ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് 30 കിലോ സൗജന്യ ബാഗേജ് ഓഫര്‍ അനുവദിച്ചു. ജൂണ്‍ അഞ്ചിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് എയര്‍ ഇന്ത്യയുടെ ഗള്‍ഫ്, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലാ മാനേജര്‍ മെല്‍വിന്‍ ഡിസൂസ പറഞ്ഞു.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി എയര്‍ ഇന്ത്യ നടത്തുന്ന പ്രത്യേക പ്രമോഷന്‍ പരിപാടികളുടെ ഭാഗമായാണ് ബാഗേജ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. സാധാരണയായി പ്രഖ്യാപിക്കാറുള്ളത് പോലെ ഒരാഴ്ച്ച കൊണ്ട് അവസാനിക്കുന്ന ഓഫറല്ലാ ഇത്. ഈ വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഓഫറാണിത്. ആദ്യം ജൂണ്‍ 30ന് അവസാനിക്കുന്ന തരത്തിലായിരുന്നു ഓഫര്‍ അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് കമ്പനി ഈ വര്‍ഷം മുഴുവനായും നീട്ടി നല്‍കുകയായിരുന്നു.
ഓണത്തനും ക്രിസ്മസിനും മറ്റും നാട്ടില്‍ പോരാന്‍ തയാറായി നില്‍ക്കുന്ന പ്രവാസികള്‍ക്ക് ബാഗേജ് 30 കിലോ വരെ സൗജന്യമാക്കിയത് വലിയ നേട്ടമായിരിക്കും. വീട്ടിലേക്കും ബന്ധുക്കള്‍ക്കുമായി വാങ്ങിച്ച സാധനങ്ങളെല്ലാം കൊണ്ടു പോരാന്‍ ഇതുവഴിയായി അവര്‍ക്ക് സാധിക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല