സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പില്‍ തിരുത്ത്, ദുരൂഹത. കത്ത് തിരുത്തിയത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കത്ത് വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. തിരുത്തിയ വരികള്‍ക്കു ശേഷം ബ്രായ്ക്കറ്റില്‍ താന്‍ തന്നെയാണ് വാക്കുകള്‍ തിരുത്തിയത് എന്നെഴുതി രാഹലിന്റെ ഒപ്പും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷം, അമേരിക്ക വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഐഎസ് ഭീകരരുടെ വരവ് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. 38 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്. ഇറാന്‍, ഇറാഖ്, സുഡാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇരട്ട പൗരത്വമുള്ളവരും …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മുന്‍ അമേരിക്കന്‍ പോലീസുകാരന് 263 വര്‍ഷം ജയില്‍ ശിക്ഷ. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഹോള്‍ട്ട്‌ക്ലോയ്ക്കാണ് 263 വര്‍ഷം ജയില്‍ വാസം ശിക്ഷയായി ലഭിച്ചത്. ഒക്കലഹോമയില്‍ നിന്നുള്ള പോലീസുകാരനാണ് ഹോള്‍ട്ട്‌ക്ലോയ്ക്ക്. 2013 ലാണ് ജാപ്പനീസ് വംശജനായ ഇയാള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ യുവതികളെ ആക്രമിച്ചത്. തെളിവുകളുടെ …
സ്വന്തം ലേഖകന്‍: 70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധകാല കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍. ഹോളിവുഡിലെ ഒരു യുദ്ധ ചിത്രത്തിന്റെ കഥ തുടങ്ങുകയല്ല, മറിച്ച് ജീവിച്ചിരിക്കുന്ന രണ്ടു പേരുടെ കഥയാണിത്. രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന നോര്‍വുഡ് തോമസ് വിര്‍ജീനിയക്കാരനാണ് തന്റെ യുദ്ധകാല കാമുകിയായ ജോയ്‌സി മോറിസിനെ കാണാനൊരുങ്ങുന്നത്. 93 …
സ്വന്തം ലേഖകന്‍: പതിനാല് മാസം പ്രായമുള്ള കുട്ടിയുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ യുവതി ബ്രിട്ടനില്‍ മടങ്ങിയെത്തി, വിചാരണ. ശരിയത്ത് നിയമത്തിന്റെ കീഴില്‍ ജീവിക്കാന്‍ വേണ്ടിയാണ് താന്‍ സിറിയയിലേക്ക് പോയതെന്നും നരകത്തില്‍ പോകുമെന്ന ഭയമാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വിചാരണയ്ക്കിടെ യുവതി കോടതിയോട് പറഞ്ഞു. തരീനാ ഷക്കീല്‍ എന്ന 26 കാരിയാണ് 14 …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കുന്ന കമ്പനികള്‍ ഓരോ ജീവനക്കാരനും ആയിരം പൗണ്ട് (ഏകദേശം 96,000 രൂപ) വീതം വാര്‍ഷിക സര്‍ചാര്‍ജ് നല്‍കണമെന്ന് മൈഗ്രേഷന്‍ അഡ്വവൈസറി കമ്മിറ്റി (എംഎസി) ശുപാര്‍ശ ചെയ്തു. ഐടി പ്രഫഷണലുകളെ തിരഞ്ഞെടുക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: പെസഹാ വ്യാഴത്തിന് ഇനി മുതല്‍ സ്ത്രീകളുടെ കാലും കഴുകാം, മാര്‍പാപ്പയുടെ പുതിയ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ ദിവസമാണ് പെസഹാ ആചാരങ്ങളില്‍ മാറ്റംവരുത്തിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിറങ്ങിയത്. പെസഹാ വ്യാഴത്തിന്റെ പ്രധാനമായ ആചാരമായി പള്ളികളില്‍ പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന കാല്‍കഴുകലില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം. വത്തിക്കാന്‍ വെബ്‌സൈറ്റ് മാര്‍പാപ്പയുടെ ഉത്തരവ് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുത്ത …
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 71 ലക്ഷം പിഴയും. പിഴയായി അടക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നല്‍കാനും തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കള്ളസാക്ഷി പറഞ്ഞതിന് നിഷാമിന്റെ ഭാര്യയും ആറാം സാക്ഷിയുമായ അമലിനെതിരേ പ്രോസിക്യൂഷന്‍ നടപടിക്കും ജഡ്ജി …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സന്യാസി മഠം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. പുരാതനമായ സെന്റ് എലിജാസ് പള്ളിയാണ് ഭീകരര്‍ തകര്‍ത്തത്. ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ നിരവധി ക്രിസ്തുമത വിശ്വാസികള്‍ ഇപ്പോഴും ആരാധന നടത്തുന്ന മഠമാണിത്. ആക്രമണത്തില്‍ പള്ളി കല്‍ക്കൂമ്പാരമായി മാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. മൊസൂളിലെ …
സ്വന്തം ലേഖകന്‍: പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ സ്‌ഫോടനം, പിന്നില്‍ തെഹ്‌രെക്ഇതാലിബാന്‍. പാക് പ്രവിശ്യയായ ഛര്‍സാദായിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിയഞ്ചായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രെക്ഇതാലിബാന്‍ ഏറ്റെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സംഘടന വാര്‍ത്താ ഏജന്‍സിയെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. ബച്ചാ ഖാന്‍ സര്‍വകലാശാലയിലെ ആക്രമണത്തിന് തങ്ങളുടെ നാല് ചാവേറുകളാണ് നേതൃത്വം …