1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതുക്കിയ ബ്രെക്‌സിറ്റ് കരാറുമായി പാര്‍ലമെന്റില്‍ നാലാമങ്കം കുറിക്കാന്‍ തെരേസ മേയ്; വോട്ടെടുപ്പ് അടുത്ത മാസം
പുതുക്കിയ ബ്രെക്‌സിറ്റ് കരാറുമായി പാര്‍ലമെന്റില്‍ നാലാമങ്കം കുറിക്കാന്‍ തെരേസ മേയ്; വോട്ടെടുപ്പ് അടുത്ത മാസം
സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടെടുപ്പിനിടുന്നതു പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറായിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്. കരാറില്‍ ഒത്തുതീര്‍പ്പിനു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പാളിയ പശ്ചാത്തലത്തിലാണു …
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്തുണയുമായി ജര്‍മ്മനിയില്‍ പതിനായിരങ്ങളുടെ റാലി
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്തുണയുമായി ജര്‍മ്മനിയില്‍ പതിനായിരങ്ങളുടെ റാലി
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്തുണയുമായി ജര്‍മ്മനിയില്‍ പതിനായിരങ്ങളുടെ റാലി. ദേശീയതയെക്കാള്‍ വലുത് യൂറോപ്പാണെന്ന മുദ്രാവാക്യവുമുയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. അടുത്തയാഴ്ച അവസാനമാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ജര്‍മ്മന്‍ തെരുവുകളില്‍ തെരഞ്ഞടുപ്പിന് പിന്തുണയുമായി പതിനായിരക്കണക്കിനാളുകളാണ് അണിനിരന്നത്. ഒരൊറ്റ യൂറോപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രകടനക്കാര്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പ്രതിഷേധവും രേഖപ്പെടുത്തി. ഇ.യു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് …
അമേരിക്കയ്‌ക്കെതിരെ യുദ്ധമാണ് ലക്ഷ്യമെങ്കില്‍ ഇറാന്‍ പിന്നെ ചരിത്രത്തില്‍ മാത്രമാകും; ഭീഷണി മുഴക്കി ട്രംപ്
അമേരിക്കയ്‌ക്കെതിരെ യുദ്ധമാണ് ലക്ഷ്യമെങ്കില്‍ ഇറാന്‍ പിന്നെ ചരിത്രത്തില്‍ മാത്രമാകും; ഭീഷണി മുഴക്കി ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഇറാന്‍ എന്ന രാജ്യം ചരിത്രത്തില്‍ മാത്രമൊതുങ്ങുന്നതായി മാറുമെന്ന് ഞായറാഴ്ച ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഒരു യുദ്ധത്തിന് ഒരുങ്ങുകയോ യുദ്ധത്തിനായി ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് …
സൗദി പ്രവാസികള്‍ക്ക് ഇനി സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ; ഫീസ് എട്ട് ലക്ഷം റിയാല്‍
സൗദി പ്രവാസികള്‍ക്ക് ഇനി സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ; ഫീസ് എട്ട് ലക്ഷം റിയാല്‍
സ്വന്തം ലേഖകന്‍: സൗദി മന്ത്രിസഭ അംഗീകരിച്ച വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് സന്നദ്ധരായ വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഇഖാമ ലഭിക്കാനും റദ്ദാകാനുമുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിച്ചു. എട്ട് ലക്ഷം റിയാല്‍ നല്‍കുന്നവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ഇഖാമ ലഭിക്കുക. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്. കാലാവധിയുള്ള …
ഓസ്‌ട്രേലിയയില്‍ സ്‌കോട്ട് മോറിസണ്‍ പ്രധാനമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും
ഓസ്‌ട്രേലിയയില്‍ സ്‌കോട്ട് മോറിസണ്‍ പ്രധാനമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ സ്‌കോട്ട് മോറിസണ്‍ പ്രധാനമന്ത്രിയായി ഉടന്‍ സത്യ പ്രതിജ്ഞ ചെയ്യും. ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് സ്‌കോട്ട് മോറിസന്റെ ലിബറല്‍ സഖ്യം അധികാരത്തിലേറുന്നത്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ലിബറല്‍ സഖ്യം 77 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 151 സീറ്റുള്ള പ്രതിനിധി സഭയില്‍ 76 സീറ്റാണ് …
