1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2016

സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സന്യാസി മഠം ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. പുരാതനമായ സെന്റ് എലിജാസ് പള്ളിയാണ് ഭീകരര്‍ തകര്‍ത്തത്.

ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ നിരവധി ക്രിസ്തുമത വിശ്വാസികള്‍ ഇപ്പോഴും ആരാധന നടത്തുന്ന മഠമാണിത്. ആക്രമണത്തില്‍ പള്ളി കല്‍ക്കൂമ്പാരമായി മാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

മൊസൂളിലെ ക്രിസ്തുമതത്തിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള മഠമാണ് ഇല്ലാതായത്. ഇറാഖില്‍നിന്ന് ക്രിസ്ത്യാനികളെ തുരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വിശ്വാസികള്‍ ആരോപിച്ചു.

പുരാതന മുസ്‌ളിം പള്ളികളും ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളും ശവകുടീരങ്ങളും ഉള്‍പ്പെടെ നൂറോളം ചരിത്രസ്മാരകങ്ങള്‍ ഇറാഖിലും സിറിയയിലുമായി ഐഎസ് ഇതിനകം മണ്‍കൂനകളാക്കി മാറ്റിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.