സ്വന്തം ലേഖകൻ: വിദേശത്തുനിന്നുള്ള വിദഗ്ധ ജോലിക്കാർക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി യുഎസ് ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. 3 മാസം കൊണ്ട് 20,000 പേർക്ക് ഇങ്ങനെ വീസ പുതുക്കി നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനു വിദഗ്ധജോലിക്കാർക്കു ഗുണം ചെയ്യുന്നതാണു പുതിയ പരിഷ്കാരം. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കിക്കിട്ടുന്നതുവരെ രാജ്യം …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം നടപ്പാക്കിയതോടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യുഎഇക്കാരുടെ എണ്ണം 84,000 ആയി ഉയര്‍ന്നു. രാജ്യത്തെ 95 ശതമാനത്തിലധികം സ്വകാര്യ കമ്പനികളും എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ വിജയകരമായി നടപ്പിലാക്കിയെന്നും ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) വെളിപ്പെടുത്തി. 2022 മധ്യത്തില്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 894 കമ്പനികള്‍ക്ക് പിഴ …
സ്വന്തം ലേഖകൻ: യുഎ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെയും ഡീസൽ ലിറ്ററിന് 23 ഫിൽസ് വരെയും കുറയും. ഇപ്ലസ് പെട്രോളിനാണ് എട്ട് ഫിൽസ് കുറയുക. സ്പെഷ്യൽ, സൂപ്പർ പെട്രോളുകൾക്ക് ലിറ്ററിന് ഏഴ് ഫിൽസാണ് കുറയുന്നത്. സൂപ്പർ പെട്രോളിന്റെ വില 3.30 ദിർഹത്തിൽ നിന്ന് 2.96 ദിർഹമായി കുറച്ചു. സ്പെഷ്യൽ …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി “കോപ്28’ന് ഇന്നു ദുബായിൽ തുടക്കമാകും. പുനരുപയോഗിക്കാവുന്ന ഭക്ഷ്യ സംവിധാനം, സുസ്ഥിര കൃഷി, കാലാവസ്ഥ കർമ പദ്ധതി എന്നിവയിൽ ലോക രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. നയ രൂപീകരണത്തിൽ സുപ്രധാന തീരുമാനം കൈക്കൊള്ളേണ്ട യുഎസ്, ചൈന രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഇന്ന് ദുബായിൽ …
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷം, കാലാവസ്ഥ ഉച്ചകോടി, ക്രിസ്മസ് അവധി എന്നീ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുമെന്നു കമ്പനികൾ മുന്നറിയിപ്പു നൽകി. ഡിസംബറിൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ മുൻകൂട്ടി കാര്യങ്ങൾ കാണണം. എല്ലാ വാരാന്ത്യങ്ങളിലും കുറഞ്ഞത് 75000 പേരെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കഴിയുന്നവർ …
സ്വന്തം ലേഖകൻ: കെയറര്‍ വീസയുടെ പേരില്‍ തട്ടിപ്പു വ്യാപകമാകുന്നതായി പരാതികള്‍ ഉയര്‍ന്നതോടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്(സിഒഎസ്) വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുകെ സര്‍ക്കാര്‍. നേരത്തെ അനുവദിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അല്ലാതെ പുതിയതായി സിഒഎസ് അനുവദിക്കുന്നതിനാണ് നിയന്ത്രണം. പുതിയൊരു നിയമനം ആവശ്യമുണ്ടെന്ന് ഉറപ്പു വരുത്തി മാത്രമാണ് കേര്‍ ഹോം കമ്പനികള്‍ക്കും ഇപ്പോള്‍ സിഒഎസ് അനുവദിക്കുന്നത്. തട്ടിപ്പു നടത്തിയതായി ആരോപണം ഉയര്‍ന്ന …
സ്വന്തം ലേഖകൻ: അയർലൻഡിലെ ഡബ്ലിനിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ട സംഭവത്തിലെ മാതൃകപരമായ പ്രവൃത്തി കൊണ്ട് പ്രശംസ നേടുകയാണ് മലയാളി വനിത. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അയർലൻഡിലെ ഡബ്ലിനിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ ആദ്യ മിനുട്ടുകളിൽ അവിടെ എത്തിച്ചേർന്നു സഹായം നൽകിയാണ് പെരുമ്പാവൂർ സ്വദേശിനിയായ സീന …
സ്വന്തം ലേഖകൻ: വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ കടുത്ത പ്രതിഷേധം. 2019 മുതല്‍ പഞ്ചാബ് സ്വദേശിനിയായ ഗുര്‍മിത് കൗറിനെ നാടുകടത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. നാടുകടത്തലിനെതിരെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് മേഖലയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാര്‍ 65,000-ത്തിലധികം ഒപ്പുകള്‍ ശേഖരിച്ച് ഓണ്‍ലൈനായി നാടുകടത്തലിനെതിരെ നിവേദനം നല്‍കിയിരുന്നു. 78 കാരിയായ ഗുര്‍മിത് കൗര്‍ …
സ്വന്തം ലേഖകൻ: മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച ചർച്ചകൾക്ക് ലോകം വ്യാഴാഴ്ച മുതൽ യുഎഇയിൽ സംഗമിക്കും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ 28ാം എഡിഷന് (കോപ് 28) ദുബൈയിലെ സുസ്ഥിര നഗരമായ എക്സ്പോ സിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്. ലോക രാജ്യങ്ങളിൽ നിന്ന് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനത്തിൽ …
സ്വന്തം ലേഖകൻ: നിമിഷങ്ങൾക്കകം ചെക്ക്–ഇൻ ചെയ്ത് വിമാനത്തിൽ കയറാവുന്ന അബുദാബി രാജ്യാന്തര വിമാനത്താവള നടപടികൾ ശ്രദ്ധേയമാകുന്നു. 10 സെക്കൻഡുകൾക്കകം ചെക്ക്–ഇൻ ചെയ്യാം. ബോർഡിങിന് 3 സെക്കൻഡ് മതി. നിർമിത ബുദ്ധി സമന്വയിപ്പിച്ച് സജ്ജമാക്കിയ ടെർമിനൽ എയിലാണ് ആയാസ രഹിത യാത്ര ഒരുക്കിയത്. ചെക്ക്–ഇൻ ചെയ്ത് സ്മാർട്ട് ഗേറ്റ് കടക്കുമ്പോൾ തന്നെ നിർമിത ബുദ്ധി ക്യാമറ സ്കാൻ …