സ്വന്തം ലേഖകൻ: ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് ആഹ്വാനം ചെയ്ത് ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ് 28) വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്. മനുഷ്യകുലത്തിലെ ഒരു ചെറിയ വിഭാഗം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്തു. എന്നാൽ, മുഴുവൻ മനുഷ്യരാശിയും അതിന്റെ …
സ്വന്തം ലേഖകൻ: ഈവർഷം ഡിസംബർ തുടക്കത്തിലേ യുകെയിൽ മഞ്ഞും അതിശൈത്യവും പിടിമുറുക്കുകയാണ്. ഇന്നുമുതൽ യുകെയിലെ ദിനരാത്രങ്ങൾ അതിശൈത്യത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരായ മെറ്റ് ഓഫീസിന്റെ പ്രവചനം. അതിനിടെ ഇംഗ്ലണ്ടിൽ മഞ്ഞുകാല വോമിറ്റിംഗ് ഫ്ലൂവിനു കാരണമായ നൊറോവൈറസ് അതിവേഗം പടരുന്നതായി റിപ്പോർട്ടു ചെയ്യുന്നു. കുറഞ്ഞ അളവിൽ കോവിഡും കുട്ടികളുടെ ശ്വാസകോശ രോഗങ്ങളും പരക്കുന്നു. ഇന്നുരാത്രി ഇംഗ്ലണ്ടിൽ പലയിടത്തും …
സ്വന്തം ലേഖകൻ: രക്തസാക്ഷികളായ തമിഴ് പുലികളെ ശ്രീലങ്കന്‍ തമിഴര്‍ അനുസ്മരിക്കുന്ന മാവീരര്‍ നാളിലാണ് ആ വീഡിയോ പുറത്തുവന്നത്. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍.ടി.ടി.ഇ.) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ മകള്‍ ദ്വാരക എന്നാണ് വീഡിയോയില്‍ സ്ത്രീ അവകാശപ്പെട്ടത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെയുള്ളതെന്നും ഒരു ദിവസം, ഈഴം സന്ദര്‍ശിച്ച് തന്റെ ജനങ്ങളെ …
സ്വന്തം ലേഖകൻ: യുഎഇ തലസ്ഥാന നഗരിയായ അബുദാബായില്‍ നിന്ന് അല്‍ ദഫ്‌റ മേഖലയിലെ അല്‍ ദന്നയിലേക്ക് പുതിയ റെയില്‍ പാത വരുന്നു. ഇതു സംബന്ധിച്ച പങ്കാളിത്ത കരാറില്‍ യുഎഇ നാഷണല്‍ റെയില്‍ നെറ്റ്വര്‍ക് ഡെവലപ്പറും ഓപറേറ്ററുമായ ഇത്തിഹാദ് റെയിലും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്നോക് -ADNOC) ഒപ്പുവച്ചു. അബുദാബിയില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറായി …
സ്വന്തം ലേഖകൻ: ദുബായിൽ ആരംഭിച്ച കോപ്28 യുഎൻ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. ഇന്ന് ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്ന് വൈകിട്ട് തന്നെ പ്രധാനമന്ത്രി മടങ്ങുകയും ചെയ്യും. ഡിസംബർ 12 വരെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും കാലാവസ്ഥാ വിദഗ്ധരും പങ്കെടുക്കുന്ന …
സ്വന്തം ലേഖകൻ: ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പാക്കാൻ 12,000 കമ്പനികൾക്കു നിർദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇമറാത്തി ടാലന്റ് കോമ്പറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) പ്രകാരം 20–49 ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന. 2025ലും ഈ കമ്പനികൾ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഇതോടെ 2 വർഷത്തിനകം ഈ …
സ്വന്തം ലേഖകൻ: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദേശീയദിന അവധിക്ക് സൗജന്യ പൊതു പാർക്കിങ് പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 തിങ്കൾ വരെ ദുബായിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അറിയിച്ചു. മൾട്ടിലെവൽ പാർക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ്ങിനും ഇത് ബാധകമായിരിക്കും. 5 മുതൽ ഫീസടച്ചുള്ള പാർക്കിങ് പുനരാരംഭിക്കും. മറ്റെല്ലാ സേവനങ്ങളുടെയും പ്രവൃത്തി …
സ്വന്തം ലേഖകൻ: വ്യതിരിക്തമായ ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളുമുള്ള 500 ദിര്‍ഹമിന്റെ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. കടലാസിനു പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. 52ാമത് യുഎഇ ദേശീയ ദിനം, ദുബായില്‍ നടക്കുന്ന കോപ് 28 ലോക കാലാവസ്ഥാ ഉച്ചകോടി എന്നിവയോടനുബന്ധിച്ചാണ് പുതിയ കറന്‍സിയുടെ വരവ്. ഇന്ന് മുതല്‍ പുതിയ 500 …
സ്വന്തം ലേഖകൻ: യുകെയില്‍ ജോലി ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായി നഴ്‌സിംഗ് റെഗുലേറ്റര്‍. എന്നാല്‍ സ്വയം നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരെ സദാചാരവിരുദ്ധമായ തോതില്‍ യുകെ നഴ്‌സുമാരെ ഇറക്കുമതി ചെയ്യുന്നതായും റെഗുലേറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലില്‍ ഇപ്പോള്‍ ഏകദേശം 808,488 …
സ്വന്തം ലേഖകൻ: യുകെ ഡെവണിലെ സീറ്റണിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടോണി സക്കറിയയുടെ (39) പൊതുദർശനം ഡിസംബർ 5 ന് നടത്തും. ഹൊണിറ്റണിലെ ഹോളി ഫാമിലി ചർച്ചിൽ ഉച്ചയ്ക്ക് 12 നാണ് പൊതുദർശനം. യുകെയിൽ ഒപ്പം ജോലി ചെയ്തിരുന്നവർ, സുഹൃത്തുക്കൾ, വിവിധ മലയാളി അസോസിയേഷനുകൾ, ബന്ധുക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദർശനം നടത്തുക. …