1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്, തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്,  തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകൻ: “തെറ്റായ വഴിയിലൂടെയാണ് ബ്രിട്ടന്റെ നടത്തം. ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹോങ്കോങ് വിഷയത്തിൽ ഇടപെട്ടാൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഇനിയും കൈകെട്ടി നോക്കിയിരിക്കാനാകില്ല– ബ്രിട്ടൻ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്,” എന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയു സിയോമിങ് പറയുമ്പോൾ ഉന്നം ബ്രിട്ടൻ തന്നെ. ബെയ്ജിങ് ബ്രിട്ടനു നൽകുന്ന മുന്നറിയിപ്പുകളിൽ അവസാനത്തേതാണിത്. …
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
സ്വന്തം ലേഖകൻ: മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന 16 കാരിക്ക് അഭിനന്ദനപ്രവാഹം. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താമസിക്കുന്ന ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് താലിബാൻ ഭീകരർക്കെതിരേ ഒറ്റയ്ക്ക് പോരാടിയത്. എകെ-47 തോക്കുമായി ഭീകരരെ നേരിട്ട പെൺകുട്ടി മൂന്ന് ഭീകരരെ വധിച്ചെന്നാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്. സർക്കാർ അനുകൂലിയായ പിതാവിനെ തിരഞ്ഞാണ് ആയുധധാരികളായ താലിബാൻ …
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലമർന്ന ലോകം മുഴുവൻ കാത്തിരിക്കുന്ന ഓക്സ്ഫഡിന്റെ കൊവിഡ് പ്രതിരോധ മരുന്ന് നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും. ഏകദേശം 1000 രൂപ വില വരുമെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ …
കൊവിഡ് പോരാളികൾക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ച് യുകെ; നിർമ്മാണ മേഖലയിൽ നിയമ ഭേദഗതി
കൊവിഡ് പോരാളികൾക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ച് യുകെ; നിർമ്മാണ മേഖലയിൽ നിയമ ഭേദഗതി
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിലെ മുൻ‌നിര പോരാളികളായ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് യുകെ സർക്കാർ. ഡോക്ടർമാരും നേഴ്സുമാരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഏതാണ്ട് 900,000 വരുന്ന വിഭാഗങ്ങൾക്കാണ് ആ‍നുകൂല്യം. 2020/21 ൽ 3.1% വരെ ശമ്പള വർദ്ധനവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള വകുപ്പുതല ബജറ്റിൽ നിന്നാണ് ഇതിനായി പണം …
ഓക്സ്ഫഡ് വാക്സിൻ: ഒന്നും രണ്ടും ഘട്ടങ്ങൾ വിജയം; ഒരു കോടി വാക്സിൻ ഓർഡറുമായി ബ്രിട്ടൻ
ഓക്സ്ഫഡ് വാക്സിൻ: ഒന്നും രണ്ടും ഘട്ടങ്ങൾ വിജയം; ഒരു കോടി വാക്സിൻ ഓർഡറുമായി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ചതായുള്ള റിപ്പോർട്ട് ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇതിന് പിന്നാലെ ഒട്ടേറെ രാജ്യങ്ങൾ അധികൃതരെ സമീപിച്ച് തുടങ്ങി. അതിനിടെ ഒരു കോടി ഡോസുകളാണ് ബ്രിട്ടന്‍ ഓർഡർ ചെയ്തിരിക്കുന്നതെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആഭ്യന്തരമായും ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വ്യത്യസ്ത തരം വാക്സിനുകൾ …
