സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ മഞ്ഞുപെയ്ത്തിന് നേരിയ ശമനം ആയെങ്കിലും വെയിൽസും സ്കോട്ട്ലാൻഡും അടക്കം യുകെയുടെ മറ്റുഭാഗങ്ങളിൽ തിങ്കളാഴ്ചയും മഞ്ഞുപെയ്ത്തും ഐസ്സും ഭീഷണിയാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു ഇന്ന് യുകെയുടെ ചില ഭാഗങ്ങൾ “ഐസ് റിങ്ക് തിങ്കളാഴ്ച” നേരിടേണ്ടിവരുമെന്ന് മോട്ടോറിസ്റ്റ് അസോസിയേഷൻ ആർഎസി മുന്നറിയിപ്പ് നൽകി. റോഡുകളിൽ ഇഞ്ചുകളോളം അടഞ്ഞുകിടന്ന മഞ്ഞ്, ഇന്നലെ രാത്രികൊണ്ട് കട്ടിയായി …
സ്വന്തം ലേഖകൻ: യുകെയിൽ അഭയാര്‍ത്ഥികളായെത്തിയ 17,000ൽപ്പരം പേര്‍ എവിടെയാണെന്നറിയാത്ത ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന ഹോം ഓഫിസ്. റുവാണ്ട പദ്ധതി അവസാനിപ്പിക്കേണ്ടി വന്നതും അഭയം തേടി യുകെയിലേക്ക് വരുന്നവരെ താമസിപ്പിക്കാന്‍ ഹോട്ടല്‍ ചെലവ് പെരുകുന്നതുമെല്ലാം ചർച്ചയാകുന്ന സമയത്താണ് ഈ നിർണായക വെളിപ്പെടുത്തൽ. ഈ അഭയാർത്ഥികൾ അവരുടെ അപേക്ഷ പിൻവലിച്ചുവെന്നും ഹോം ഓഫിസ് അറിയിച്ചു. 17,000ൽപ്പരം അഭയാര്‍ത്ഥികള്‍ എവിടെ …
സ്വന്തം ലേഖകൻ: വിന്റര്‍ സീസണ്‍ എന്‍എച്ച്എസിനെ സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ്. എന്‍എച്ച്എസില്‍ വിന്റര്‍ പ്രതിസന്ധി ഒഴിവാക്കാനാണ് പ്രഥമ മുന്‍ഗണന നല്‍കുന്നതെന്ന് വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. സീസണിന് ആവശ്യമായ പ്ലാനിംഗ് മുന്‍കൂട്ടി വളരെ നേരത്തെ തന്നെ ആരംഭിച്ചതും ഇതിന് വേണ്ടിയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. നിലവിലുള്ളതിനേക്കാള്‍ 5000 അധികം …
സ്വന്തം ലേഖകൻ: വില്‍പ്പനക്കാര്‍ക്കിടയില്‍ മത്സരം വര്‍ദ്ധിക്കുന്നതിനാല്‍ അടുത്ത വര്‍ഷം യുകെയിലെ വീടുകളുടെ ശരാശരി വില 1% കുറയുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്സൈറ്റ് പ്രവചിക്കുന്നു. അതേസമയം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ‘ഉയര്‍ന്ന നിലയില്‍ തുടരുമെന്നും റൈറ്റ്മൂവ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ്, തങ്ങള്‍ പ്രവചിച്ചത് 2023-ല്‍ ശരാശരി വിലകള്‍ 2% കുറയുമെന്നായിരുന്നു എന്ന് കമ്പനി പറഞ്ഞു. …
സ്വന്തം ലേഖകൻ: ഇസ്രയേലി സേന തെക്കൻ ഗാസയിൽ ആക്രമണം രൂക്ഷമാക്കി. ഖാൻ യൂനിസ് നഗരത്തിലെ കൂടുതൽ മേഖലകളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ സേന നിർദേശം നല്കി.ശനിയാഴ്ച രാത്രിയും ഇന്നലെ പകലും ഖാൻ യൂനിസ്, റാഫാ പ്രദേശങ്ങളിൽ ഉഗ്ര ബോംബാക്രമണം നടത്തി. ഇതിനിടെ പലസ്തീൻ ജനതയുടെ സംരക്ഷണം ഉറപ്പാക്കാനായി അമേരിക്ക ഇസ്രയേലിനുമേൽ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. ഹമാസിന്റെ കമാൻഡർമാർ തെക്കൻ …
സ്വന്തം ലേഖകൻ: ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് ഗ്രീൻ സോൺ തുറന്നു. ഞായറാഴ്ച രാവിലെ 10ന് തുറന്ന ഗ്രീൻ സോണിലേക്ക് ആയിരക്കണക്കിനാളുകളാണ് ആദ്യദിനത്തിൽ തന്നെ എത്തിയത്. നേരത്തേ വെബ്സൈറ്റ് വഴി പാസെടുത്തവർക്കു മാത്രമാണ് സോണിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മെട്രോ വഴിയും സ്വന്തമായി വാഹനങ്ങളിലുമായാണ് സന്ദർശകർ രാവിലെ മുതൽ എത്തിത്തുടങ്ങിയത്. സന്ദർശകരെ സ്വീകരിക്കാൻ …
സ്വന്തം ലേഖകൻ: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനയാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് വൈറ്റ് ബ്രോക്കൺ അരിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ആയി. ഓഗസ്റ്റ് മുതൽ …
സ്വന്തം ലേഖകൻ: നത്ത മഞ്ഞുവീഴ്‌ചയിലും അതിശൈത്യത്തിലും യുകെ മുങ്ങുന്നു. യുകെയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും ഐസിനുമുള്ള പുതിയ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, നോർത്ത്, സെൻട്രൽ വെയിൽസ് എന്നിവയെ ഉൾക്കൊള്ളുന്നതാണ് പുതിയ മുന്നറിയിപ്പ്. റോഡ്, റെയിൽ, വ്യോമഗതാഗതം വ്യാപകമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുംബ്രിയയിൽ പോലീസ് ഒരു …
സ്വന്തം ലേഖകൻ: യുകെ കെന്‍റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി അന്തരിച്ചു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന ഫിലിപ്പ് സി രാജനാണ് (42 ) ഇന്ന് രാവിലെ അന്തരിച്ചത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ ഹൃദയാഘതമുണ്ടായി. ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ മാത്യു, സാറ. …
സ്വന്തം ലേഖകൻ: യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ച സൗജന്യ മൊബൈല്‍ ഡാറ്റയ്ക്കും ഓഫറുകള്‍ക്കും ഇന്ന് കൂടി അവസരം. സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെലികോം കമ്പനികളും ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക ടെലികോം ഓപറേറ്ററായ ഇത്തിസലാത്ത് 52ാം ദേശീയ ദിനത്തോടനുബന്ധിച്ച് 52 ജിബി ലോക്കല്‍ ഡാറ്റ …