അഴിമതി വീരനെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ഓസ്ട്രിയയില്‍ വൈസ് ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചു
അഴിമതി വീരനെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ഓസ്ട്രിയയില്‍ വൈസ് ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചു
സ്വന്തം ലേഖകന്‍: അഴിമതി വീരനെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ഓസ്ട്രിയയില്‍ വൈസ് ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചു. അഴിമതി ആരോപണം തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് രാജി. റഷ്യന്‍ നിക്ഷേപകന് സ്റ്റാര്‍ച്ചെ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്‍കുന്ന വീഡിയോയാണ് രണ്ട് ജര്‍മന്‍ പത്രങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്ത് എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചാന്‍സിലര്‍ …
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ അട്ടിമറിച്ച് മോറിസണിന് അദ്ഭുതവിജയം
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ അട്ടിമറിച്ച് മോറിസണിന് അദ്ഭുതവിജയം
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കു പരാജയം. എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിച്ച ലേബറിന്റെ തോല്‍വി ഞെട്ടിക്കുന്നതായി. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി സഖ്യം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. നേരിയ ഭൂരിപക്ഷത്തിന് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. പരാജയം സമ്മതിച്ച ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടണ്‍ …
പെറ്റമ്മ കുഴിച്ചുമൂടിയ ചോരക്കുഞ്ഞിന് തെരുവുനായ സമ്മാനിച്ചത് രണ്ടാം ജന്മം
പെറ്റമ്മ കുഴിച്ചുമൂടിയ ചോരക്കുഞ്ഞിന് തെരുവുനായ സമ്മാനിച്ചത് രണ്ടാം ജന്മം
സ്വന്തം ലേഖകന്‍: പെറ്റമ്മ കുഴിച്ചുമൂടിയ കുഞ്ഞിന് മുടന്തന്‍ നായ സമ്മാനിച്ചതു പുനര്‍ജന്മം. കാറിടിച്ചു പരുക്കേറ്റതു മുതല്‍ മൂന്നുകാലില്‍ ഞൊണ്ടി നടക്കുന്നൊരു നാടന്‍ വളര്‍ത്തുനായയുടെ കൂറു മൂലം ജീവന്‍ തിരിച്ചുകിട്ടിയത് പെറ്റമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്. കര്‍ഷകനായ യുസ നിസൈഖ വളര്‍ത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവനു രക്ഷകനായത്. വടക്കന്‍ തായ്‌ലന്‍ഡിലെ ചുംപുവാങ്ങിലുള്ള ബാന്‍ നോങ് ഖാം …
മന്ത്രവാദിയെ പ്രണയിച്ച നോര്‍വേ രാജകുമാരി; ഇതു വേണ്ടായിരുന്നെന്ന് പൊതുജനം; പ്രതിഷേധം ശക്തം
മന്ത്രവാദിയെ പ്രണയിച്ച നോര്‍വേ രാജകുമാരി; ഇതു വേണ്ടായിരുന്നെന്ന് പൊതുജനം; പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: മന്ത്രവാദിയെ പ്രണയിച്ച രാജകുമാരി, പറയാന്‍ പോകുന്നത് മുത്തശ്ശിക്കഥയല്ല. നോര്‍വേ രാജകുമാരിയുടെ കഥയാണ്. താന്‍ ഒരു മന്ത്രവാദിയുമായി പ്രണയത്തിലാണെന്ന് നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വിവരം പറഞ്ഞത്. പ്രണയത്തിനെ അനുകൂലിക്കുന്ന നോര്‍വീയന്‍ ജനത രാജകുമാരിയുടെ കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് നടത്തുന്നത്. രാജകുമാരി ഒരു മന്ത്രവാദിയെ പ്രണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. …
ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു
ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. മേയുടെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന ആരോപണവുമായി ജെറമി കോര്‍ബിന്‍ തന്നെയണ് ചര്‍ച്ച പരാജയപ്പെട്ടതായി പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് …