സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും കാനഡയിലേക്കു നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 21 വരെ നിരോധിച്ചതായി കനേഡിയൻ ട്രാൻസ്പോർട്ട് അതോറിട്ടി അറിയിച്ചു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സ്വകാര്യ വിമാന സർവീസുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. പബ്ലിക്ക് ഹെൽത്ത് ഏജൻസി ഓഫ് കാനഡായുടെ നിർദേശപ്രകാരമാണ് ഏപ്രിൽ 22 മുതൽ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്വാധീനം ശക്തമാക്കുന്നു. ഇന്നലെ താലിബാൻ കാണ്ഡഹാര്‍ പിടിച്ചെടുത്തു. ഇതോടെ താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത് പ്രവശ്യാതലസ്ഥാനമായി കാണ്ഡഹാര്‍ മാറി. അഫ്ഗാനിസ്ഥാന്റെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സര്‍ക്കാരിന് സ്വാധീനം നഷ്ടപ്പെട്ടു. രാജ്യത്തെ 34 പ്രവശ്യാതലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും താലിബാൻ നിയന്ത്രണത്തിലാണുള്ളത് എന്നാണ് അന്താരാഷ്ട്ര ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കുകയാണ് ചൈന. രാജ്യത്ത് പല പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും വീടിനകത്ത് പൂട്ടിയിട്ടാണ് രോഗ പ്രതിരോധം ഉറപ്പുവരുത്തുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളുടെ പുറത്തുനിന്ന് …
സ്വന്തം ലേഖകൻ: വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ ഇന്ത്യയിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പിസിസി) അപേക്ഷിക്കുന്നവർക്ക് ഇനി യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. മുൻപ് അപേക്ഷ നൽകുമ്പോൾ യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണ്ടിയിരുന്നു. ഇതിന് പണച്ചെലവിനു പുറമേ അറബിക്കിൽ നിന്ന് മൊഴിമാറ്റം നടത്താനും മറ്റും സമയമെടുത്തിരുന്നു. ഇനി ഇന്ത്യൻ പിസിസി ആവശ്യമുള്ളവർ നയതന്ത്ര …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് റാസൽഖൈമ വിമാനത്താവളത്തിൽ എത്തുന്നവർക്ക് പത്ത് ദിവസം ഹോം ക്വാറൻറീൻ വേണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധന നടത്തണം. അബൂദബി വിമാനത്താവളത്തിൽ എത്തുന്നവർക്ക് 12 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനോ ഹോം ക്വാറൻറീനോ വേണം. ആറാം ദിവസവും 11ാം ദിവസവും കോവിഡ് പരിശോധന നടത്തണം. രണ്ട് …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ 200ലേറെ പേര്‍ പിടിയിലായി. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ റെയിഡുകളിലാണ് ഇത്രയേറെ പേര്‍ പിടിയിലായത്. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം പിടിയിൽ. വിദേശികളടങ്ങിയ സംഘത്തെ റിയാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആപ്പിൽ രോഗ പ്രതിരോധ ശേഷി സ്റ്റാറ്റസ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിന് നിര്‍ബന്ധമാക്കിയ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്താണ് …
സ്വന്തം ലേഖകൻ: യുകെയിൽ “പിങ്ഡെമിക്“ കണക്കുകൾ കുത്തനെ കുറയുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻ എച്ച് എസ് കോവിഡ് ആപ്പിന്റെ ഉപയോക്താക്കൾക്ക് അയച്ച അലേർട്ടുകളുടെ (പിംഗ്) എണ്ണം 20% കുറഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റീവ് ആകുന്ന ഒരാളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് 317,132 അലേർട്ടുകളാണ് ഓഗസ്റ്റ് 4 വരെയുള്ള ആഴ്ചയിൽ ആപ്പ് ഉപയോക്താക്കൾക്ക് അയച്ചത്. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ്റെ വിവിധ പ്രദേശങ്ങള്‍ താലിബാൻ അധീനതയിലാകുന്നതിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാന് സമ്മാനമായി നൽകിയ സൈനിക ഹെലികോപ്റ്ററും ഭീകരസംഘടനയുടെ നിയന്ത്രണത്തിലായെന്ന് റിപ്പോർട്ട്. എംഐ 24 യുദ്ധ ഹെലികോപ്റ്റര്‍ കൈക്കലാക്കിയ വിവരം താലിബാൻ തന്നെയാണ് പുറത്തു വിട്ടത്. ഹെലികോപ്റ്ററിനൊപ്പം താലിബാൻ ഭീകരര്‍ നിൽക്കുന്നതിൻ്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സൈനിക ഗവേഷകനായ ജോസഫ് ഡെംസിയാണ് ചിത്രങ്ങളും വിവരങ്ങളും ട്വീറ്റ് …
സ്വന്തം ലേഖകൻ: കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിച്ച് ഒരു വർഷത്തോളമായി തുടരുന്ന യാത്ര അവസാനിപ്പിച്ച് ചൈനയിലെ ആനക്കൂട്ടം യാത്ര തുടങ്ങിയ സിഷ്വങ്ബന്ന വന്യജീവി സങ്കേതത്തിലേക്കു മടങ്ങുന്നു. വ്യവസായ, വിനോദ സഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപം വരെ എത്തിയ ശേഷമാണു മടക്കം. ഞായറാഴ്ച രാത്രിയോടെ യുവാൻജാങ് നദി കടന്ന ആനകൾ, യാത്ര തുടങ്ങിയ പ്രദേശത്തു നിന്നു 200 കിലോമീറ്റർ …