1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടക്കം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഒമാനിൽ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടക്കം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സ്വന്തം ലേഖകൻ: വീസ കാലാവധി കഴിഞ്ഞ പ്രവാസി തൊഴിലാളികള്‍ക്ക് പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഞായറാഴ്ച മന്ത്രാലയം വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുക. റസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താം. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി …
ജോൺസൺ അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചില്ലെങ്കിൽ വ്യാപാര കരാറില്ല: അയർലൻഡ്
ജോൺസൺ അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചില്ലെങ്കിൽ വ്യാപാര കരാറില്ല: അയർലൻഡ്
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ബ്രെക്സിറ്റ് കരാറുമായി യുകെ മുന്നോട്ട് പോയാൽ ഡിസംബറിന് ശേഷം വ്യാപാര ഇടപാടുകൾ നടക്കില്ലെന്ന് അയർലൻഡ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണായക ചർച്ചകൾ അടുത്ത ആഴ്ച തുടങ്ങാനിരിക്കെ ഇരു പക്ഷത്തുമുള്ള മുതിർന്ന നേതാക്കൾ കടുത്ത നിലപാട് എടുത്തതോടെ പിരിമുറുക്കം രൂക്ഷമായിരിക്കുകയാണ്. ജോൺസൻ യുകെ -ഐറിഷ് കരാറിലെ പ്രധാന …
വാഷിംഗ്ടണിൽ കത്തിക്കുത്തും സംഘർഷവും; വിജയാഘോഷം നടത്തിയ ട്രം‌പ് അനുകൂലികളും ബൈഡൻ പക്ഷവും ഏറ്റുമുട്ടി
വാഷിംഗ്ടണിൽ കത്തിക്കുത്തും സംഘർഷവും; വിജയാഘോഷം നടത്തിയ ട്രം‌പ് അനുകൂലികളും ബൈഡൻ പക്ഷവും ഏറ്റുമുട്ടി
സ്വന്തം ലേഖകൻ: യുഎസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്​ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ്​ ട്രംപി​െൻറ പരാജയം അംഗീകരിക്കാതെ അനുകൂലികൾ. ട്രംപ്​ വിജയിച്ചതായി പ്രഖ്യാപിച്ച്​ ആ​േഘാഷവുമായി അനുകൂലികൾ തെരുവിൽ ഇറങ്ങുകയായിരുന്നു. വാഷിങ്​ടണിൽ കൊടികളും ബാനറുകളുമായി എത്തിയശേഷം പ്രവർത്തകർ തടിച്ചുകൂടുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ഉന്നയിക്കുകയും ചെയ്​തു. ട്രംപിന്​ അഭിവാദ്യം അർപ്പിച്ചായിരുന്നു ആഘോഷം. ന്യൂയോർക്ക്​, പെൻസൽവേനിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം …
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി ചൊവ്വാഴ്​ച വരെ
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി ചൊവ്വാഴ്​ച വരെ
സ്വന്തം ലേഖകൻ: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത്​ തങ്ങിയവർക്ക്​ പിഴയൊന്നും കൂടാതെ നാടുവിടാനുള്ള സമയപരിധി ചൊവ്വാഴ്​ച അവസാനിക്കും. മാർച്ച്​ ഒന്നിന്​ മുമ്പ്​ വീസ കാലാവധി കഴിഞ്ഞവർക്കുള്ള ആനുകൂല്യമാണ്​ അവസാനിക്കുന്നത്​. ലക്ഷക്കണക്കിന്​ രൂപ പിഴ അടക്കാനുള്ളവർക്ക്​ ഏറെ ​ഉപകാരപ്രദമായ തീരുമാനം മുതലാക്കി നിരവധി പ്രവാസികൾ നാടണഞ്ഞിരുന്നു. ഇനിയും രാജ്യത്ത്​ തങ്ങുന്ന ഇത്തരക്കാർ നവംബർ 17ന്​ ശേഷം …
ഒമാനിൽ പു​തി​യ വീ​സ​ തീ​രു​മാനം ഉടൻ; സു​പ്രീം ക​മ്മി​റ്റി പ്ര​ത്യേ​ക സം​ഘ​ത്തി​ന്​ രൂ​പം​ ന​ൽ​കി
ഒമാനിൽ പു​തി​യ വീ​സ​ തീ​രു​മാനം ഉടൻ; സു​പ്രീം ക​മ്മി​റ്റി പ്ര​ത്യേ​ക സം​ഘ​ത്തി​ന്​ രൂ​പം​ ന​ൽ​കി
സ്വന്തം ലേഖകൻ: ഒ​മാ​നി​ലേ​ക്ക്​ പു​തി​യ വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മു​ണ്ടായേക്കും. വി​ഷ​യം പ​ഠി​ക്കാ​ൻ സു​പ്രീം ക​മ്മി​റ്റി പ്ര​ത്യേ​ക ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു.സു​പ്രീം ക​മ്മി​റ്റി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​തു ​സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​നു​ള്ള സാ​േ​ങ്ക​തി​ക ക​മ്മി​റ്റി​ക്ക്​ രൂ​പം​ ന​ൽ​കി​യ​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യും ഇൗ ​വി​ഷ​യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി …
