1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2015

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ മുഖമാസികയായ ദാബിക് ആമസോണിലെ മാഗസീനുകള്‍ക്കൊപ്പം വില്‍പ്പനയ്ക്ക്. നാല് വ്യത്യസ്ത വാള്യങ്ങളായി ആമസോണ്‍ അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഇത് വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തപ്പോള്‍ ആമസോണ്‍ മാഗസീനുകള്‍ പിന്‍വലിച്ചു.

ദാബിക് മാഗസിന്റെ പ്രസാധകര്‍ എന്ന് ആമസോണ്‍ രേഖപ്പെടുത്തിയിരുന്നത് അല്‍ ഹയാത് മീഡിയാ സെന്ററാണ്. ഐഎസിന്റെ പാശ്ചാത്യ കേന്ദ്രീകൃത മാധ്യമ വിഭാഗമാണിത്. യുകെയില്‍ നിരോധനമുള്ള തീവ്രവാദി സംഘടനയുടെ മുഖമാസിക യുകെയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ എങ്ങനെ വില്‍പ്പനയ്ക്ക് വന്നു എന്ന കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ഉപയോക്താക്കളെ കുഴയ്ക്കുകയാണ്. യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് മാഗസിന്റെ പേപ്പര്‍ബാക്ക് കോപ്പി ലഭിക്കുമായിരുന്നു. ബാക്കിയുള്ള രാജ്യങ്ങൡലുള്ളവര്‍ക്ക് ഇതിന്റെ സൗജന്യപതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്യാമായിരുന്നു.

തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഐഎസ് മുഖമാസിക നീക്കം ചെയ്‌തെന്ന് ആമസോണ്‍ അറിയിച്ചതല്ലാതെ, ഇതെങ്ങനെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന കാര്യത്തില്‍ ആമസോണ്‍ മൗനം പാലിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.