1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2015

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സറ്റനിസ്ലാവസ് വാവ്‌റിങ്കയ്ക്ക്. ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക തന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ഫെഡറര്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ഏക സ്വിസ് താരമാണ് വാവ്‌റിങ്ക. സ്‌കോര്‍: 4 6, 6 4, 6 3, 6 4.

ഫ്രഞ്ച് ഓപ്പണില്‍ ഇതാദ്യമായിട്ടാണ് വാവ്‌റിങ്ക കിരീടം നേടുന്നത്. പത്ത് വര്‍ഷത്തിനിടെ റാഫേല്‍ നദാലും റോജര്‍ ഫെഡററുമല്ലാതെ കിരീടം ചൂടുന്ന മൂന്നാമത്തെ താരമാണ് വാവ്‌റിങ്ക.

ദ്യോക്കോവിച്ചിന്റെ തുടര്‍ച്ചയായ 28 ാമത്തെ മത്സരവിജയമെന്ന പ്രതീക്ഷയാണ് വാവ്‌റിങ്ക തല്ലിക്കെടുത്തിയത്. ടെന്നീസിലെ എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും എന്ന സ്വപ്‌നവും ദ്യോക്കോവിച്ചിന് നഷ്ടമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.