിദ്യാർഥികളെ …
യുഎഇയിൽ ചില്ലറ വിൽപന രംഗത്ത് കുതിപ്പ്; പ്രതീക്ഷ നൽകി കൂടുതൽ തൊഴിലുകൾ
യുഎഇയിൽ ചില്ലറ വിൽപന രംഗത്ത് കുതിപ്പ്; പ്രതീക്ഷ നൽകി കൂടുതൽ തൊഴിലുകൾ
സ്വന്തം ലേഖകൻ: ഈ വർഷം ആദ്യപാദം യുഎഇയിൽ ചില്ലറ വിൽപന മേഖലയിൽ ഉണർവ്. കഴിഞ്ഞ വർഷത്തെക്കാൾ ഉപഭോക്താക്കൾ പണം ചെലവാക്കുന്നതിൽ 4% വർധന രേഖപ്പെടുത്തിയെന്നാണ് മാജിദ് അൽ ഫുത്തൈം റിപ്പോർട്ട്. 2019ൽ മൂന്നു ശതമാനമായിരുന്നു വർധന. ശക്തമായ കുതിപ്പല്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ ശുഭാപ്തി വിശ്വാസം കൂടിയത് അവരുടെ വ്യയ ശീലത്തിലും പ്രതിഫലിക്കുന്നതായി ഡേറ്റ സൂചിപ്പിക്കുന്നു. വാക്സിനേഷൻ വ്യാപകമാക്കിയതിന്റെയും …
ദുബായിൽ കോവിഡ് നിയന്ത്ര ണങ്ങളിൽ കൂടുതൽ ഇളവു കൾ; ഹോട്ടലുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാം
ദുബായിൽ കോവിഡ് നിയന്ത്ര ണങ്ങളിൽ കൂടുതൽ ഇളവു കൾ; ഹോട്ടലുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാം
സ്വന്തം ലേഖകൻ: ദുബായിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ഹോസ്​പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്​ ദുബായ് ടൂറിസം ആൻഡ്​ കോമേഴ്​സ്​ മാർക്കറ്റിങ്​ വിഭാഗം നൽകിയ സർക്കുലറിലാണ്​ ഇളവുകൾ വ്യക്​തമാക്കിയത്​. ഹോട്ടലുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, വിവാഹ-ഇവൻറ്​ ഹാളുകൾ എന്നിവയിലെല്ലാം പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. വ്യാഴാഴ്​ച മുതൽ ഇളവുകൾ നിലവിൽ വന്നതായി​ സർക്കുലർ പറയുന്നു. ഹോട്ടൽ മേഖലയിലുള്ളവർക്ക്​ വലിയ രീതിയിൽ …
ദുബായ് എക്പോയിൽ ഒരു കൈ സഹായത്തിന് 100 യന്തിരന്മാർ! ഷോപ്പിങ്ങിനും കൂടെ വരും
ദുബായ് എക്പോയിൽ ഒരു കൈ സഹായത്തിന് 100 യന്തിരന്മാർ! ഷോപ്പിങ്ങിനും കൂടെ വരും
സ്വന്തം ലേഖകൻ: എക്സ്പോയിൽ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ കാര്യസ്ഥന്മാരായി നൂറിലേറെ യന്തിരന്മാർ. വേഷം മാറി കറങ്ങി നടക്കുന്ന റോബട്ടുകൾ സന്ദർശകരുടെ മനസ്സറിഞ്ഞ് സഹായിക്കാൻ തയാർ. പണം വാങ്ങി സാധനങ്ങൾ വിതരണം ചെയ്യുന്ന ചെറുവണ്ടിയായും ഊണുമേശയിലെ വിളമ്പുകാരനായും വരെ അവതരിക്കും. ഈ ബുദ്ധിരാക്ഷസന്മാർ അരങ്ങുകളിലും കലവറയിലും മാത്രമല്ല, വഴിയോരങ്ങളിലും സഹായത്തിനെത്തും. ഇഷ്ട ഭക്ഷണം എവിടെ കിട്ടുമെന്നു വരെ …
യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. കീഹാം പ്രദേശത്ത്​ വ്യാഴാഴ്ച വൈകീട്ട്​ നടന്ന​ സംഭവത്തിന്​​ ഭീകര ബന്ധമില്ലെന്നാണ്​ സൂചന. രണ്ടു വീതം പുരുഷൻമാരും സ്​ത്രീകളും സംഭവസ്​ഥലത്ത്​ തന്നെ​ മരിച്ചു​. അക്രമിയെന്ന്​ കരുതപ്പെടുന്നയാളുടെ മൃതദേഹവും കണ്ടെടുത്തു. വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്​ത്രീ ആശുപത്രിയിൽ വെച്ചാണ്​ മരിച്ചത്. വെടിവെക്കുന്ന …