കുവൈത്തിൽ 34 രാജ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരാൻ തീരുമാനം
കുവൈത്തിൽ 34 രാജ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരാൻ തീരുമാനം
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും. വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ്‌ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ ക്യാബിനറ്റ് യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. അതേസമയം പ്രധാനമന്ത്രി കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് …
യുഎഇ – ഒമാൻ അതിർത്തി നാളെ തുറക്കും; വിദേശികൾക്ക് ഐസിഎ അനുമതി നിർബന്ധം
യുഎഇ – ഒമാൻ അതിർത്തി നാളെ തുറക്കും; വിദേശികൾക്ക് ഐസിഎ അനുമതി നിർബന്ധം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച യുഎഇ–ഒമാൻ കര അതിർത്തി നാളെ തുറക്കും. ഒമാൻ സ്വദേശികൾക്കു യുഎഇയിൽ പ്രവേശിക്കുന്നതിനു പ്രത്യേക അനുമതി വേണ്ട. എന്നാൽ വിദേശികൾ ഐസിഎ അനുമതി എടുക്കണം. കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ നടപടി പൂർത്തിയാക്കാൻ അതിർത്തിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി, ഫെഡറൽ അതോറിറ്റി ഫോർ …
ഇന്ത്യയില്ലാതെ ഏറ്റവും വലിയ വ്യാപാര കരാറുമായി ചൈന; 14 ആസിയാൻ രാജ്യങ്ങൾ പങ്കാളികൾ
ഇന്ത്യയില്ലാതെ ഏറ്റവും വലിയ വ്യാപാര കരാറുമായി ചൈന; 14 ആസിയാൻ രാജ്യങ്ങൾ പങ്കാളികൾ
സ്വന്തം ലേഖകൻ: ചൈനയുൾപ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആര്‍.സി.ഇ.പി) ഒപ്പിട്ടു. പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങളാണ് പരിസമാപ്തിയിലേക്കെത്തിയത്. 2012-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരാര്‍ വിയറ്റ്‌നാം അതിഥേയത്വം വഹിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. ഇന്ത്യ കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ‘എട്ടുവര്‍ഷത്തെ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കാനായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു’ …
യുകെ കെയർ ഹോമുകളിൽ ക്രിസ്മസിന് കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ കാണാം
യുകെ കെയർ ഹോമുകളിൽ ക്രിസ്മസിന് കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരെ കാണാം
സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങൾക്ക് കെയർ ഹോമുകളിൽ പ്രിയപ്പെട്ടവരെ കാണാൻ അവസരം നൽകുന്ന ഒരു പൈലറ്റ് ടെസ്റ്റിന് യുകെ സർക്കാർ ഒരുങ്ങുന്നു. ക്രിസ്മസ് ഉത്സവകാലത്തിനു മുമ്പ് ഈ പൈലറ്റ് ടെസ്റ്റ് കൂടുതൽ വ്യാപകമായി നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നവംബർ 16 മുതൽ ഹാം‌ഷെയർ, കോൺ‌വാൾ, ഡെവോൺ എന്നിവിടങ്ങളിലെ നിരവധി കെയർ ഹോമുകളിൽ ഈ പദ്ധതി …
അല്‍ ഖ്വയ്ദ രണ്ടാം കമാൻഡർ ഇറാനില്‍ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ ചാര സംഘടന
അല്‍ ഖ്വയ്ദ രണ്ടാം കമാൻഡർ ഇറാനില്‍ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ ചാര സംഘടന
സ്വന്തം ലേഖകൻ: അല്‍ ഖ്വയ്ദയുടെ രണ്ടാമത്തെ കമാന്‍ഡര്‍ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ഇറാനില്‍ വെച്ച് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ വകവരുത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് മാസത്തില്‍ അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1998 ല്‍ ആഫ്രിക്കയിലെ രണ്ട് യു.എസ് എംബസികളിലേക്ക് നടത്തിയ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട …