1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ലോക്ക്ഡൌൺ ഇളവുകളുടെ മൂന്നാ ഘട്ടം 28 മുതൽ; ബാർബർ ഷോപ്പുകൾ, റെസ്​റ്റോറൻറുകൾ തുറക്കാം
ഖത്തറിൽ ലോക്ക്ഡൌൺ ഇളവുകളുടെ മൂന്നാ ഘട്ടം 28 മുതൽ; ബാർബർ ഷോപ്പുകൾ, റെസ്​റ്റോറൻറുകൾ തുറക്കാം
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ മൂന്നാം ഘട്ടം ജൂലൈ 28 മുതൽ തുടങ്ങും. നേരത്തേ ആഗസ്​റ്റ്​ ഒന്നുമുതലാണ്​ ഈ ഘട്ടം തുടങ്ങുക എന്നാണ്​ അറിയിച്ചിരുന്നത്​. ഇത്​ മാറിയാണ്​ ജൂലൈ 28 മുതൽ തന്നെ മൂന്നാംഘട്ട നിയ​ന്ത്രണങ്ങൾ നീക്കൽ ആരംഭിക്കുന്നത്​. കര്‍ശന വ്യവസ്ഥകളോടെയാണ് 3-ാം ഘട്ടം ആരംഭിക്കുന്നത്. മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, …
സൌദിയിൽ ഗാർഹിക, ആശ്രിത വിസക്കാരുടെ റീഎൻട്രി വീസ പുതുക്കാനുള്ള നടപടികൾ തുടങ്ങി
സൌദിയിൽ ഗാർഹിക, ആശ്രിത വിസക്കാരുടെ റീഎൻട്രി വീസ പുതുക്കാനുള്ള നടപടികൾ തുടങ്ങി
സ്വന്തം ലേഖകൻ: അവധിയിൽ നാട്ടിലുള്ള ഹൗസ്​ ഡ്രൈവറടക്കം ഗാർഹിക വിസക്കാരുടെയും ആശ്രിത വിസക്കാരുടെയും റീഎൻട്രി വിസ പുതുക്കാൻ സൗദി അറേബ്യ നടപടി ആരംഭിച്ചു. കൊവിഡ് പ്രതിസന്ധി കാരണം തിരിച്ചുവരാന്‍ സാധിക്കാതെ സ്വദേശങ്ങളിൽ കഴിയുന്നവരുടെ റീഎന്‍ട്രിയുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ അവ പുതുക്കാന്‍ സൗകരം ഏര്‍പ്പെടുത്തിയതായി സൗദി പാസ്​പോർട്ട്​ വിഭാഗമായ ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെയും ഫാമിലി …
കുവൈത്തിന്​ അകത്തേക്കും പുറത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്​ രജിസ്​ട്രേഷൻ നിർബന്ധം
കുവൈത്തിന്​ അകത്തേക്കും പുറത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്​ രജിസ്​ട്രേഷൻ നിർബന്ധം
സ്വന്തം ലേഖകൻ: ഓഗസ്റ്റ്​ ആദ്യം മുതൽ കുവൈത്ത്​ വിമാനത്താവളത്തിൽ കമേഴ്​സ്യൽ വിമാന സർവിസ്​ ആരംഭിക്കാനിരിക്കെ യാത്രക്കാർക്കായി വ്യോമയാന വകുപ്പ്​ ആപ്ലിക്കേഷൻ പുറത്തിറക്കി.​ കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യാം​. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്​. കുവൈത്തിൽനിന്ന്​ പോവുന്നവരും വരുന്നവരും രജിസ്​റ്റർ …
സ്‌പെയിനിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധതിത ക്വാറന്റൈനുമായി യുകെ
സ്‌പെയിനിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധതിത ക്വാറന്റൈനുമായി യുകെ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുറത്ത്. പുതിയ നിർദേശങ്ങൾ പ്രകാരം സ്പെയിനിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. സ്പെയിനിൽ കൊറോണയുടെ രണ്ടാം തരംഗമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുകെ സർക്കാരിന്റെ നടപടി. 900 ൽ അധികം പുതിയ വൈറസ് കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. …
യൂറോപ്പിൽ ഇളവുകൾ മുതലാക്കി കൊറോണയുടെ രണ്ടാം വരവ്; ഇന്ത്യയിൽ രോഗികൾ 14 ലക്ഷത്തിലേക്ക്
യൂറോപ്പിൽ ഇളവുകൾ മുതലാക്കി കൊറോണയുടെ രണ്ടാം വരവ്; ഇന്ത്യയിൽ രോഗികൾ 14 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: പ്രതിസന്ധിലായ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താനായി നൽകിയ ഇളവുകൾ കോവിഡിന്റെ രണ്ടാം വരവിന് വഴി തുറക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും. സ്പെയിൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, എന്നീ രാജ്യങ്ങളിലെല്ലാം ഇളവുകൾ നിലവിൽ വന്നതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും പുതിയ ഹോട്ട് സ്പോട്ടുകൾ രൂപം കൊള്ളുകയും ചെയ്തു. കൊവിഡ് ഏറ്റവും അധികം …