മാരത്തൺ ചർച്ചകൾക്കൊടുവിൽ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജുമായി ഇയു
മാരത്തൺ ചർച്ചകൾക്കൊടുവിൽ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജുമായി ഇയു
സ്വന്തം ലേഖകൻ: അഞ്ച് ദിവസം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയന്‍. 750 ബില്ല്യണിന്റെ പാന്‍ഡമിക്ക് റിക്കവറി ഫണ്ടിനെക്കുറിച്ചും ദീര്‍ഘകാല ചെലവ് വരുന്ന പദ്ധതികളെക്കുറിച്ചുമാണ് യൂറോപ്യൻ യൂണിയന്‍ ചരിത്രപരമായ കരാറിലെത്തിയത്. യൂറോപ്യന്‍ യൂണിയന് സംയുക്തമായി കടം വാങ്ങുന്നതിനുള്ള അംഗീകാരം 27 രാഷ്ട്രനേതാക്കള്‍ നല്‍കിയത് യോഗത്തിന്റെ …
“ക്ലെയിം അൺ‌ഡൺ,” കേരളത്തിന്റെ കൊവിഡ് പ്രതിരോധ പിഴവുകൾ തേടി ബിബിസി
“ക്ലെയിം അൺ‌ഡൺ,” കേരളത്തിന്റെ കൊവിഡ് പ്രതിരോധ പിഴവുകൾ തേടി ബിബിസി
സ്വന്തം ലേഖകൻ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭിമുഖം വരെ ലൈവായി നൽകി കൊവിഡ് പ്രതിരോധത്തിൽ കേരളാ മോഡലിനെ വാനോളം പുകഴ്ത്തിയ ബിബിസി കളം‌മാറ്റുന്നു. ടെസ്റ്റിങ്ങിലും ട്രേസിംങ്ങിലുമെല്ലാം കേരളം മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും പിന്നിലാണെന്നും കണക്കുകൾ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നു. “കേരളാസ് കൊവിഡ് സക്സസ് സ്റ്റോറി–ക്ലെയിം അൺഡൺ,” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കേരളത്തിന്റെ അവകാശവാദങ്ങൾ …
ഹജ്: അനധികൃത തീർഥാടകരെ തടയാൻ കർശന നിയന്ത്രണങ്ങൾ; 7 ദിവസം ഐസലേഷൻ നിർബന്ധം
ഹജ്: അനധികൃത തീർഥാടകരെ തടയാൻ കർശന നിയന്ത്രണങ്ങൾ;  7 ദിവസം ഐസലേഷൻ നിർബന്ധം
സ്വന്തം ലേഖകൻ: പുണ്യസ്ഥലങ്ങളിലേക്ക് അനുമതി പത്രം(തസ്‌രീഹ്) ഇല്ലാതെ പ്രവേശിക്കുന്നവരെ തടയാൻ എല്ലാ വിധ ക്രമീകരണങ്ങളും പൂർത്തിയായതായി മക്ക മേഖല പൊലീസ് ചുമതലകൾ വഹിക്കുന്ന കമൻഡർ മേജർ ജനറൽ ഈദ് അൽ-ഉതൈബി പറഞ്ഞു. പകർച്ചവ്യാധി തടയുന്നതിനും സുരക്ഷിതവും സുഖപ്രദവുമായ ഹജ് ഉറപ്പാക്കുന്നതിനും കർശന സുരക്ഷാ പദ്ധതികളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളത്. അണുമുക്ത ഹജ് സമ്മാനിക്കുന്നതിനുള്ള പഴുതടച്ച ക്രമീകരണങ്ങൾ …
പിടിതരാതെ കൊവിഡ് വ്യാപനം; ജൂലൈ 25 മുതൽ ഒമാനിൽ വീണ്ടും സമ്പൂർണ ലോക്​ഡൗൺ
പിടിതരാതെ കൊവിഡ് വ്യാപനം; ജൂലൈ 25 മുതൽ ഒമാനിൽ വീണ്ടും സമ്പൂർണ ലോക്​ഡൗൺ
സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്​റ്റ്​ എട്ടുവരെ ലോക്​ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്​ച നീളുന്ന ലോക്​ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. പൊതുസ്​ഥലങ്ങളും കടകളും രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ …
ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാന യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. കുവൈത്തിലേക്കു വരുന്നവർ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് പിസിആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം. രാജ്യത്തു എത്തിയതു മുതൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിനു മുൻപായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ഷ്ലോനിക് മൊബൈൽ …