1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2021

സ്വന്തം ലേഖകൻ: വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ ഇന്ത്യയിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പിസിസി) അപേക്ഷിക്കുന്നവർക്ക് ഇനി യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. മുൻപ് അപേക്ഷ നൽകുമ്പോൾ യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണ്ടിയിരുന്നു.

ഇതിന് പണച്ചെലവിനു പുറമേ അറബിക്കിൽ നിന്ന് മൊഴിമാറ്റം നടത്താനും മറ്റും സമയമെടുത്തിരുന്നു. ഇനി ഇന്ത്യൻ പിസിസി ആവശ്യമുള്ളവർ നയതന്ത്ര കാര്യാലയ സേവനങ്ങൾ നൽകുന്ന ബിഎൽഎസ് കേന്ദ്രങ്ങളെ സമീപിച്ചാൽ മതിയെന്നാണ് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നത്.

നടപടികൾ ലഘൂകരിക്കുന്നതിനും സമയനഷ്ടവും പണച്ചെലവും ഒഴിവാക്കുന്നതിനുമാണ് എംബസി നടപടിയെടുത്തതെന്ന് കൗൺസിലർ എം.രാജമുരുഗൻ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.