“ഹന്ന“ ചുഴലിക്കാറ്റ് യുഎസ് തീരത്ത്; പേമാരിയും ശക്തമായ കാറ്റും; കൊവിഡ് പിടിയിലുള്ള ടെക്സസിൽ ഇരട്ട പ്രഹരം
“ഹന്ന“ ചുഴലിക്കാറ്റ് യുഎസ് തീരത്ത്; പേമാരിയും ശക്തമായ കാറ്റും; കൊവിഡ് പിടിയിലുള്ള ടെക്സസിൽ ഇരട്ട പ്രഹരം
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തില്‍ വലയുന്ന യുഎസിന് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. കടലിൽ വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. …
കിമ്മിനേയും വെല്ലുവിളിച്ച് കൊറോണ; ഉത്തര കൊറിയയിൽ ആദ്യ കൊവിഡ് കേസ്; ലോക്ക്ഡൌൺ
കിമ്മിനേയും വെല്ലുവിളിച്ച് കൊറോണ; ഉത്തര കൊറിയയിൽ ആദ്യ കൊവിഡ് കേസ്; ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: ജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടര്‍ന്ന് ഉത്തര കൊറിയന്‍ അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഭരണത്തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. …
ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ പരിശോധിക്കാൻ ഹമദ് വിമാനത്താവളം
ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ പരിശോധിക്കാൻ ഹമദ് വിമാനത്താവളം
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക്‌ പോയിന്റുകളിൽ പരിശോധനയ്ക്കായി യാത്രക്കാർ കയ്യിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കേണ്ട. പകരം ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിച്ചാൽ മതി. യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തിൽ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ അധികൃതർ നടപ്പാക്കി കഴിഞ്ഞു. നാളിതുവരെ ടെർമിനലുകളിലെ ചെക്ക് പോയിന്റിൽ എത്തുമ്പോൾ …
ബ​ലി​പെ​രു​ന്നാ​ൾ: 265 ത​ട​വു​കാ​ർ​ക്ക്​ മാപ്പു നല്‍കി യുഎഇ ഭരണാധികാരികൾ
ബ​ലി​പെ​രു​ന്നാ​ൾ: 265 ത​ട​വു​കാ​ർ​ക്ക്​ മാപ്പു നല്‍കി യുഎഇ ഭരണാധികാരികൾ
സ്വന്തം ലേഖകൻ: ബ​ലി​പെ​രു​ന്നാ​ൾ പ്രമാണിച്ച് 265 ത​ട​വു​കാ​ർ​ക്ക്​ കൂ​ടി യു.​എ.​ഇ മോ​ച​നം ന​ൽ​കു​ന്നു. യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 203 ത​ട​വാു​കാ​ർ​ക്ക്​ മോ​ച​നം പ്ര​ഖ്യാ​പിച്ചു. തൊട്ടുപിന്നാലെ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി 62 ത​ട​വു​കാ​രെ …
ഇന്ന്​ കാർഗിൽ വിജയ ദിവസ്​; 21 മത് വാർഷികത്തിൽ പാകിസ്താനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ഇന്ന്​ കാർഗിൽ വിജയ ദിവസ്​; 21 മത് വാർഷികത്തിൽ പാകിസ്താനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കാർഗിൽ യുദ്ധവിജയത്തിന്​ ഇന്ന്​ 21 വയസ്​. ‘ഓപറേഷൻ വിജയ്’​ എന്ന പേരിൽ കരസേനയും ‘ഒാപറേഷൻ സഫേദ്​ സാഗർ’ എന്ന പേരിൽ വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിലൂടെയാണ്​ പാകിസ്​താനെതിരെ ഇന്ത്യ വിജയം നേടിയത്​. യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്‍മാര്‍ക്ക് കര, നാവിക, വ്യോമസേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്​ഥൻമാർ ഡൽഹിയിലെ യുദ്ധസ്​മാരകത്തിൽ ഇന്ന്​ പുഷ്​പചക്രം …