1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2015

ജോര്‍ജ് രാജകുമാരന്റെയും ഷാര്‍ലെറ്റ് രാജകുമാരിയുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ രാജകുടുംബം പുറത്തുവിട്ടു. കെന്‍സിംഗ്ടണ്‍ പാലസാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള നാല് ചിത്രങ്ങളാണ് കൊട്ടാരം പുറത്തു വിട്ടിരിക്കുന്നത്.

രാജകുമാരനും രാജകുമാരിയും ക്രീം നിറത്തിലുള്ള കൗച്ചില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദീസാ തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ കുട്ടികളുടെ ചിത്രവും പുറത്തു വിട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് രാജകുടുംബത്തിന്റെ അനന്തിരാവകാശികള്‍ ഒരുമിച്ചുള്ള ചിത്രം കൊട്ടാരം പുറത്തു വിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.